കോടികള്‍ മുടക്കി ഒരു കല്യാണം നടത്തുന്നതിന് പകരം ഇങ്ങനെയൊക്കെ ചെയ്തുകൂടെ?

0
365

img_0526

നമ്മുടെ ഇന്ത്യക്കാര്‍ ആര്‍ഭാടത്തിനു ഒരു കുറവും വരുത്താത ജനവിഭാഗമാണ്. കൈയ്യില്‍ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും നമ്മള്‍ അടിച്ചു പൊളിച്ചു നടക്കും. ഇനി ഇവിടത്തെ കല്യാണങ്ങളുടെ കാര്യം പറയുകയാണെങ്കില്‍..ഹോ…ആര്‍ഭാടം കണ്ടാല്‍ പിന്നെ വേറെ ഒന്നും കാണണ്ട..100 പവന്‍ സ്വര്‍ണം, ബെന്‍സ് കാര്‍ തുടങ്ങി ഫുഡ്‌ വരെ 5 സ്റ്റാര്‍ ആയിരക്കും..എങ്കിലേ നമുക്ക് ഒരു തൃപ്തി വരികയുള്ളു…

പക്ഷെ ഇങ്ങനെ കോടികള്‍ മുടക്കി കല്യാണം നടത്തുന്നതിന് പകരം ആ കോടികള്‍ കൊണ്ട് വേറെ എന്തെല്ലാം ചെയ്യാം? നമുക്കും പിന്നെ സമൂഹത്തിനും ഉപയോഗപ്പെടുന്ന അല്ല ഉപകാരപ്പെടുന്ന ചിലത്..

1. ഒരു കൊച്ചു കല്യാണം, ബാക്കി പണം കൊണ്ട് ഒരു മെഗാ ഹണി മൂണ്‍.!

2. നല്ല ഒരു ബാങ്ക് അക്കൗണ്ട്‌. അതില്‍ നിറച്ച് നമ്മള്‍ സേവ് ചെയ്ത ലക്ഷങ്ങള്‍ അല്ലെങ്കില്‍ കോടികള്‍.!!!

3. സ്വപ്നം കണ്ടിരുന്ന കാര്‍ വാങ്ങി ഭാര്യയുമായി ലോകം ചുറ്റം..

4. പുതിയ വീട് വയ്ക്കാം, പഴയ  ലോണുകള്‍ അടച്ച് തീര്‍ക്കാം..

5. ചില കല്യാണങ്ങളില്‍ നടക്കുന്ന പാര്‍ട്ടികള്‍ കണ്ടാല്‍ ഇവന്മാര്‍ക്ക് ഒക്കെ സ്വന്തമായി ഒരു ബാര്‍ തുടങ്ങികൂടെ എന്ന് നമ്മള്‍ ചിന്തിച്ചു പോകും…

6. പിന്നെ കുറച്ചു പൈസ സാമൂഹ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാം. നിങ്ങളുടെ വിവാഹം എന്ന നല്ല ദിനത്തില്‍ കുറച്ചു അര്‍ഹതപ്പെട്ടവര്‍ കൂടി സന്തോഷിക്കട്ടെ..

7. പിന്നെ ഇഷ്ടംപോലെ സ്വര്‍ണം വാങ്ങാം..സൂക്ഷിക്കാം ആവശ്യം വന്നാല്‍ പണയം വയ്ക്കാം.!

8. ഇത്രയും പൈസ കൈയ്യില്‍ വന്നാല്‍ കുറച്ചു ഭാഗ്യം പരീക്ഷിച്ചുകൂടെ??? ലോട്ടറി, ചീട്ടു കളി പിന്നെ ഗംബ്ലിംഗ്..!