ക്രിക്കറ്റില്‍ നിന്നും പടി അടച്ചു പിണ്ഡം വയ്ക്കേണ്ട ചില നിയമങ്ങള്‍

  0
  412

  ലോകം മുഴുവന്‍ കളിക്കുന്ന കളി ഫുട്ബോള്‍ ആണെങ്കിലും, ലോകത്ത് എല്ലാ രാജ്യത്തും ടീമുള്ളത് ഫുട്ബോളിന് ആണെങ്കിലും, നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റ് കഴിഞ്ഞേ ഉള്ളു എന്തും. ആദ്യം ക്രിക്കറ്റ് പിന്നെ സച്ചിന്‍, ഇതും കഴിഞ്ഞു അല്‍പ്പം സമയം ബാക്കിയുണ്ടെങ്കില്‍ ഫുട്ബോളും കളിക്കാം എന്നതാണ് നമ്മുടെ ഒരു രീതി. ക്രിക്കറ്റിനെ അന്തമായി സ്നേഹിക്കുന്ന നമ്മള്‍ക്ക് ഇതുവരെ മനസിലാക്കാന്‍ പറ്റാത്ത ചില ക്രിക്കറ്റ് നിയമങ്ങള്‍ ഉണ്ട്,.

  ഒരു സാധാരണ ക്രിക്കറ്റ് പ്രേമിയോടു ചോദിച്ചാല്‍, “ഈ നിയമങ്ങള്‍ ഒക്കെ പടി അടച്ചു പിണ്ഡം വയ്ക്കേണ്ട സമയം കഴിഞ്ഞു” എന്ന് പറയുന്ന ചില നിയമങ്ങള്‍. അവയില്‍ ചില നിയമങ്ങളെ നമുക്ക് ഇവിടെ പരിചയപ്പെടാം…

  1. ഹാന്‍ഡിലിംഗ് ദി ബോള്‍ (HANDING THE BALL)

  ഒരു ബാറ്സ്മാണ് പന്ത് ബാറ്റ് കൊണ്ട് അടിച്ചു ബൌണ്ടറി കടത്താം, പക്ഷെ കൈ കൊണ്ട് അതില്‍ അനാവിശ്യമായി തൊടാന്‍ അധികാരമില്ല. ഇങ്ങനെ തൊട്ടാല്‍ അദ്ദേഹം രണ്ടു വിധത്തില്‍ പുറത്താക്കപ്പെട്ടെക്കാം.

  ഒന്ന്, ബൌളിംഗ് ടീമിന്റെ അനുവാദം ഇല്ലാതെ കളിയുടെ ഏതെങ്കിലും ഘട്ടത്തില്‍ ബോളില്‍ തൊട്ടാല്‍, രണ്ടു ബൌളിംഗ് ടീമിന്റെ അനുവാദം ഇല്ലാതെ പന്ത് പിടിച്ചു ബൌളര്‍ക്ക് എറിഞ്ഞു കൊടുത്താല്‍.

  ബോള്‍ അനാവിശ്യമായി തൊടുന്നതും തടയുന്നതും ഒക്കെ മനസിലാക്കാം, പക്ഷെ ഫീല്‍ഡ് ചെയ്യുന്ന ടീമിന് സഹായകരമായി ബോള്‍ എടുത്തു കൊടുക്കുന്നതില്‍ എന്താണ് ഇത്ര തെറ്റ്?

  2. ഡക്ക്വര്‍ത്ത് ലൂയിസ് മെത്തേഡ് (DUCK WORTH – LEWIS METHOD)

  മഴ മൂലം കളി മുടങ്ങിയാല്‍ ഉപയോഗിക്കുന്ന മഴ നിയമമാണ് ഇത്. ഡക്ക്വര്‍ത്ത്, ലൂയിസ് എന്നീ രണ്ടു പേര്‍ ചേര്‍ന്ന് ഉണ്ടാക്കിയ നിയമമാണ് ഇത്. മഴ മൂലം കളി തടസപ്പെട്ടാല്‍ ടീമുകളുടെ സ്ക്കോര്‍, വിജയലക്‌ഷ്യം, ഓവര്‍ തുടങ്ങിയ നിശ്ചയിക്കാന്‍ ഈ നിയമം ഉപയോഗിക്കുന്നു. പക്ഷെ 1൦൦ കളി നിയന്ത്രിച്ച അമ്പയര്‍ക്ക് പോലും ഈ നിയമം ശരിയായി പഠിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമത്തിന്റെ അപാകതകള്‍ മൂലം കൈയ്യില്‍ നിന്ന കളി കൈവിട്ട ടീമുകള്‍ ഒരുപാട് ഉണ്ട്…

  3. പകരക്കാരന്‍ (SUBSTITUTE) 

  ഒരു കളിക്കാരന് പരിക്ക് പറ്റിയാല്‍ ആ കളിക്കാരന് പകരം ടീമില്‍ (പ്ലേയിംഗ് XI) ഇല്ലാത്ത ഒരു കളിക്കാരന് ഗ്രൗണ്ടില്‍ ഇറങ്ങാം. പക്ഷെ അങ്ങനെ ഇറങ്ങുന്ന കളിക്കാരന് ബാറ്റ്,ബൌള്‍, കീപ്പ് തുടങ്ങിയവ ചെയ്യാന്‍ സാധിക്കില്ല. ഫീല്‍ഡ് ചെയ്യാന്‍ മാത്രമേ അദ്ദേഹത്തെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഇതുമാറി, ഫുട്ബോള്‍ പോലെ പകരക്കാരെ വച്ച് കളിക്കാന്‍ സാധിക്കുന്ന നിയമം ക്രിക്കറ്റില്‍ വരണം.

  4. ഫെയര്‍ പ്ലേ (FAIR PLAY)

  ഔട്ട്‌ എന്ന് മനസിലായാല്‍ ബാറ്സ്മാന്‍ സ്വയം പുറത്തേക്ക് പോകണം, വിക്കറ്റ് അല്ല എന്ന് അറിയാമെങ്കില്‍ ബൌളിംഗ് ടീം അപ്പീല്‍ ചെയ്യാന്‍ പാടില്ല തുടങ്ങിയ നിയമങ്ങള്‍ ക്രിക്കറ്റില്‍ ഉണ്ട് എങ്കിലും അത് ഒന്നും പലപ്പോഴും പാലിക്കപ്പെടാറില്ല. അത് കൊണ്ട് ഇങ്ങനെ എടുത്ത പൊങ്ങാത്ത വാക്കുകള്‍ എടുത്ത് മാറ്റി ശക്തമായ നിയമങ്ങള്‍ കൊണ്ട് വരേണ്ടിയിരിക്കുന്നു…