ക്രിക്കറ്റും കളിച്ചു ഗ്ലെഡിയേറ്ററുമായി; അതും ക്രോ ഇതും ക്രോ !

  0
  297

  new

  സഹോദരങ്ങള്‍. പേര് മാര്‍ട്ടിന്‍ ക്രോ, ജെഫ് ക്രോ പിന്നെ ഇവരുടെ കസിന്‍ റസ്സല്‍ ക്രോ. ഈ രണ്ടു പേരുകളില്‍ ഏതെങ്കിലും ഒരു പേര് നിങ്ങളില്‍ ഒട്ടു മിക്ക ആളുകള്‍ക്കും പരിചിതമായിരിക്കും.

  1420593296081

  മാര്‍ട്ടിന്‍ ക്രോ എന്നാ വ്യക്തിയെ അറിയുന്നത് ക്രിക്കറ്റ് പ്രേമികള്‍ ആയിരിക്കും. 1962ല്‍ ജനിച്ച മാര്‍ട്ടിന്‍ ക്രോ പ്രമുഖനായ ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ് താരമാണ്. അദ്ദേഹത്തിന്റെ സഹോദരനാണ് ജെഫ് ക്രോ. ഇദ്ദേഹവും ചേട്ടന്‍റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റ് ലോകത്ത് എത്തി. ഇവരില്‍ മൂന്നാമനും. ഇരുവരുടെയും കസിനുമായ റസ്സല്‍ ക്രോ പക്ഷെ ലോകം കീഴടക്കിയത് ഹോളിവുഡ് വെട്ടിപിടിച്ചാണ്.2൦൦൦ല്‍ പുറത്തിറങ്ങിയ ചരിത്ര പ്രസിദ്ധ ഹോളിവുഡ് ചിത്രമായ  ഗ്ലെഡിയേറ്ററിലൂടെയാണ് റസ്സല്‍ സിനിമ ലോകത്തെ മിന്നും താരമായി മാറുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റസ്സ ല്‍ നിരവധി അവാര്‍ഡുകള്‍ വാരി കൂട്ടിയിരുന്നു.

  crowe afp907 630

  1985ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി മാര്‍ട്ടിന്‍ കുടുംബത്തിന്റെ പേര് വര്‍ധിപ്പിച്ചപ്പോള്‍, അനിയന്‍ ജെഫ് ന്യൂസീലാന്‍ഡ്‌ ക്യാപ്റ്റന്‍, മാനേജര്‍, ഇപ്പോള്‍ ഐസിസി മാച്ച് റെഫറി തുടങ്ങിയ സ്ഥാനങ്ങള്‍ വെട്ടി പിടിച്ചു.199൦കളില്‍ ന്യൂസിലാന്ഡ് ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിച്ച ചേട്ടന്‍ മാര്‍ട്ടിന്‍ ആയിരുന്നു ആദ്യമായി സ്പിന്‍ ബൌളര്‍മാരെ വച്ച് ഇന്നിങ്ങ്സ് ബൌളിംഗ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍.

  d93c8bf4afb4c93c3e662b23ec0fc124

  ഇനി ഇവരുടെ കസിന്‍ റസ്സല്‍, അഭിനേതാവ് മാത്രമായിരുന്നില്ല. അദ്ദേഹം മികച്ച ഒരു ഗായകനും ഹോളിവുഡിലെ അറിയപ്പെടുന്ന നിര്‍മ്മാതാവുമാണ്. ദി ഇന്‍സൈഡര്‍, ദി ബ്യൂട്ടിഫുള്‍ മൈന്‍ഡ്, തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ അഭിനയ മികവിന്റെ ഉത്തമ ഉദാഹരണങ്ങള്‍ ആണ്.