ക്രിക്കറ്റിലെ ചില അപൂര്‍വ വിസ്മയസത്യങ്ങള്‍.

198

new

ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റെന്നുവച്ചാല്‍ ഒരു കളിയല്ല ഒരു മതമാണ്‌, ഒരു വികാരമാണ്. ക്രിക്കറ്റിനെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരുനാടും കാണില്ല.

ക്രിക്കറ്റ് ഗ്രൗണ്ടിലെ ചില അപൂര്‍വ വിസ്മയങ്ങള്‍ എന്തോക്കെയാണെന്നറിയണ്ടേ? വായിച്ചുനോക്കു.

1. ഷഹീദ് അഫ്രീദി ഏകദിന ക്രിക്കറ്റിലെ ഏറ്റുവും വേഗത കൂടിയ സെഞ്ചുറിയെടുത്തത് സച്ചിന്‍റെ ബാറ്റ്  ഉപയോഗിച്ചായിരുന്നു.

2.ടെസ്റ്റ്‌ ക്രിക്കറ്റിലെ ആദ്യപന്തില്‍തന്നെ സിക്സര്‍ നേടുന്ന ഒരേയൊരു ബാറ്റ്സ്മാന്‍ ക്രിസ് ഗയിലാണ്.

3.സച്ചിന്‍ തെണ്ടുല്‍ക്കറുടെ ടെസ്റ്റ്‌ ശരാശരിയെക്കാളും മികച്ചതാണ് വിനോദ് കാംബ്ലിയുടെ ടെസ്റ്റ്‌ ശരാശരി.

4.സുനില്‍ ഗവാസ്കര്‍ തന്റെ കരിയറില്‍ ആദ്യപന്തില്‍ തന്നെ പുറത്തായിട്ടുള്ളത് ആകെ 3 പ്രാവശ്യമാണ്.

5.ടെസ്റ്റ്‌ക്രിക്കറ്റിലെ 5 ദിവസവും ബാറ്റ്ചെയ്ത ഇന്ത്യക്കാരാണ് രവിശാസ്ത്രിയും എം.എല്‍ ജയ്സിംഹയും.

6.ഇന്ത്യക്കും ഇംഗ്ലണ്ടിനും വേണ്ടി ടെസ്റ്റ്‌ ക്രിക്കറ്റ് കളിച്ചിട്ടുള്ള കളിക്കാരനാണ് നമ്മുടെ സെയിഫ് അലിഖാന്‍റെ അപ്പൂപ്പന്‍ ഇഫ്തിക്കര്‍ അലി ഖാന്‍ പട്ടൌടി.

7.ഡോണ്‍ ബ്രാഡ്മാനേ ഹിറ്റ്‌വിക്കറ്റ് ആക്കിയിട്ടുള്ള ഒരേയൊരു ബോളരാണ് ലാലാ അമര്‍നാഥ്.

8.60 ഓവര്‍, 50ഓവര്‍, 20 ഓവര്‍ ലോകകപ്പുകള്‍ നേടുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ.

9.അന്താരാഷ്ട്ര ക്രിക്കറ്റിലും ഡേവിസ് കപ്പ്‌ ടെന്നിസിനും സ്വന്തം രാജ്യത്തെപ്രധിനിധീകരിച്ച കായികതാരമാണ് കെനിയയുടെ ആസിഫ് കരിം.

10.വില്‍ഫ്രെഡ് റോഡ്സ് എന്ന ഇംഗ്ലീഷുകാരന്‍ തന്‍റെ 52ആം വയസുവരേയും ക്രിക്കറ്റ്കളിച്ച വ്യക്തിയാണ്.

11.തന്‍റെ പിറന്നാള്‍ ദിവസം തന്നെ ഹാറ്റ്‌ട്രിക് നേടുന്ന ഒരേയൊരു ബോളരാണ് ഓസ്ട്രേലിയക്കാരന്‍ പീറ്റര്‍ സിടില്‍.

ഇങ്ങനെ തുടങ്ങി പല അപൂര്‍വ വിസ്മയങ്ങളും ക്രിക്കറ്റിനു പങ്കുവയ്ക്കാന്നുണ്ട്. സമയപരിധിമൂലം ബാക്കി മറ്റൊരവസരത്തില്‍ പറയാം.