fbpx
Connect with us

ക്രാഷ് ലാന്റ് 3 – The roofless plane!

Published

on

ഹവായ് അമേരിക്കയുടെ അമ്പതാമത്തേതും, പൂര്‍ണമായും ദ്വീപായതുമായ ഒരേ ഒരു സ്‌റ്റേറ്റ്. 1988 ഏപ്രില്‍ 28, ഉച്ചക്ക് ശേഷം. ഹവായ് ദ്വീപില്‍ ഇത് ശൈത്യകാലമാണ്. ഹിലോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്നും യാത്രക്കാര്‍, ഹോണൊലുലുവിലേക്ക് പുറപ്പെടാന്‍ തയ്യാറാകുന്ന അലോഹ എയറിന്റെ അലോഹ 243 എന്ന വിമാനത്തിലേക്കു നടന്നടുത്തു.

വെറും 35 മിനിറ്റിന്റെ യാത്ര. അലോഹ 243 ഈ രണ്ടു ദ്വീപുകള്‍ക്കിടയില്‍ ഷട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിമാനമാണ്. ഇതു 243 യുടെ ഇന്നത്തെ ഒമ്പതാമത്തെ യാത്രയും! അലോഹ 243 ഒരു ബോയിംഗ് 737 വിഭാഗത്തില്‍ പെട്ട വിമാനമാണ്. ക്യാപ്റ്റന്‍ ബോബ് ഷോണ്‍സ്‌റ്റെയ്മര്‍ 11 വര്‍ഷമായി അലോഹയുടെ ഒപ്പമുള്ള  പൈലറ്റും. ഫസ്റ്റ് ഒഫീസര്‍ മിമി ടോംപ്കിന്‍സ്, ചീഫ് ഫ്‌ലൈറ്റ് അറ്റന്റന്റ് ക്ലാരാബെല്ല എന്ന CB, മിഷേല്‍ ഹോണ്ട, ജേയ്ന്‍ സാറ്റോ, എന്നിവരാണ് 19 വര്‍ഷമായി ഹവായ് ദ്വീപുകള്‍ക്കു മുകളിലൂടെ സെയ്ഫ് ജേര്‍ണി നടത്തുന്ന അലോഹ 243യുടെ ഇപ്പോഴത്തെ ക്രൂ മെംബേഴ്‌സ്.

യാത്രക്കാര്‍ പലരും സ്ഥിരക്കാര്‍ ആയതുകൊണ്ട് തന്നെ വിമാനജീവനക്കാരും അവരും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയായിരുന്നു. ആകെ 89000 യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിമാനം, ലോകത്തു തന്നെ ആകെ ഒരേ ഒരു ബോയിംഗ് 737 മാത്രമേ അന്നുവരെ അപകടത്തില്‍ പെട്ടിട്ടുള്ളൂ എന്നതിനാല്‍ തന്നെ ക്ലീന്‍ സേഫ്റ്റി റെക്കോഡ്, കഴിവുറ്റവരും എക്‌സ്പീരിയന്‍സ്ഡുമായ വിമാന ജീവനക്കാര്‍. മോശമായി ഒന്നും തന്നെ സംഭവിക്കാന്‍ യാതൊരു സാധ്യതയും ആരും കണ്ടില്ല; ഗയാവു യമമോട്ടൊ എന്ന യാത്രക്കാരി ഒഴികെ! വിമാനത്തിലേക്ക് കയറുമ്പോള്‍ വാതിലിനോട് ചേര്‍ന്ന് വലതു വശത്തായുള്ള വിന്‍ഡോയില്‍ നിന്നും തുടങ്ങി അടുത്തായി സ്റ്റിച്ച് ചെയ്തിരുന്ന സ്‌ക്രൂവിലേക്ക് വരെ വിമാനത്തിന്റെ ബോഡിയില്‍ കാണപ്പെട്ട ഒരു ചെറിയ പൊട്ടല്‍ യമമോട്ടോയെ അല്‍പ്പം നെര്‍വ്വസ് ആക്കിയിരുന്നു!

