കോഹ്‌ലിയുടെ മോശം പ്രകടനം ; അനുഷ്‌കയുമൊത്തുള്ള ഹോട്ടല്‍ ജീവിതം വിവാദമാകുന്നു

190

virath-anushka

ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ മൂന്നിലും ഇന്ത്യന്‍ പട ദയനീയ പരാജയം ഏറ്റുവങ്ങിയതോടെ കോഹ്ലിയുടെ ‘ലിവിംഗ് ടുഗതരും’ വിവാദമാകുന്നു. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനയി ടീമില്‍ ഇടം പിടിച്ച വിരാട് കോഹ്ലി പരമ്പരയില്‍ അപ്പാടെ വന്‍ പരാജയമായിരുന്നു.

ഗ്രൗണ്ടിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ആരാധകര്‍ കോഹ്ലിയുടെ സ്വകാര്യ ജീവിതത്തെ പഴിക്കുകയാണ്. ഇംഗ്ലണ്ട് പര്യടനത്തിന് കാമുകി അനുഷ്‌കാ ശര്‍മയേയും കോഹ്ലി ഒപ്പം താമസിപ്പിച്ചിരുന്നു.ഇരുവരുമൊത്തുള്ള ഹോട്ടല്‍ ജീവുതമാണ് കോഹ്ലിയുടെ കളിയിലെ ശ്രദ്ധ തിരിച്ചതെന്നാണ് ആരാധക പക്ഷം.

സാധാരണ വിദേശ പര്യടനം നടക്കുമ്പോള്‍ ഭാര്യമാര്‍ ഒഴികെയുള്ള ഒരു സ്ത്രീയെയും ടീമംഗത്തിനൊപ്പം താമസിക്കുവാന്‍ ബി.സി.സി.ഐ അനുവദിക്കുന്നതല്ല. എന്നാല്‍ രണ്ടരമാസം നീളുന്ന ഇംഗ്ലണ്ട് പര്യടനം താരങ്ങളില്‍ സമ്മര്‍ദ്ദം സൃഷിക്കുമെന്ന തോന്നലാണ് കാമുകിയെ ഒപ്പം കൂട്ടാന്‍ കോഹ്ലിക്ക് അനുവാദം നല്കാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്. ജര്‍മനി വേള്‍ഡ്കപ്പ് കപ്പ് നേടിയതിന്റെ രഹസ്യം കളിക്കാരുടെ കാമുകിമാരാണെന്ന കോച്ചിന്റെ വെളിപ്പെടുത്തലും ബിസിസിഐ യെ സ്വാധീനിച്ചുവെന്നാണ് അണിയറ സംസാരം.