college-life

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു എല്ലാവരോടും വിട പറഞ്ഞു വീട്ടിലേക്ക് വണ്ടി കയറുമ്പോള്‍ നിങ്ങള്‍ കാണുന്ന ചില സ്വപ്‌നങ്ങള്‍ ഉണ്ട്, ചില പ്രതീക്ഷകള്‍ ഉണ്ട്..ചില മോഹങ്ങള്‍ ഉണ്ട്…നിങ്ങള്‍ എന്നല്ല നമ്മള്‍ എല്ലാവരും ഒരുപോലെ ചിന്തിച്ച ചില കാര്യങ്ങള്‍, നമ്മള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഒരുപോലെ നടക്കാതെ പോയ ചില കാര്യങ്ങള്‍…

പഠനം പൂര്‍ത്തിയാക്കിയ ഉടനെ നിങ്ങളുടെ ഡ്രീം ജോബ് തേടിയുള്ള പുറപ്പാട്. ഒടുവില്‍ കിട്ടിയതും കെട്ടി പിടിച്ചു കൊണ്ട് ജീവിതം തള്ളി നീക്കുന്നു…

ജോലി പണം സുഹൃത്തുക്കള്‍ ആഘോഷം എന്നാ സ്വപ്നത്തില്‍ നിന്നും ജോലി ലോണ്‍ കുടുംബം വല്ലപ്പോഴും മാത്രം കാണുന്ന സുഹൃത്തുക്കള്‍ എന്നാ നിലയില്‍ എത്തുന്ന ജീവിതം…

സ്വന്തം വണ്ടി അതും ബെന്‍സ് എന്ന മോഹത്തില്‍ നിന്നും ബസ്സിലും ട്രെയിനിലും ഒക്കെ ഇടിച്ചു പോകേണ്ട അവസ്ഥ…

പൈസ പൈസ പൈസ എന്ന് മോഹം. ലോണ്‍ കടം ദാരിദ്ര്യം റിസള്‍ട്ട്.!

കോളേജില്‍ നിന്ന് ഇറങ്ങി ആഘോഷിക്കാന്‍ പ്രാര്‍ഥന. അവസാനം വീണ്ടും കോളെജിലേക്ക് മടങ്ങി ചെല്ലാന്‍ മോഹം.

ഒന്നിന്നും സമയം ഇല്ല. നമുക്ക് വേണ്ടി ഒന്നും ചെയ്ത് തരാന്‍ ആരും ഇല്ല. ആകെ കൂടി പെട്ട് പോകുന്ന അവസ്ഥ.

അതാണ്‌ ആഫ്റ്റര്‍ കോളേജ്..!!! വേണ്ടായിരുന്നു എന്ന് തോന്നും..ഉറപ്പ്.!

Advertisements