1:25 ജങ. അലോഹ 243 കൃത്യ സമയത്തിന് ടേക്ക് ഓഫ് ചെയ്തു. കോക്ക്പിറ്റില്‍ ക്യാപ്റ്റ്ന്‍ ബോബ് റേഡിയോ സംഭാഷണത്തില്‍ ബിസിയായിരുന്നു. കോ പൈലറ്റ് മിമിയാണ് കണ്ട്രോളില്‍. 20 മിനിറ്റുകള്‍ക്കു ശേഷം വിമാനം അതിന്റെ നിശ്ചിത ആള്‍ട്ടിറ്റിയൂഡായ 24000 അടിയിലേക്ക് ഉയര്‍ന്നു. അതിഭയങ്കരമായൊരു സ്‌ഫോടന ശബ്ദം! പിന്നെ ശക്തമായി കാറ്റ് അടിച്ചുകയറുന്നതിന്റെ ഒച്ചയും മാത്രമേ പൈലറ്റുമാര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. അതുകൊണ്ടു തന്നെ പൈലറ്റുമാര്‍ക്ക് പരസ്പരം സംസാരിക്കുന്നതു പോലും കേള്‍ക്കാന്‍ കഴിഞ്ഞുമില്ല. ക്യാപ്റ്റന്‍ ബോബ് വിമാനത്തിന്റെ കണ്ട്രോള്‍ പെട്ടെന്നു തന്നെ എറ്റെടുത്തു. പിന്നിലേക്ക് തിരിഞ്ഞ കോ പൈലറ്റ് മിമി കോക്ക്പിറ്റിന് പിന്നില്‍ കണ്ട നടുക്കുന്ന കാഴ്ച്ച വിശ്വസിക്കാനാകാതെ ക്യാപ്റ്റനെ നോക്കി. കോക്ക്പിറ്റ് ഡോറിന് പുറകില്‍ നീലാകാശം മാത്രം! വിമാനത്തിന് മേല്‍ക്കൂരയില്ല!

Advertisementഫ്‌ലൈറ്റിന്റെ ഫ്‌ലോര്‍ ബീമിനു മുകളിലേക്കുള്ള ഏതാണ്ട് 35 ചതുരശ്ര മീറ്റര്‍ അലൂമിനിയം സ്‌കിന്‍, മിഡ് എയറില്‍ വച്ച് നഷ്ടമായിരിക്കുന്നു! വിമാനത്തിനുള്ളിലെ പ്രഷറൈസ് ചെയ്യപ്പെട്ട വായു അതിശക്തമായി പുറത്തേക്കൊഴുകി.  ഡ്രിങ്ക്‌സ് സെര്‍വ് ചെയ്തുകൊണ്ടിരുന്ന ഇആ ഒഴികെയുള്ള രണ്ട് ഫ്‌ലൈറ്റ് ജീവനക്കാരികളും സീറ്റുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു!

