Featured
കൊള്ളപ്പലിശക്കാരേ.. ഒന്ന് കണ്ണ് തുറക്കുക !
”എന്റെ സുഹൃത്തെ .., പണം ഒരു വിനിമയ വസ്തുവല്ലേ …? അതിങ്ങനെ കൂട്ടി വെച്ച് .., കൂട്ടി വെച്ച് .., ആകാശം മുട്ടെയാക്കി ..,അവസാനം എന്തു ചെയ്യും …?”
116 total views

ഇന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത …!
അമിത പലിശക്കാരന്റെ പൊറുതി മുട്ടി ഒരു കുടുംബം ആത്മഹത്യാമുനമ്പില്‍ …!
അരുമാളൂരില്‍ ആണ് സംഭവം …!
ഈ കുബേര ഒക്കെ എവിടെയാണാവോ ..?
നിയമങ്ങള്‍ ഉണ്ട് നിയമപാലകരും ഉണ്ട് .., , എന്നിട്ടും എന്തേ .. ഇങ്ങനെ ..?
നിയമപാലകരുടെ ദ്രിഷ്ട്ടി അവിടെയെല്ലാം എത്തിപ്പെടാത്തതു കൊണ്ടായിരിക്കാം …
അതൊരു വശം …!
കൊടുത്ത പരാതി മേലും തീര്പ്പില്ലെന്നു വെച്ചാല്‍ …?
”ഹാ കഷ്ട്ടം .. നമ്മുടെ നാടേ…”!
എന്ന് പരിതപിക്കുകയെങ്കിലും ചെയ്യാമല്ലോ ..!
”എന്റെ സുഹൃത്തെ .., പണം ഒരു വിനിമയ വസ്തുവല്ലേ …? അതിങ്ങനെ കൂട്ടി വെച്ച് .., കൂട്ടി വെച്ച് .., ആകാശം മുട്ടെയാക്കി ..,അവസാനം എന്തു ചെയ്യും …?”
”ഒന്നും ചെയ്യില്ല …”, !, ഈ ലോകത്തിലുള്ള സകല ജീവജാലങ്ങള്‍ക്കും വിധിക്കപ്പെട്ടിട്ടുള്ള പരമമായ വഴിയിലൂടെ തന്നെയാണ് ഏത് പാമരനും .., പണ്ഡിതനും…, , ദരിദ്രനും .. ധനവാനും കടന്നു പോകുന്നതും .., പോകേണ്ടതും ..!
എന്തിനിങ്ങനെ പാവങ്ങളെ പിഴിഞ്ഞ് ..,അവന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരുന്നു ..!
പണം അതൊരു കടലാസ്സ് മാത്രമാണ് സുഹൃത്തെ ..!
അതിനും നേടാന്‍ കഴിയാത്ത …, മൂല്യങ്ങളും .., ദര്‍ശനങ്ങളും .., പലതുമുണ്ട് .., ഈ ജീവിതത്തില്‍ ..!, കാലാന്തരത്തില്‍ ഏതൊരു മനുഷ്യനും ആ തിരിച്ചറിവില്‍ എത്തിച്ചേരുകതന്നെ ചെയ്യും …!
പക്ഷേ .., അപ്പോഴേക്കും .. തിരിച്ചു പിടിക്കാനാകാത്ത വിധം വൈകിപ്പോയിരിക്കും …!
അപൂര്‍വ്വങ്ങളെ ഒഴിച്ചു നിറുത്തിയാല്‍ .., ഏതൊരു മനുഷ്യന്റേയും ജീവിത ചക്രം ഇതു തന്നെയാണ് ..!
അവന് തന്നെ തന്നെ തിരിച്ചറിയപ്പെടുന്നവരേക്കും കാലം കാത്തു നില്‍ക്കില്ല എന്നത് …!
നിങ്ങള്‍ ഒരു വിശ്വാസിയോ .. അവിശ്വാസിയോ ..,ആരുമായിക്കൊള്ളട്ടെ .,
”താന്‍ നേടുന്നതെല്ലാം .. തന്റെ മാത്രം കഴിവുകൊണ്ട് മാത്രമാണ് .., എന്നതെങ്കില്‍ അതിനെ അഹങ്കാരമായി വ്യാഖ്യാനിക്കേണ്ടി വരും …
കാരണം താനെന്നതിനെ സ്വയം സൃഷ്ട്ടിക്കാന്‍ എന്തുകൊണ്ട് തനിക്ക് കഴിഞ്ഞില്ല ..!
