ക്യാന്‍സര്‍ ചെറുക്കുന്ന വാക്സിന്‍ വരുന്നു

Louis Pasteur found the basis for today's vaccines

 

ക്യാന്‍സര്‍  വരാതിരിക്കാനുള്ള വാക്സിന്‍ വികസിപ്പിച്ചു. ആറു വര്‍ഷത്തിനകം അത് പ്രാബല്യത്തില്‍ വരുമെന്നാണ് കരുതപ്പെടുന്നത് . ഇന്ന് മനുഷ്യനെ ബാധിക്കുന്ന തൊണ്ണൂറു ശതമാനം ക്യാന്‍സര്‍ രോഗങ്ങളെയും ഈ വാക്സിന്‍ കൊണ്ട് ചെറുക്കുവാന്‍ കഴിയും. മറ്റു വാക്സിനുകള്‍ ചെയ്യുന്നത് പോലെ ശരീരത്തിന്റെ രോഗ പ്രതിരോഗ ശക്തിക്ക് ആക്കം വര്‍ദ്ധിപ്പിച്ചാണ് ഈ വാക്സിനും പ്രവര്‍ത്തിക്കുക.

വാക്സിന്‍ എടുത്തിട്ടുള്ള ആളുകളില്‍ ക്യാന്‍സര്‍   ഉണ്ടായാല്‍ ശരീരത്തിലെ രോഗ പ്രധിരോധ സംവിധാനങ്ങള്‍ക്ക് അതിനെ ആക്രമിച്ചു കീഴടക്കുവാന്‍ കഴിയും.  സാധാരണയായി നമ്മുടെ ശരീരത്തിനെ ആക്രമിക്കുവാന്‍ വരുന്ന ബാക്ടീരിയകളെ, പുറമേ നിന്ന് വരുന്ന അക്രമകാരികള്‍ ആണെന്ന് രോഗ പ്രതിരോധ സംവിധാനങ്ങള്‍ തിരിച്ചറിയും. എന്നിട്ട് അവയെ നശിപ്പിക്കും. എന്നാല്‍  ക്യാന്‍സര്‍ ഉണ്ടാവുന്നത് നമ്മുടെ ശരീരത്തിനുള്ളില്‍ നിന്ന് തന്നെ ആയതിനാല്‍ ഇതിനെ ആക്രമണകാരികള്‍  ആയി നമ്മുടെ രോഗ പ്രതിരോധ സംവിധാനങ്ങള്‍ക്ക് തിരിച്ചറിയുവാന്‍ കഴിയുന്നില്ല. അതുകൊണ്ട്  അവ വളര്‍ന്നു,വളര്‍ന്നു ശരീരത്തെ കാര്‍ന്നു തിന്നുകയും, മറ്റു ശരീര ഭാഗങ്ങളിലേക്ക് പടരുകയും ചെയ്യും.
ക്യാന്‍സര്‍ കോശങ്ങളിലുള്ള MUC1 എന്ന ഒരു തരം  തന്മാത്രകളെ കണ്ടുപിടിച്ചതാണ് നേട്ടമായത്. ഇത് തൊണ്ണൂറു ശതമാനം ക്യാന്‍സര്‍ രോഗങ്ങളിലും കണ്ടു വരുന്നു. ഇതിനെതിരെയാണ് വാക്സിന്‍ വികസിപ്പിച്ചത്. ഇത് ഒരു പക്ഷേ ഈ നൂറ്റാണ്ടിലെ ഒരു മെഡിക്കല്‍ വിപ്ലവത്തിന് തുടക്കം കുറിക്കും.
Advertisements