CB യെ കാണാനില്ല. ആളുകളുടെ മുടി മുന്നിലേക്ക് പറന്ന് വടി പോലെ നിന്നു! വിമാനത്തിനുള്ളില്‍ നിന്നും സാധനങ്ങളും പേപ്പറുകളും ഒക്കെ പുറത്തേക്ക് പറന്നുകൊണ്ടേയിരുന്നു. കോക്ക്പിറ്റിനു പുറകിലെ അഞ്ച് വരികളിലെ സീറ്റുകളും യാത്രക്കാരും ഇപ്പോള്‍ പൂര്‍ണ്ണമായും വായുവിലേക്ക് എക്‌സ്‌പോസ്ഡ് ആണ്! പുറം ചട്ട നിര്‍മിക്കാത്ത ബസ്സില്‍ സഞ്ചരിക്കുന്നത് പോലെ! 24000 അടി ഉയരത്തില്‍, മണിക്കൂറില്‍ 300 കി.മീ വേഗതയില്‍ വിമാനത്തിലേക്ക് കാറ്റ് അടിച്ചു കയറുകയാണു വിമാനത്തിനുള്ളിലെ താപനില 50 ഡിഗ്രിയിലേക്ക് പൊടുന്നനെ താഴ്ന്നു! യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ ആവശ്യമായ അളവില്‍ ഓക്‌സിജനും ഇല്ലാതെയായി. ക്യാബിനില്‍ ആകെ നിലവിളികള്‍ ഉയര്‍ന്നു. തങ്ങള്‍ അടുത്ത നിമിഷം മരിക്കാന്‍ പോകുന്നു എന്നു എല്ലാവരും ഉറപ്പിച്ചു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണടഞ്ഞതുകൊണ്ട് യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ കോക്ക്പിറ്റ് കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പൈലറ്റുമാര്‍ ജീവനോടെയില്ല എന്ന് യാത്രക്കാര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും എയര്‍ ഹോസ്റ്റസ് മിഷേല്‍ ഹോണ്ട, അബോധാവസ്ഥയില്‍ കിടക്കുന്ന തന്റെ സഹപ്രവര്‍ത്തകയെ എടുത്ത് മടിയില്‍ കിടത്തി യാത്രക്കാരോടായി ചോദിച്ച  “can anyone of you fly a plane?” എന്നൊരു ചോദ്യം തങ്ങളുടെ വിമാനത്തിന്റെ കണ്ട്രോളില്‍ ആരും ഇല്ല എന്ന് യാത്രക്കാരെ വിശ്വസിപ്പിക്കാന്‍ പോന്നതായിരുന്നു! പക്ഷേ അലോഹ 243 അപ്പോഴും മനുഷ്യ നിയന്ത്രണത്തില്‍ തന്നെയായിരുന്നു.

ഇനിയും ഇതേ ഉയരത്തില്‍ പറന്നാല്‍ ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ യാത്രക്കാര്‍ക്ക്  ഹൈപ്പോക്‌സിയ എന്ന അവസ്ഥ ബാധിക്കും എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍ ബോബ്, സാധാരണ ഗതിയില്‍ ആളുകള്‍ക്ക് ശ്വസിക്കാന്‍ കഴിയുന്ന ആള്‍ട്ടിറ്റിയൂഡിലേക്ക്  വിമാനം എത്തിക്കാനായി മിനിറ്റില്‍ 1200 മീറ്റര്‍ എന്ന തോതില്‍ ഒരു ഇമ്മീഡിയറ്റ് ഡിസന്റ് അപ്പോഴേക്കും ആരംഭിച്ചു കഴിഞ്ഞിരുന്നു. ATC യില്‍ അപകട സൂചന നല്‍കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു മിമി. ഡെസ്റ്റിനേഷനായ ഹോണൊലുലുവിലേക്ക് യാതൊരു സംഭാഷണവും സാധ്യമാവാതായതോടെ അവര്‍ റേഡിയോ  ഫ്രീക്വന്‍സി ഏറ്റവും അടുത്തുള്ള മറ്റൊരു ഐലന്‍ഡായ മ്യൂവിയിലെ കാഹുലൂയി ഏയര്‍പോര്‍ട്ടിലേക്ക് ട്യൂണ്‍ ചെയ്തു. ഒടുവില്‍ തങ്ങളുടെ വിമാനത്തിന്റെ മൂന്നിലൊരു ഭാഗം നഷ്ടപ്പെട്ട് 3 മിനിറ്റുകള്‍ക്കു ശേഷം ആദ്യമായി പൈലറ്റുമാര്‍ ഗ്രൗണ്ടുമായി വോയിസ് കോണ്ടാക്റ്റ് നടത്തി!  കാഹുലൂയി ATC കണ്ട്രോളര്‍ ഉടന്‍ തന്നെ എമര്‍ജന്‍സി ലാന്റിങ്ങിനുള്ള പ്രോസീജിയേഴ്‌സ് ആരംഭിച്ചു.

