കോഹ്ലി കളിക്കാതത്തിനു തന്നെ കളിയാക്കുന്നത് സോഷ്യല്‍ മീഡിയ കോമാളികള്‍ : അനുഷ്ക

149

Anushka-Sharma-Wallpapers-HD-5

ഇന്ത്യയില്‍ ക്രിക്കറ്റ് എന്നാല്‍ ഒരു മതവും വികാരവും ഒക്കെയാണ്. ഇവിടെ തോല്‍വികള്‍ ക്രൂശിക്കപ്പെടും, വിജയങ്ങള്‍ വാഴ്ത്തപ്പെടും.

കഴിഞ്ഞ മാസം അവസാനിച്ച ക്രിക്കറ്റ് ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്ത് ആയതിനു ഏറ്റവും കൂടുതല്‍ പഴി കേട്ടത് ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയാണ്. ഇന്ത്യന്‍ ഉപനായകന്‍ കോഹ്ലിയുടെ കാമുകി കൂടിയായ അനുഷ്ക കളി കാണാന്‍ വരുമ്പോള്‍ ഒക്കെ കോഹ്ലി മോശം സ്ക്കോറിന് പുറത്താകുന്നു എന്നും ഇന്ത്യ തോല്‍ക്കുന്നുവെന്നും ഒക്കെ പാപ്പരാസികള്‍ പറഞ്ഞു പരത്തി.

പലപ്പോഴും അനുഷ്‌ക ഇതിനോട് പ്രതികരിച്ച് ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങളോടും തുറന്നടിക്കുകയാണ് അനുഷ്‌ക.

ലോകകപ്പ് പരാജയവുമായി കൂട്ടിക്കെട്ടി തന്നെ അപമാനിച്ചവരെ കോമാളികള്‍ എന്നാണ് അനുഷ്‌ക ശര്‍മ വിളിക്കുന്നത്. “സ്വന്തമായി പരിശ്രമിച്ച് വിജയിച്ച ഒരു പെണ്‍കുട്ടിയെ ഒരു കളിക്കാരന്റെ ശ്രദ്ധ തെറ്റിക്കുന്നവള്‍ എന്ന വിശേഷണത്തിലേക്ക് താഴ്ത്തിയത് വളരെ മോശമായിപ്പോയി. ആരുടെയെങ്കിലും ശ്രദ്ധ കളയുന്ന ഒരു മന്ദാകിനി അല്ല ഞാന്‍.” അനുഷ്ക പരിതപിക്കുന്നു.

നേരത്തെ ഇന്ത്യയുടെ പരാജയത്തില്‍ തന്റെ കാമുകി അനുഷ്‌കയെ വിമര്‍ശിക്കാന്‍ ലജ്ജ തോന്നുന്നില്ലേയെന്ന് കോലി ചോദിച്ചിരുന്നു.

Advertisements