cartoon

വിപണിയില്‍ ശരാശരിയിലും താഴെ വ്യാപാരം നടന്നിരുന്ന ജീന്‍സ് കഴിഞ്ഞ വാരം വന്‍ മുന്നേറ്റം നടത്തി തിരിച്ചുവന്നു . ജീന്‍സ് വിവാദത്തെ തുടര്‍ന്ന് പ്രതിഷേധിച്ച മഹിളാമണികള്‍ ഒന്നിച്ചു ജീന്‍സ് വാങ്ങി സ്റ്റോക്ക് ചെയ്തതാണ് ഈ കുതിപ്പിന് കാരണം എന്ന് പ്രശസ്ത മാര്‍ക്കറ്റ് വിദഗ്ധന്‍ ജീന്‍സ് ബര്‍മുഡന്‍ വിലയിരുത്തി. അതിനിടെ ജീന്‍സ് നിരോധനം മുന്നില്‍ കണ്ട് ബര്‍മുഡയില്‍ നിക്ഷേപം നടത്തിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രശസ്തനടന്‍ മാര്‍ ,, പപ്പടം, കായ വറുത്തത്, സാമ്പാര്‍ പൊടി, ഉണക്കമീന്‍ എന്നിവയൊക്കെ കയറ്റുമതി അയക്കുന്നത് കണ്ടചിലരാണ് ജീന്‍സ് വിവാദപ്രസ്താവന ഇറക്കി സെല്‍ഫ് മാര്‍ക്കറ്റിംഗിന് ഇറങ്ങിയത് എന്ന് ഓള്‍ കേരള കയറ്റുമതി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌റ് പത്ര പ്രസ്താവനയില്‍ ആരോപിച്ചു.

നോബല്‍ സമ്മാനം ഇന്ത്യയില്‍ നിന്നുള്ള കൈലാഷ് സത്യര്‍തിക്കും പാകിസ്ഥാനില്‍ നിന്നുള്ള മലാലയ്ക്കും കൊടുത്തത് അമേരിക്കയുടെ ലവ് ജിഹാദ് കമ്മറ്റി നടത്തിയ കളിയാണെന്ന് പ്രശസ്ത കോളമിസ്റ്റ് അല്‍കുല്‍ത്ത് സംഘാകി മാരാര്‍ അഭിപ്രായപ്പെട്ടു. പത്തിരുപത് വര്‍ഷമായി തന്റെ സഹധര്‍മ്മിണിയെ സഹിച്ചു പോരുന്ന തനിക്കാണ് അവാര്‍ഡിന് ഏറ്റവും യോഗ്യതയെന്നും ശ്രീ മാരാര്‍ജി ആക്രോശിച്ചു. ഈ അവാര്‍ഡ് എന്നൊക്കെ പറഞ്ഞാല്‍ അത് വെറും ഇതാണ് എന്നായിരുന്നു ന്യൂ ജനറേഷന്‍ പ്രതിനിധിയുടെ പ്രതികരണം. അതിനിടെ ഗാന്ധിജിക്ക് കൊടുക്കാത്ത അവാര്‍ഡ് മലാലക്ക് കൊടുത്ത് എന്ന് പറഞ്ഞു കൊലവരി നടത്തുന്നവര്‍ക്കെതിരെ അവാര്‍ഡ് കമ്മറ്റിതന്നെ രംഗത്ത് വന്നത് ശ്രദ്ധേയമായി..
ഇത് സമാധാനത്തിനുള്ള അവാര്‍ഡ് ആണെന്നും ഗാന്ധിജിയുടെ കാലത്ത് മുഴുവന്‍ യുദ്ധവും സമരവുമായിരുന്നു എന്നും അവിടെ ഒരിക്കലും സമാധാനമുണ്ടായിരുന്നില്ല അത് കൊണ്ടാണ് പരിഗണിക്കാതിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.ഈ യൊരു അവാര്‍ഡ് കൊണ്ട് , സമാധാനം, മതസാഹോദര്യം മത സൌഹാര്‍ദ്ദം അയല്‍പക്ക സ്നേഹം എന്നിവ പുലര്‍ന്നു എന്നും അത് കൊണ്ടാണ് കാശ്മീരില്‍ യുദ്ധം നിര്‍ത്തിയത് എന്നും വിലയിരുത്തുന്നു ഇദ്ദേഹം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഫോള്‍ഡര്‍ ലോക്ക് അപ്ലിക്കേഷന് ഒടുക്കത്തെ ഡിമാന്റ്. കിട്ടിയ അഞ്ചും ആറും ആരും കാണാതെ ഒളിപ്പിച്ച് ഞമ്മളെ ഫോണും ഞമ്മളും ശുദ്ധമാണന്നു തെളിയിക്കാന്‍ നിക്ഷേപകര്‍ തിരക്ക് കൂട്ടിയതാണ് ഇത്രയും പോയിന്റ് ഉയരാന്‍ കാരണം എന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. അതിനിടെ എല്ലാം തുറന്നു പറയും തുറന്നു പറയും എന്ന് പറഞ്ഞ നായിക എല്ലാം തുറന്നു കാണിച്ചതിനാല്‍ ഇവരെ വര്‍ഷത്തെ ധീരതക്കുള്ള അവാര്‍ഡിനു മന്ത്രിസഭ ശുപാര്‍ശചെയ്തു

