02

ബോംബെയില്‍ നിന്നുള്ള പെണ്‍കുട്ടി അവളെ പാര്‍പ്പിച്ച ലോഡ്ജില്‍ നിന്നും പെണ്‍വാണിഭക്കാരുടെ കണ്ണ് തെറ്റിയപ്പോള്‍, നാട്ടപാതിരക്ക് കോഴിക്കോട്ടങ്ങാടിയിലൂടെ ഇറങ്ങിയോടി ചെന്ന് പെട്ടത് ഒരു ഓട്ടോ റിക്ഷാ ഡ്രൈവറുടെ മുന്നിലാണ്. ഭാഷയറിയാതെ പരിഭ്രമിച്ച് നില്‍ക്കുന്ന ആ പതിനാറുകാരിയെ അനുനയത്തില്‍ തന്റെ ഓട്ടോയില്‍ കയറ്റിയ ഡ്രൈവര്‍ നേരെ വനിതാ പോലീസ് സ്റ്റേഷനില്‍ കുട്ടിയെ എത്തിക്കുന്നു. അതിലൂടെ പോലീസ് തകര്‍ത്തത് ഒരു പെണ്‍വാണിഭ സംഘത്തെയാണ്‌. രക്ഷപെടുത്തിയത് ഒരു പെണ്‍കുട്ടിയുടെ ജീവിതവും.

വേണമെങ്കില്‍ ആവശ്യമില്ലാത്ത തലവേദന ഒഴിവാക്കാന്‍ ആ കുട്ടിയെ ഡ്രൈവര്‍ക്ക് അവഗണിക്കാമായിരുന്നു. അല്ലെങ്കില്‍, ആരോരും സഹായത്തിനില്ലാതെ ഒറ്റപെട്ടുപോയ അവളെ കൂടുതല്‍ അപകടത്തിലേക്ക് കൊണ്ടെത്തിക്കാമായിരുന്നു. അതിനുള്ള സാഹചര്യങ്ങള്‍ ഒരു പാടുണ്ട് ആ നഗരത്തില്‍. ആ നന്മ നിറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവര്‍ മഹത്തായ ഒരു സാമൂഹ്യ പ്രതിബദ്ധതയാണ് ചെയ്തത്. നമ്മില്‍ പലര്‍ക്കും ആ ഡ്രൈവറില്‍ മാതൃകയുണ്ട്.

കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളെ പറ്റി, അവരുടെ സത്യസന്ധതയെയും പെരുമാറ്റത്തെയും പറ്റി മുന്‍പും പലരും പറഞ്ഞിട്ടുണ്ട്. രാത്രിയുടെ കാവല്‍ക്കാരാണ് ഓട്ടോ തൊഴിലാളികള്‍. മറന്നു വെച്ച വിലപിടിപ്പുള്ള പല സാധനങ്ങളും ഉടമസ്ഥരെ കണ്ടെത്തി തിരികെ കൊടുത്ത് കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികള്‍ ആദ്യമേ പെരുകേട്ടവരാണ്. ഈ പുതിയ സംഭവത്തിലൂടെ കോഴിക്കോട്ടെ നിഷ്കളങ്കരായ ഓട്ടോ തൊഴിലാളികളുടെ പെരുമയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കപ്പട്ടു..

You May Also Like

തമിഴ് നാട് ബോക്സ്ഓഫീസ് ഇളക്കി മറിക്കാൻ ഇത് പോതും

വെന്തു തനിന്തതു കാടു  Above average experience ചിമ്പു സ്റ്റീൽ ദീ ഷോ + AR…

നയൻതാരക്കും അസിനും മുമ്പ് പാൻ സൗത്തിന്ത്യൻ താര പദവി ലഭിച്ച മലയാള നടി

Bineesh K Achuthan 80- കളിലെ തെന്നിന്ത്യൻ താര റാണിയായിരുന്ന രാധക്ക് പിറന്നാൾ ആശംസകൾ. നയൻതാരക്കും…

നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ എങ്ങിനെ സുരക്ഷിതമാക്കാം?

നമ്മളില്‍ മിക്കവരും ഇന്ന് ജിമെയില്‍ ഉപയോഗിക്കുന്നവര്‍ ആണ്. എന്നാല്‍ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം ഉണ്ട്, തന്‍റെ അക്കൗണ്ട്‌ എപ്പോഴെങ്കിലും ഹാക്ക്‌ ചെയ്യപെട്ടാലോ എന്ന്. നമ്മള്‍ ജിമെയില്‍ പാസ്സ്‌വേര്‍ഡ്‌ പല ആപ്പ്ലിക്കേഷനിലും ഉപയോഗിക്കുനുണ്ട് എന്നാല്‍ അവ എല്ലാ സുരക്ഷിതം ആണോ എന്നുള്ള ചിന്ത എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകാം. ഇതിനൊക്കെ ഉള്ള ഉത്തമ പ്രതിവിധി ആയി ഗൂഗിള്‍ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്.

എന്താണ് ഗര്‍ഭാശയം

ബീജ സങ്കലനം മുതല്‍ ശിശു പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതുവരെയുള്ള നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിധേയമാകുന്ന സ്‌ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരാവയവമാണ്‌ ഗര്‍ഭാശയം. ഉദരത്തിന്റെ അടിഭാഗത്തായിട്ട്‌ സ്ഥിതി ചെയ്യുന്ന ഗര്‍ഭാശയത്തിന്റെ മുകള്‍ഭാഗം വീതികൂടി താഴോട്ട്‌ വരുന്തോറും വീതി കുറഞ്ഞ്‌ ഏറ്റവും കീഴ്‌ഭാഗം ഒരു കുഴലിന്റെ ആകൃതിയില്‍ അല്‍പം നീണ്ടിരിക്കും. ഈ ഭാഗത്തിന്റെ അഗ്രഭാഗത്തുള്ള കവാടം യോനീനാളത്തിന്‌ അഭിമുഖമായിട്ട്‌ സ്ഥിതി ചെയ്യുന്നു. തലകീഴായുള്ള ഒരു ത്രികോണത്തിന്റെ ആകൃതിയാണ്‌ ഗര്‍ഭാശയത്തിന്റെ ഉള്ളറക്ക്‌. ഈ ത്രികോണാകൃതിയുടെ മുകള്‍ കോണുകളിലേക്ക്‌ ഫലോപ്പിയന്‍ നാളികള്‍ തുറക്കുന്നു. ഈ നാളികള്‍ അണ്ഡാശയങ്ങളിലാണ്‌ ചെന്നെത്തുന്നത്‌. അണ്ഡാശയങ്ങള്‍ ഗര്‍ഭാശയത്തിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്നു. നാരുപോലുള്ള മാംസകലകളാലും രക്തക്കുഴലുകളാലും നാഡീകലകളാലും നിര്‍മിക്കപ്പെട്ടവയാണ്‌ അണ്ഡാശയങ്ങള്‍.