കോടികള്‍ വാരി എറിഞ്ഞാല്‍ പത്മശ്രീയും നോബലും ഒക്കെ കിട്ടും : ബാബ രാംദേവ്

214

new

രഞ്ജിത് സംവിധാനം ചെയ്തു നമ്മുടെ മഹാനടന്‍ മമ്മൂക്ക അവിസ്മരണീയമാക്കിയ പ്രാഞ്ചിയേട്ടന്‍ എന്നാ ചലച്ചിത്രം നിങ്ങള്‍ കണ്ടിട്ടുണ്ടോ? കുറച്ചു പേരിനും പെരുമയ്ക്കും വേണ്ടി കോടികള്‍ വാരി എറിഞ്ഞു പത്മശ്രീ പുരസ്ക്കാരത്തിന് വേണ്ടി കാത്തിരിക്കുന്ന പ്രാഞ്ചിയേട്ടന്‍ എന്നാ കഥാപാത്രം നമ്മളെ കുടുകുടെ ചിരിപ്പിച്ച ഒന്നാണ്.

പക്ഷെ ശരിക്കും ഇങ്ങനെ പത്മ അടക്കമുള്ള പുരസ്ക്കാരങ്ങള്‍ കാശ് എറിഞ്ഞു വാങ്ങിക്കുവാന്‍ സാധിക്കുമോ?

പണം കൊടുത്തും ആളുകളെ ചാക്കിലാക്കിയും ഇതൊക്കെ വാങ്ങാന്‍ കഴിയുമെന്നാണ് യോഗ ഗുരുവും വിവാദ നായകനുമായ ബാബ രാംദേവ് പറയുന്നത്.

പത്മ പുരസ്‌കാരങ്ങളും നോബല്‍ പുരസ്‌കാരവും സമൂഹത്തിലെ നല്ലവര്‍ക്കാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ഇതിന് വേണ്ടി ആളുകള്‍ ഗ്രൂപ്പ് കളിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

രാംദേവിന് പത്മശ്രീ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെന്നു ഒരു വാര്‍ത്ത മുന്‍പ് ഉണ്ടായിരുന്നു. പിന്നീട് ബാബ തന്നെ ആ വാര്‍ത്ത നിഷേധിച്ചു. തനിക്ക് അവാര്‍ഡ് നല്‍കരുതെന്നും സന്യാസിയായ തനിക്ക് പൊതു സേവനമാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് അദ്ദേഹം കത്തെഴുതി.