കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെടുത്തിയത് ഒരു പെണ്‍കുട്ടിയുടെ ജീവിതവും മാനവും !

292

02

ബോംബെയില്‍ നിന്നുള്ള പെണ്‍കുട്ടി അവളെ പാര്‍പ്പിച്ച ലോഡ്ജില്‍ നിന്നും പെണ്‍വാണിഭക്കാരുടെ കണ്ണ് തെറ്റിയപ്പോള്‍, നാട്ടപാതിരക്ക് കോഴിക്കോട്ടങ്ങാടിയിലൂടെ ഇറങ്ങിയോടി ചെന്ന് പെട്ടത് ഒരു ഓട്ടോ റിക്ഷാ ഡ്രൈവറുടെ മുന്നിലാണ്. ഭാഷയറിയാതെ പരിഭ്രമിച്ച് നില്‍ക്കുന്ന ആ പതിനാറുകാരിയെ അനുനയത്തില്‍ തന്റെ ഓട്ടോയില്‍ കയറ്റിയ ഡ്രൈവര്‍ നേരെ വനിതാ പോലീസ് സ്റ്റേഷനില്‍ കുട്ടിയെ എത്തിക്കുന്നു. അതിലൂടെ പോലീസ് തകര്‍ത്തത് ഒരു പെണ്‍വാണിഭ സംഘത്തെയാണ്‌. രക്ഷപെടുത്തിയത് ഒരു പെണ്‍കുട്ടിയുടെ ജീവിതവും.

വേണമെങ്കില്‍ ആവശ്യമില്ലാത്ത തലവേദന ഒഴിവാക്കാന്‍ ആ കുട്ടിയെ ഡ്രൈവര്‍ക്ക് അവഗണിക്കാമായിരുന്നു. അല്ലെങ്കില്‍, ആരോരും സഹായത്തിനില്ലാതെ ഒറ്റപെട്ടുപോയ അവളെ കൂടുതല്‍ അപകടത്തിലേക്ക് കൊണ്ടെത്തിക്കാമായിരുന്നു. അതിനുള്ള സാഹചര്യങ്ങള്‍ ഒരു പാടുണ്ട് ആ നഗരത്തില്‍. ആ നന്മ നിറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവര്‍ മഹത്തായ ഒരു സാമൂഹ്യ പ്രതിബദ്ധതയാണ് ചെയ്തത്. നമ്മില്‍ പലര്‍ക്കും ആ ഡ്രൈവറില്‍ മാതൃകയുണ്ട്.

കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളെ പറ്റി, അവരുടെ സത്യസന്ധതയെയും പെരുമാറ്റത്തെയും പറ്റി മുന്‍പും പലരും പറഞ്ഞിട്ടുണ്ട്. രാത്രിയുടെ കാവല്‍ക്കാരാണ് ഓട്ടോ തൊഴിലാളികള്‍. മറന്നു വെച്ച വിലപിടിപ്പുള്ള പല സാധനങ്ങളും ഉടമസ്ഥരെ കണ്ടെത്തി തിരികെ കൊടുത്ത് കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികള്‍ ആദ്യമേ പെരുകേട്ടവരാണ്. ഈ പുതിയ സംഭവത്തിലൂടെ കോഴിക്കോട്ടെ നിഷ്കളങ്കരായ ഓട്ടോ തൊഴിലാളികളുടെ പെരുമയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കപ്പട്ടു..