ഫ്ലാക്സിന് പുറമേ ഫോട്ടോഷോപ്പു വിദ്വാന്‍മാര്‍ക്കും കഷ്ടകാലം !! പ്രൊഫൈല്‍ ഫോട്ടോകളില്‍ ഇടാനായി തയ്യാറാക്കിവെച്ചിരുന്ന ‘ ഹെന്റെ കൊച്ചു മുതലാളീ’ ദിങ്ങനെ നിന്നാല്‍ നന്നായിരുന്നു ‘ ഏതോ വല്യ സാറാന്നാ വിചാരം’ തുടങ്ങിയ ആയിരത്തോളം ലോക സാഹിത്യമുള്ള ഫോട്ടോ കമന്റുകളാണ് ആര്‍ക്കും വേണ്ടാതെ മാര്‍ക്കറ്റില്‍ കെട്ടിക്കിടക്കുന്നത് .അതെ സമയം പ്രശസ്ത പ്രാസകവി ബ്ലോക്കാശാന്‍ സ്റ്റിക്കര്‍ കമന്റിനെതിരേ കടുത്ത രോഷം പ്രകടിപ്പിച്ചു. തന്റെ പോസ്റ്റിലെ വാളില്‍ ഡിസ് ലൈക് കമന്റ് സ്റ്റിക്കര്‍ ഇടുന്നവരെ ഒരു മുന്നറിയിപ്പും കൂടാതെ ബ്ലോക്ക് ചെയ്യും എന്ന്! അദ്ദേഹം ഊന്നി ഊന്നി പറഞ്ഞു .എന്നാല്‍ പൂച്ചെണ്ട്, ലൈക്, പുറം ചൊറിയല്‍ എന്നീ കമന്റുകളോടു തനിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി !! വാര്‍ത്തകള്‍ അവസാനിക്കുന്നില്ല 🙂

You May Also Like

സുവര്‍ണ മദ്യ ക്ഷേത്രം, കൊടകരക്കാരുടെ ആത്മീയ ദേവാലയം !

സുവര്‍ണ മദ്യ ക്ഷേത്രം അഥവാ ഗോള്‍ഡന്‍ ബാര്‍…. ഞങ്ങള്‍ കൊടകരക്കാരുടെ സ്വന്തം ആത്മീയ ദേവാലയം !

വാകപ്പൂക്കളെ സ്‌നേഹിയ്കുകയും വെറുക്കുകയും ചെയ്യുന്നവര്‍

ലക്ഷ്മി.. ഇന്നും വീണുപോകുന്ന വാകപൂക്കളും നോക്കി സമയം കളയുകയാണോ..? നീ എത്ര സാള്‍ട്ട് പിറകിലാണെന്നോ? ഇങ്ങനെ പോയാല്‍ ഞാന്‍ റെക്കോര്‍ഡ് സൈന്‍ ചെയ്യില്ല… കേട്ടോ. ലതയുടെ ബ്യൂറെറ്റ് ശെരിയാക്കി കൊടുക്കുന്നതിനിടയില്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു.

അഡ്ജസ്റ്റ്‌മെന്റ് വിഷുക്കണിയും സ്‌കൈപ് വിഷുക്കണിയും

ബ്രിട്ടനില്‍ ആണെങ്കിലും എല്ലാ വര്‍ഷത്തെപ്പോലെയും ഇത്തവണയും വിഷുക്കണി ഒരുക്കുന്നുണ്ട്. ലോക്കല്‍ ഇന്ത്യന്‍ ഷോപ്പില്‍ ഇത്തവണ വെള്ളരിക്ക കിട്ടിയില്ല. എങ്കിലും ഏതാണ്ട് അതിനോട് സാമ്യമുള്ള ഒരു ഫലം കിട്ടി. തേങ്ങയും മാങ്ങയും കിട്ടി. കൊന്നപ്പൂ ഒഴിച്ച് വിഷുക്കണിക്ക് വേണ്ടിയുള്ള മറ്റു സാധനങ്ങള്‍ ഒക്കെ റെഡി.

SMS (എസ്. എം. എസ്.)

വാട്ടര്‍ഫാള്‍ ലൈഫ്സൈക്കിള്‍ മോഡലിന്റെ വിവിധ തലങ്ങള്‍ നോട്ടുകളായി അവന്റെ കണ്ണുകള്‍ക്ക്‌ താരാട്ട് പാടി കൊണ്ടിരുന്നു. പെട്ടെന്ന് ബെഞ്ചിന് ഒരു വിറയല്‍ – 1 Message Recieved. അവന്‍റെ കണ്ണുകള്‍ L.C.D ഡിസ്പ്ലേ പോലെ തിളങ്ങി. ടീച്ചര്‍ ഇപ്പോഴും നോട്ടിന്റെ ലോകത്തു തന്നെ.