അപ്പോള്‍ സ്വന്തം കഴിവല്ല തന്നെ താനാക്കിയത് .., അതിന്റെ ഉള്ളറകളിലേക്ക് കടന്നാല്‍ ഒരു പക്ഷേ ധാരാളം വ്യാഖ്യാനങ്ങള്‍ വേണ്ടാതായി വരും .., !
എന്നാല്‍ ആത്യന്തികമായി എന്റെ ഇപ്പോഴുള്ള ലക്ഷ്യം അതല്ല ..!
ദൈവം നിങ്ങള്‍ക്ക് പണം വാരിക്കോരി തന്നിരിക്കുന്നത് ..,, നിങ്ങളില്‍ ദൈവം ഒരു കഴിവ് കണ്ടിരിക്കുന്നു എന്നത് കൊണ്ട് കൂടി തന്നെയാണ് ..,
അത് നല്ല രീതിയില്‍ തന്നെ നിങ്ങള്‍ ആ സമ്പത്ത് വിനിയോഗിക്കണം എന്നതുതന്നെയാണ് ..!
ആ വിശ്വാസത്തെ തകര്‍ക്കരുത് .., അവന്റെ കണക്കു പുസ്തകത്തില്‍ ഇന്നത്തെ കുബേരന് .., നാളത്തെ കുചേലനായിത്തീരാന് .., അധിക സമയമൊന്നും വേണ്ട …!
അതുപോലെ തന്നെ തിരിച്ചും …!
അത്യാഗ്രഹത്തിന്റെ .., കോട്ടക്കുള്ളില്‍ കഴിഞ്ഞവരുടെയെല്ലാം ദീന രോദനങ്ങള്‍ .., ചരിത്രത്തിന്റെ ഇടനാഴികളില്‍ എങ്ങും കാണാവുന്നത് തന്നെയാണ് ..!
ഒരുവന്റെ ജീവിക്കാനുള്ള അവകാശത്തെയും .. ആഗ്രഹത്തേയും ഹനിച്ച് അതിനു മുകളില്‍ കോട്ടകള്‍ കെട്ടാന്‍ ആഗ്രഹിക്കുമ്പോള്‍ അത് അവനവന്റെ അത്യാഗ്രഹമായി മാറുന്നു ..!
അത്യാഗ്രഹിയായ ഒരു മനുഷ്യനും .. ജീവിതത്തില്‍ സ്വസ്ഥതയോടെ കഴിഞ്ഞിട്ടില്ല …!
ആഗ്രഹങ്ങള്‍ ജീവിതത്തില്‍ മുന്നേറാനുള്ള ആര്‍ജ്ജവങ്ങളാണ് .., എന്നാല്‍ അത്യാഗ്രഹങ്ങള്‍ ജീവിതത്തില്‍ നാശത്തിലേക്കുള്ള പടുകുഴികളും ..!
ലോകം കീഴടക്കാന്‍ പുറപ്പെട്ട നെപ്പോളിയന് …., സ്വന്തം രാജ്യത്തെ അധികാരം മതിയാകാതെ അയല്‍ രാജ്യത്തിന്റെ സമ്പത്തില്‍ അത്യാഗ്രഹം കാണിച്ച സദ്ദാംഹുസൈന് …!
അത്യാഗ്രഹം മൂത്തവരുടെയെല്ലാം ആത്യന്തിക മായ പതനം ലോകം നമുക്ക് കാണിച്ചു തരുന്നു ..!
ഒരാളേയും ആത്യന്തികമായി .., ഉപദേശിച്ചോ .., ശിക്ഷിച്ചോ .., നേരെയാക്കാനാകില്ല .. അവന് കണ്ണ് തുറന്ന് സ്വയം ഉള്ളിലേക്ക് നോക്കണം .. തന്റെ ഉള്ളിലുള്ള മാലിന്യങ്ങളെ നീക്കി വേറൊരു കോണില്‍ നിന്ന് കൊണ്ട് അവന് തന്നെത്തന്നെ വീക്ഷിക്കണം .., അപ്പോള്‍ കാണുന്ന ചിത്രം തെളിമയുള്ളതായിരിക്കും …!