Advertisement3000 അടി ഉയരത്തില്‍ വച്ച് അലോഹ 243, കാഹുലൂയി എയര്‍പോര്‍ട്ടിനെ ലക്ഷ്യമാക്കി വലത്തേക്ക് തിരിയാന്‍ തുടങ്ങിയപ്പോള്‍ യാത്രക്കാര്‍ വിമാനത്തിന്റെ കണ്ട്രോളിലെ പൈലറ്റിന്റെ സാന്നിധ്യം,  തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട 5 മിനിറ്റുകള്‍ക്ക് ശേഷം   ആദ്യമായി മനസ്സിലാക്കി. മനസ്സില്‍ അവര്‍ക്ക് വീണ്ടും ഒരു ചെറിയ പ്രതീക്ഷ ഉണര്‍ന്നു പക്ഷേ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇടയ്ക്കിടെ റേഡിയോ ട്രാന്‍സ്മിഷനില്‍ നേരിട്ട തകരാര്‍ വിമാനത്തിന്റെ വൈറ്റല്‍ കണ്ട്രോളുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങുന്നതിന്റെ ആദ്യ ലക്ഷണമായിരുന്നു എന്ന് പൈലറ്റുമാര്‍ക്ക് മനസ്സിലായിരുന്നില്ല! വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റം കൂടി പ്രവര്‍ത്തനരഹിതമായതോടെ ക്യാപ്റ്റന്‍ ബോബും മിമിയും, ഒരു പൈലറ്റും സ്വപ്നം കൂടി കാണാന്‍ ആഗ്രഹിക്കാത്ത ആ നിമിഷങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. പുറംചട്ട ഇളകി പോയപ്പോള്‍ വിമാനത്തിന്റെ ക്രിട്ടിക്കല്‍ വയറിങ്ങും കണ്ട്രോള്‍ കേബിളുകളൂം മുറിഞ്ഞ് പോയിരുന്നു!

എത്രയും പെട്ടെന്ന് ലാന്റ് ചെയ്യുക എന്നതില്‍ കുറഞ്ഞ് ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല പൈലറ്റുമാര്‍ക്ക്. ലാന്റിംഗ് ഗിയര്‍ എക്സ്റ്റന്റ് ചെയ്ത കൊപൈലറ്റിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഗിയര്‍ എക്സ്റ്റന്റ് ആയതായി പൈലറ്റുമാര്‍ക്ക് ഇന്‍ഫോമേഷന്‍ നല്‍കുന്ന ഇന്‍ഡിക്കേറ്ററുകളില്‍ നോസ് ഗിയറിന്റെ ഇന്‍ഡിക്കേഷന്‍ ലൈറ്റ് തെളിയുന്നില്ല! മിമി ഒന്നുകൂടി ശ്രമിച്ചെങ്കിലും ഫലം അതു തന്നെ.

