kun

ക്രിക്കറ്റിന്റെ എബിസിഡി അറിഞ്ഞുകൂടാത്ത അര്‍ണാബ് ഗോസ്വാമി ഇന്ത്യയെ കളി പഠിപ്പിക്കണ്ട എന്ന് സോഷ്യല്‍ മീഡിയ.

ക്രിക്കറ്റിനെ ജീവശ്വാസമായി കൊണ്ടു നടക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍, നമ്മുടെ അടുത്ത് വന്നു നമ്മുടെ ടീമിനെ കുറ്റം പറഞ്ഞാല്‍ നമ്മള്‍ സഹിക്കുമോ?

ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയോട് തോറ്റ ടീം ഇന്ത്യയെ വിമര്‍ശിച്ച് ഹാഷ്ടാഗ് പ്രചാരണം നടത്തി ടൈംസ് നൗ ചാനലിന് ഹാഷ് ടാഗിലൂടെ മറുപടിയുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയത് അങ്ങനെയാണ്.

ഇന്ത്യന്‍ തോല്‍വി നാണക്കേട് ആണെന്ന് ചൂണ്ടിക്കാണിച്ച് ടൈംസ് നൗ പ്രചരിപ്പിച്ച ഷെയിംദിന്‍സിഡ്‌നി എന്ന ഹാഷ് ടാഗ് ആണ് സോഷ്യല്‍ മീഡിയയില്‍ വിവാദമായത്. ഇന്ത്യന്‍ ആരാധകര്‍ ഉടന്‍ മറുപടി ഹാഷ് ടാഗുമായി രംഗത്തെത്തി, ഷെയിംഓണ്‍ടൈംസ്‌നൗ.സെന്‍സേഷന്‍ മാത്രം ലക്ഷ്യം വെച്ചുള്ള ചാനലിന്റെ ഹാഷ് ടാഗ് പ്രചരണത്തെ വിമര്‍ശിച്ച് നിരവധി പേര്‍  സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി കഴിഞ്ഞു.

ക്രിക്കറ്റിന്റെ എബിസിഡി അറിയാത്തവരാണ് ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീം ഇന്ത്യയെ വിമര്‍ശിക്കാന്‍ എത്തിയിരിക്കുന്നതെന്ന് അര്‍ണാബ് ഗോസ്വാമിയെ പരിഹസിച്ച് ഒരാള്‍ ട്വീറ്റ് ചെയ്കയും ചെയത്തോടെ ആക്രണം അദ്ദേഹത്തിന് എതിരെയും തിരിഞ്ഞു.

Advertisements