കോഴിക്കോട് ലോ കോളജിലെ ആലിംഗന സമരം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

  180

  BL11_HUG_OF_LOVE_2239411f

  അയ്യേ..ഞങ്ങള്‍ക്ക് ഉമ്മ വേണ്ടാ..പകരം ഒരു ഹഗ് കിട്ടിയാല്‍ മതി..!!!

  കിസ്സ്‌ അല്‍പ്പം കടന്നുപോകും എന്ന തിരിച്ചറിവില്‍ നിന്നുമാണ് കോഴിക്കോട് ലോ  കോളജിലെ വിദ്യാര്‍ഥികല്‍ ആലിംഗന സമരം നടത്തിയത്. സമരം ചെയ്യാനുള്ള അവകാശത്തിനും സദാചാര പൊലീസിങ്ങിനുമെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മനുഷ്യാവകാശ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം കെട്ടിപ്പിടിച്ച് പ്രതിഷേധിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഒരു കുട്ടം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ സ്‌നേഹച്ചങ്ങല തീര്‍ത്ത ശേഷം കെട്ടിപ്പിടിച്ച് പ്രതിഷേധിച്ചത്പ

  പക്ഷെ അതും ഇവിടെ നടപ്പില്ലയെന്നു ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കെട്ടിപിടിച്ച സകല വിദ്യാര്‍ഥികള്‍ക്ക് എതിരെയും കോളേജ് നടപടി സ്വീകരിച്ചു.!

  ഇതുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്ക് കോളജ് പ്രിന്‍സിപ്പല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.  കോളജ് സെമിനാര്‍ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്താടെ അധികൃതരുടെ അനുവാദം വാങ്ങാതെ കോളജ് വളപ്പ് അച്ചടക്കവിരുദ്ധമായ കാര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്തു, സ്ഥാപനത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന വിധത്തില്‍ ലോകമാകെ വാര്‍ത്തകള്‍ എത്തിക്കാനുള്ള മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലിന് വഴിയൊരുക്കി തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികള്‍ക്ക് മേല്‍ ചുമത്തിയത്. കോളജിന്റെ സല്‍പ്പേരിന് ഭംഗം വരുത്തിയത് കടുത്ത അച്ചടക്ക ലംഘനമായാണ് കാണുന്നതെന്നും നോട്ടീസില്‍ പറയുന്നു.

  h5-MfvdL