01

പ്രമുഖ ലോകോത്തര ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്ഡോണാള്‍ഡിനെതിരെ വന്‍ പ്രതിഷേധം. മക്ഡോണാള്‍ഡില്‍ നിന്നും കോഫി വാങ്ങി കുടിച്ച യുവാവ് കുടിച്ചു തീര്‍ന്നപ്പോള്‍ ഗ്ലാസില്‍ ചത്ത എലിയെ കണ്ടതാണ് പ്രതിഷേധത്തിന് കാരണമായത്. കാനഡയിലാണ് സംഭവം നടന്നത്.

സംഭവത്തെ തുടര്‍ന്ന് റൊണ്‍ മോരോയിസ് എന്ന് പേരുള്ള യുവാവ്‌ ഫാസ്റ്റ് ഫുഡ് കമ്പനിക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കോഫി കുടിച്ചു ഏകദേശം 90 ശതമാനം ആയപ്പോള്‍ ആണ് എലിയെ കണ്ടത് എന്നത് കൊണ്ട് തന്നെ സംഭവത്തിന്റെ ഗൌരവം സൂചിപ്പിക്കുന്നു.

മക്ഡോണാള്‍ഡ് ആരോപണം നിഷേധിച്ചിട്ടുണ്ട്. റോണ്‍ കോഫി കുടിച്ച സ്ഥലത്തെ സ്റ്റോറില്‍ തങ്ങള്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് മക്ഡോണാള്‍ഡ് പറഞ്ഞത്.

Advertisements