കോഫി വിത്ത് കാക്ക തിമിംഗലം ആന്‍ഡ് ഹിമകരടി..!!!

615

Downloads1

ഭക്ഷണം നമ്മുടെയെല്ലാം വീക്ക്‌നെസ്സാണ്…എവിടെ ഭക്ഷണം ഉണ്ടോ അവിടെ നമ്മളുണ്ട്..!!! ഭക്ഷണം കഴിക്കാന്‍ നമ്മള്‍ കാണിക്കുന്ന ശുഷ്‌കാന്തി കുടുതല്‍ ശോഭാനമാകുന്നത് കഴിക്കാന്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തിനനുസരിച്ചാണ്. ഇവിടെ ലോകത്തിലെ ചില വെറൈറ്റി ഹോട്ടലുകള്‍ നമ്മുക്ക് പരിചയപ്പെടാം…

കടലിനടിയില്‍ ഒരു തട്ടുകടയാണ് മലയാളി കണ്ട സ്വപ്നം എങ്കില്‍, വിദേശികള്‍ കണ്ടത് കടലിനടിയില്‍ ഒരു സൂപ്പര്‍ 3 സ്റ്റാര്‍ ഹോട്ടലായിരുന്നു. മുകളില്‍ വെള്ളം, അതില്‍ അങ്ങോട്ടും ഇങ്ങോട്ടും തേരാപാര പായുന്ന മീനുകള്‍, താഴെ ഇതൊക്കെ കണ്ടാസ്വദിച്ച് ഒരു പെട്ടികൂടിലിരുന്നു ഭക്ഷണം..!!!

ഇനി കടലുപിടിക്കാത്തവര്‍ക്കു മഞ്ഞുമലയുടെ അകത്തും ഹോട്ടല്‍ റെഡി. മഞ്ഞു ബാക്ക്ഗ്രൗണ്ടില്‍ ഭക്ഷണം കഴിക്കാം..!!!അതും വേണ്ടേ, എന്നാല്‍ പിന്നെ കാട്ടിനുള്ളില്‍ മരത്തിനു മുകളില്‍ ഇരുന്നായല്ലോ നമ്മുടെ ലഞ്ച് ??? കിളിയുടെയും കാക്കയുടെയും ഒക്കെ കൂടിരുന്നു നല്ല കാറ്റൊക്കെകൊണ്ട് ഭക്ഷണം…

 

ഇനിയും ഉണ്ട് നല്ല രസിക്കാന്‍ ഹോട്ടലുകള്‍, ആകാശത്ത് തൂങ്ങി കിടന്നുള്ള ഭക്ഷണം, മലയിടുക്കില്‍ ഇടുങ്ങി ഇരുന്നു കൊണ്ട് ഡിന്നര്‍, വിമാനത്തിന്റെ ചിറകില്‍ ഇരുന്നു കൊണ്ട് കോഫി തുടങ്ങി ഈ ലോകത്ത് ഹോട്ടലുകാര്‍ പരീക്ഷിക്കാത്തതായി ഒന്നുമില്ല എന്ന് തന്നെ പറയാം..

ഈ രസിക്കാന്‍ ഹോട്ടലുകളുടെ ഉള്ളറകള്‍ ഒന്ന് കണ്ടുനോക്കു…