വാര്‍ത്തകളില്‍ അല്‍പ്പം നുണ കലര്‍ത്തി നുണകഥകള്‍ ഉണ്ടാക്കി അതു വായനക്കാരില്‍ എത്തിച്ചു ആ നുണകളെ വെറും നുണകളായി തന്നെ ചിത്രീകരിച്ചു വായനക്കാരെ ഉണ്ടാക്കുന്ന വിദ്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ടൈംസ് ഓഫ് ഇന്ത്യ തന്നെയാണ്.
ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം വിരമിക്കുമെന്ന് കോലി പറഞ്ഞിരുന്നോ എന്നാണ് ചോദ്യം. ഇല്ലെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ മോക്ടെയ്ല് എന്ന ഒരു വിഭാഗമുണ്ട്. ഇല്ലാക്കഥകള്‍ വാര്‍ത്തയെന്ന് ഭാവേന അവതരിപ്പിക്കുന്നതാണ് സംഭവം.
അവര്‍ കഴിഞ്ഞ ദിവസം കോലിയുടെ വിരമിക്കല്‍ വാര്‍ത്ത കൊടുത്തു. അതു ഒന്ന് വായിച്ചു\ നോക്കു..
തന്റെ പ്രിയ കാമുകി അനുഷ്കയ്ക്കൊപ്പം ജീവിതം ആസ്വദിക്കാനാണ് കോലി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതെന്നാണ് മോക്കടെയ്ല് വാര്‍ത്ത പറയുന്നത്.
അടുത്തിടെ ഒരു പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഈ ചോദ്യം ചോദിച്ചു. നല്ല പച്ചത്തെറിയാണ് മറുപടിയായി കേള്‍ക്കേണ്ടി വന്നത്. ചില മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം സഹിച്ച് കുറച്ച് നേരം കാത്തുനിന്ന് വീണ്ടും അഭിപ്രായം ചോദിച്ചു. അപ്പോള്‍ കോലി പറഞ്ഞതെന്തെന്നോ… ‘സച്ചിന് വിരമിച്ചതിന് ശേഷം ഞാനാണ് ഇന്ത്യയുടെ നെടുന്തൂണ്. എനിക്ക് താങ്ങാവുന്നതിലധികം സമ്മര്‍ദ്ദമുണ്ട്. ടീമിലെ ആരും അധികം റണ്ണൊന്നും എടുക്കുന്നില്ല. എല്ലാവരും എന്നെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് ഞാനതെല്ലാം അവസനാപ്പിക്കാന്‍ തീരുമാനിച്ചു. കാമുകിയെ കല്യാണം കഴിക്കണം, കുട്ടികള്‍ വേണം, സാധാരണ മനുഷ്യനെ പോലെ ജീവിക്കണം’
ഇതുകൊണ്ടൊന്നും വാര്‍ത്ത തീരുന്നില്ല. അടുത്തത് അനുഷ്ക ശര്‍മയാണ്. അനുഷ്ക പറഞ്ഞത് ‘ എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ കാര്യം ഇതാണ്. വിരാടും ഞാനും ഇക്കാര്യം കുറേ കാലമായി ചര്‍ച്ച ചെയ്യുന്നു. ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുത്തല്ലോ. ഞാനും ബോളിവുഡില്‍ നിന്ന് വിരമിക്കാന്‍ പോവുകയാണ്. എന്‍എച്ച് 10 ആയിരിക്കും എന്റെ പൊട്ടിപ്പാളീസാകുന്ന അവസാനത്തെ പടം. എന്റെ ചുണ്ടുകള്‍ പഴയതുപോലെ ആക്കാനും പദ്ധതിയുണ്ട്. എന്നാല്‍ ഏതെങ്കിലും പ്ലാസ്റ്റിക് സര്‍ജനെ കാണുന്നതിന് പകരം ഇത്തവണ ബാബ രാം ദേവിനെ ആയിരിക്കും ഞാന്‍ സമീപിക്കുക’
അടികുറിപ്പ്: ഈ മോക്ക്ടെയ്ലുകളെ പലരും പലപ്പോഴും വാര്‍ത്തയായി തെറ്റിദ്ധരിക്കാറുണ്ട്. ഫേസ്ബുക്കിന്റെ ഓഫീസില്‍ ഫേസ്ബുക്ക് നിരോധിച്ചു എന്ന വാര്‍ത്ത നമ്മുടെ ജോണ്‍ ബ്രിട്ടാസ് ചര്‍ച്ചയ്ക്ക പോലും എടുത്ത കാര്യം ആരും മറന്നിട്ടുണ്ടാവില്ല.