ഒരുവന്റെ സ്വന്തം പണം … , സ്വന്തം ആസ്തി .., അത് അവനവന്റെ .., ഇഷ്ട്ടത്തിനനുസരിച്ച് വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യവും .. , അവകാശവും ഏതൊരുവനുമുണ്ട് ..!
അതിനെക്കാളെല്ലാം ഉപരിയായി അവന് ഒരു സാമൂഹ്യ ജീവിയാണ് ..എന്നതു കൂടി ചിന്തിക്കേണ്ടതുണ്ട് , തന്റെ ചുറ്റും വീണു കിടക്കുന്നവര്‍ ധാരാളമുണ്ട് .., അവര്‍ക്കൊരു കൈ കൊടുത്താല്‍ അവിടെ ദൈവീക ചേതന വന്നു നിറയുന്നു ..!
ഒരു മനുഷ്യന്റെ ആയുസ്സ് ദൈവത്തിന്റെ കൈയ്യിലാണ് .., ഇനിയും ജന്മാന്തരങ്ങള് നീളുന്ന ജന്മ പുണ്യം തരുന്നതും അവുടന്നാണ് …!
സ്വര്‍ഗ്ഗീയമായ ഈ ലോകത്ത് .., വീണ്ടും .., വീണ്ടും ജനിക്കാനുള്ള അവകാശങ്ങള്‍ നമ്മള് നേടിയെടുക്കുന്നത് ..ഇന്നത്തെ സല്പ്രവര്ത്തികളിലൂടെയാണ് …!
അടുത്ത ജന്മത്തില് പാറ്റയോ ..,പാമ്പോ .., പുഴുവോ .., പ്യുപ്പയോ .., കൃമിയോ .., കീടമോ .., വൃക്ഷമോ …, ആയി ജനിക്കാതിരിക്കട്ടെ ..,
കാരണം അത് നരകമാണ് .., അവിടെ നമ്മള് വെട്ടി വീഴ്ത്തപ്പെടുമ്പോള്‍ .., കശാപ്പു കത്തിക്കിരയാകുമ്പോള്‍ ….?, ചവുട്ടി ഞെരിക്കപ്പെടുമ്പോള്‍ .., ഒന്ന് പ്രതി കരിക്കാന്‍ പോലുമാകാതെ കണ്ണീര് വാര്‍ക്കാനെ നമുക്ക് കഴിയൂ ..,
നമ്മുടെ കഴിഞ്ഞ ജന്മങ്ങളിലെ പാപങ്ങളുടെ പ്രായ്ച്ചിത്തം നമ്മള് അനുഭവിച്ചു തീര്‍ത്തേ മതിയാകൂ …!
തെറ്റുകള്‍ സഹജമാണ് .., തിരുത്തലുകളും …, ഏതിനും ന്യായങ്ങള്‍ ഉണ്ട് .., .., പക്ഷേ നമ്മള് നിരത്തുന്ന ന്യായങ്ങള്‍ അത് …, ന്യായങ്ങള്‍ ആണോ .., എന്ന് കൂടി നമ്മള് ചിന്തിക്കേണ്ടതുണ്ട് …!
ഒരു വസ്തുവിനെ രണ്ടു കോണുകളില്‍ക്കൂടി വീക്ഷിക്കുമ്പോള്‍ മാത്രമേ .., ഒരു ശരിയായ ശരിയെ ലഭിക്കുന്നുള്ളൂ …!
അല്ലെങ്കില്‍ നമ്മുടെതായ വീക്ഷണകോണുകളില്‍ അത് ശരിയായിരിക്കാം പക്ഷേ ആത്യന്തികമായി അത് തെറ്റുമാകുന്നു ..!
”ലോകം മുഴുവനും നേടിയാലും .., നിന്റെ ആത്മാവു നശിച്ചാല്‍ മനുഷ്യാ നിനക്കെന്തു ഫലം ….”?
117 total views, 1 views today