സാങ്കേതികമായി വിമാനം ഏറെ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ തന്നെ ഗിയര്‍ ശരിക്കും പുറത്തേക്കു വരാത്തതാണോ അതോ കോക് പിറ്റിലെ ഇന്‍ഡിക്കേറ്റര്‍ വര്‍ക്ക് ചെയ്യാത്തതാണോ എന്ന കാര്യത്തില്‍ രണ്ടു പൈലറ്റുമാര്‍ക്കും യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല! ക്യാപ്റ്റന്‍ വേണം ഒരു തീരുമാനമെടുക്കാന്‍. അദ്ദേഹത്തിന്റെ  മുന്നില്‍ ഇനി രണ്ട് ഓപ്ഷനുകള്‍ മാത്രമേ ഉള്ളൂ. ഏറെ ചിന്തിക്കാന്‍ സമയവുമില്ല. ഒന്നുകില്‍ രണ്ടും കല്‍പ്പിച്ച് വിമാനം കാഹുലൂയി എയര്‍പോര്‍ട്ടിന്റെ ടാര്‍മാക്കിലേക്ക് ഇടിച്ചിറക്കുക. അല്ലെങ്കില്‍ വളരെ ക്രൂഷ്യലായ കുറച്ച് സമയം കൂടി ആകാശത്ത് ചെലവഴിച്ച്, എയര്‍പോര്‍ട്ടിനു മുകളിലൂടെ താഴ്ന്ന് പറന്ന് ലാന്റിംഗ് ഗിയര്‍ പുറത്തു വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷം ലാന്റ് ചെയ്യുക. പക്ഷെ, അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ച ക്യപ്റ്റന്‍ ബോബ് ആദ്യത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കുകയായിരുന്നു! അദ്ദേഹം മിമിയൊട് പറഞ്ഞു

“here we go! get ready, we are going to land anyway!”

Advertisementഅപ്പോഴെക്കും കാഹുലൂയി എയര്‍പോര്‍ട്ടിന്റെ റണ്‍ വേയില്‍ ഫയര്‍ ഫൈറ്റിംഗ് ടീം, ഒരു ക്രാഷ് ലാന്റിങ്ങിനെ നേരിടാന്‍ സുസജ്ജരായി കഴിഞ്ഞിരുന്നു. ബൈനോക്കുലറിലൂടെ വിമാനത്തിന്റെ അപ്രോച്ച് നിരീക്ഷിക്കുകയായിരുന്ന ചീഫ് ഫയര്‍ ഫൈറ്റര്‍ ആ കാഴ്ച കണ്ടു. വിടര്‍ന്ന ചിരിയോടെ അയാള്‍ വയര്‍ലസ് വഴി ATC കണ്ട്രോളറോട് പറഞ്ഞു

“We won half the game; the nose gear appears down!”

ആ വിവരം ATC യില്‍ നിന്നും പൈലറ്റിലേക്കെത്തിച്ചത് വെറുമൊരു ഇന്‍ഫോമേഷനായിരുന്നില്ല, 90 യാത്രക്കാരുടെ ജീവന്‍ തന്റെ കയ്യില്‍ സുരക്ഷിതമായേക്കും എന്ന ആത്മവിശ്വാസവും കൂടി ആയിരുന്നു.

ഒടുവില്‍ സംഭവബഹുലമായ 13 മിനിറ്റുകള്‍ക്കു ശേഷം 40 ടണ്‍ ഭാരവും വഹിച്ച് 320 Km/hr വേഗതയില്‍ അലോഹ 243 റണ്‍ വേയുടെ 600 മീറ്റര്‍ അകലെ എത്തി. എല്ലാ യാത്രക്കാരോടും മുന്നിലെ സീറ്റില്‍ കൈ അമര്‍ത്തി തല താഴ്ത്തി ക്രാഷ് പോസിഷനില്‍ ഇരിക്കാന്‍ മിഷേല്‍ ഹൊണ്ട അലറി. സാധാരണ ലാന്റിങ്ങില്‍ നിന്നും വ്യത്യസ്തമായി അലോഹ 243 നോസ് ഡൗണ്‍ പോസിഷനില്‍ റണ്‍ വേയിലേക്ക് വീഴാന്‍ തുടങ്ങി. വിമാനത്തിന്റെ മുന്നിലെ ലാന്‍ഡിംഗ് ഗിയര്‍ ആദ്യം നിലത്തു കുത്തി. ടാര്‍മാക്കില്‍ അമര്‍ന്ന ടയറുകള്‍ ഘര്‍ഷണത്താല്‍ കരിഞ്ഞു തുടങ്ങിയപ്പോഴേക്കും പിന്നിലെ മെയിന്‍ ലാന്റിംഗ് ഗിയര്‍ വലിയൊരു ശബ്ദത്തോടെ റണ്‍ വേയില്‍ വന്നിടിച്ചു! വിമാനത്തിന്റെ വേഗത കുറക്കാനായി മിമി ടോംപ്കിന്‍സ് ചിറകുകളിലെ ഫ്‌ലാപ്പുകള്‍ എക്സ്റ്റന്റ് ചെയ്തു.

