ഇന്ത്യ പാക് ക്രിക്കറ്റ് കളിയെ ഒരു യുദ്ധത്തോട് സാമ്യപെടുത്തുന്നവര് കളിക്കിടയില്‍ നടക്കുന്ന ചില സൗഹൃദങ്ങളെ കാണാതെ പോകരുത്.
ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ചിരകാല വൈരികളായ പാകിസ്ഥാനെ നേരിടുമ്പോള്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നേടും തൂണായി മാറിയത് വീരാട് കൊഹ്ലിയായിരുന്നു. 3 തവണ കൊഹ്ലിയെ പുറത്താക്കാനുള്ള അവസരം പാകിസ്താന് കളിക്കാര്‍ നഷ്ട്ടപെടുത്തുകയായിരുന്നു. റെയിനയും ധവാനും ഇന്ത്യന്‍ സ്കോര്‍ പടുത്തുയര്‍ത്താന്‍ കൊഹ്ലിയെ സഹായിച്ചുവെങ്കിലും സ്കോറിങ്ങിന് നേതൃത്വം കൊടുത്തത് കൊഹ്ലി തന്നെയായിരുന്നു.
എട്ടാം ഓവറില്‍ രോഹിത് പുര്ത്താവുമ്പോള് ആണ് കൊഹ്ലി ധവാന് കൂട്ടായി ക്രീസില്‍ എത്തുന്നത്. പിന്നീടു അങ്ങോട്ട് കൊഹ്ലിയുടെ ബാറ്റിംഗ് പ്രകടനമായിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്മായി വളരെയധികം സാമ്യതകള്‍ ഉള്ള അട്ലെയിട് ക്രിക്കറ്റ് ഗ്രൌണ്ടില് ചൂട് കൊണ്ട് വളഞ്ഞപ്പോള്‍ കൊഹ്ലിക്ക് ദാഹജലം നല്‍കിയത് പാകിസ്താന്റെ പന്ത്രണ്ടാം കളിക്കാരന് ആണ്.
24 ഓവറിന്റെ അവസാനത്തോടെ പാകിസ്ത്താന്‍ കളിക്കാര്‍ക്ക് കുപ്പിവെള്ളവുമായി വരികയായിരുന്നു ആസ്ഹര്‍ ജാഫിസ് എന്നാ പാകിസ്താന് സബ്സ്റ്റിറ്റൂട്ട്. ഇന്ത്യന്‍ സബ്സ്റ്റിറ്റൂട്ട് വരാന്‍ താമസിച്ചതിനെ തുടര്‍ന്നാണ് ദാഹിച്ചു വരണ്ട കൊഹ്ലി പാകിസ്താന് കളിക്കാരനില്‍ നിന്നും വെള്ളം മേടിച്ചു കുടിച്ചത്. ക്രിക്കറ്റ് ഗമൈതാനത്തില് ചൂടന്‍ സ്വഭാവത്തിന് പേരുകേട്ട കൊഹ്ലിയുടെ ഈ സൌഹൃതപരമായ പെരുമാറ്റം വന്‍ കൈയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.
ക്രിക്കറ്റ് എന്നാല്‍ സൗഹൃദമാണ്. കളിക്കാര്‍ തമ്മിലുള്ള സൌഹൃദം എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.