കോണ്‍ഗ്രസുകാര്‍ നന്നാവാന്‍ വേണ്ടി കോണ്‍ഗ്രസുകാരുടെ കൂട്ട പ്രാര്‍ഥന !

  244

  09congress2

  ഹോ..നമ്മള്‍ ഇനി എന്തൊക്കെ കാണേണ്ടി വരും എന്തോ???

  അഴിമതിയും ആരോപണങ്ങളും ഒഴിഞ്ഞു സമയമില്ലാത്ത കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് അല്‍പ്പം നല്ല ബുദ്ധി കൊടുക്കേണമേ എന്നാ പ്രാര്‍ഥനയുമായി ഒരു കൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ഥന നടത്തി.

  കൊച്ചിയിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലായിരുന്നു “സ്വയം വിമര്‍ശനം” നടത്തി കൊണ്ടുള്ള കൂട്ട പ്രാര്‍ഥന.

  കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഗ്രൂപ്പ് വക്താക്കള്‍ മാത്രമായി മാറാതെ നാട് ഭരിക്കാന്‍ തോന്നിക്കണം എന്ന ആവശ്യം മുന്‍ നിര്‍ത്തി അവര്‍ മനസ്സ് അറിഞ്ഞു പ്രാര്‍ഥിച്ചു. പ്രാര്‍ഥനയുടെ ശ്രമഫലമായി ഈ നേതാക്കന്മാര്‍  പ്രസ്താവനയുദ്ധം അവസാനിപ്പിക്കും എന്ന് അവര്‍ പ്രത്യാശയും പ്രകടിപ്പിച്ചു.

  യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് കമ്മറ്റി ജനറല്‍ സെക്രട്ടി ജോസഫ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.