Advertisementഅല്‍പ്പ ദൂരം ഉരുണ്ടു നീങ്ങി അലോഹ 243 നിശ്ചലമായി. നിമിഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം, രക്തത്തില്‍ കുളിച്ചിരിക്കുന്ന യാത്രക്കാര്‍ അവരുടെ പരുക്കുകള്‍ മറന്ന്, തങ്ങളുടെ ജീവന്‍ രക്ഷിച്ച ബോബിനെയും മിമിയെയും കയ്യടിച്ച് ആദരവ് പ്രകടിപ്പിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതര്‍. പക്ഷെ ചീഫ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് CB മാത്രം വിമാനത്തിലില്ല. കോക്ക് പിറ്റിന് പിന്നില്‍ നിന്നും യാത്രക്കാര്‍ക്ക് ഡ്രിങ്ക്‌സ് നല്‍കുകയായിരുന്ന CB വിമാനത്തിന്റെ മേല്‍ക്കൂര ഇളകിത്തെറിച്ചപ്പോള്‍ വിമാനത്തിനുള്ളിലെ പ്രഷര്‍ ചെയ്യപ്പെട്ട വായുവിനൊപ്പം പുറത്തേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു! CB യുടെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും ബോഡിയും വിമാനാവശിഷ്ടവും ലഭിച്ചില്ല.
ഏവിയേഷന്‍ ചരിത്രത്തിനെ തന്നെ തിരുത്തിക്കുറിച്ച ഒരു സംഭവം.

എല്ലാവരുടെയും സംശയം ഒന്നു തന്നെയായിരുന്നു. ഒരു ജറ്റ് എയര്‍ലൈനറിന്റെ റൂഫ്, പറക്കലിനിടെ ഇത്ര നിസ്സാരമായി എങ്ങനെ ഇളകിപ്പോയി? NTSB – The US National Transport Safety Board അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ പൊളിഞ്ഞു പോയ ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ ലാബുകളില്‍ നടത്തി. വിമാനത്തിന്റെ പുറം ചട്ട നിര്‍മിക്കുന്ന ലോഹ പ്ലേറ്റുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നത് റിവറ്റുകള്‍ ഉപയോഗിച്ചാണ്. ഈ റിവറ്റുകള്‍ കയറ്റാനായി ഡ്രില്ല് ചെയ്ത ദ്വാരങ്ങളില്‍ വീണ, നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത സ്‌ക്രാച്ചുകള്‍ കാലക്രമേണ വലുതാവുകയായിരുന്നു. അലോഹയുടെ മോശം മെയിന്റനന്‍സ് കാരണം അതു കണ്ടുപിടിക്കപ്പെട്ടതുമില്ല. ഒടുവില്‍ ഒരു ചെറിയ കീറല്‍, വിമാനത്തിന്റെ വലിയൊരു ഭാഗത്തെയും ഒരു മനുഷ്യ ജീവനെയും ഒപ്പം വലിച്ചെടുത്ത് പറന്ന് പോകുകയായിരുന്നു; ഒരിക്കലും കണ്ടു പിടിക്കപ്പെടാത്ത, ഇന്നും മനുഷ്യന് അജ്ഞാതമായ എവിടേക്കൊ……..!!

By: ആളവന്‍താന്‍

 408 total views,  3 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment15 mins ago

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

condolence31 mins ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy32 mins ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment36 mins ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment38 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy47 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment49 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment1 hour ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health1 hour ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology1 hour ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment20 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement