ക്രിക്കറ്റ് കളിച്ചു കിട്ടിയ പൈസ കൊണ്ട് വലിയ ബിസിനസ്സുകാരായ ചിലര്‍

205

533ef5b85aeb8

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരു ഇടം കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. സച്ചിന്‍ ദൈവവും ക്രിക്കറ്റ് മതവുമായ ഒരു രാജ്യത്ത് ജനിച്ചു വീഴുന്ന കുട്ടികള്‍ ആദ്യം പഠിക്കുന്നത് ക്രിക്കറ്റ് കളിയുടെ ബാല പാഠങ്ങള്‍ ആണ്. അത് കൊണ്ട് തന്നെ ഇന്ത്യന്‍ ദേശിയ ടീമില്‍ എത്തിപെടാനും പിന്നെ അവിടെ നിന്ന് പെഴയ്ക്കാനും കളി മാത്രം പോര, അല്‍പ്പം ഭാഗ്യം കൂടി വേണം. എത്ര നാള്‍ ദേശിയ ടീമില്‍ നിന്നു സുഖിക്കാം എന്ന് ആര്‍ക്കും ഉറപ്പില്ലാത് കൊണ്ട് ഉള്ള സമയം കളിച്ചു കിട്ടുന്ന പണം, വെറുതെ കളയാതെ ബിസിനസ് തുടങ്ങി ഭാവി സുരക്ഷിതമാക്കിയ ചില ക്രിക്കറ്റ് താരങ്ങള്‍ ഉണ്ട്. അവരില്‍ ചിലരെ നമുക്ക് ഇവിടെ പരിച്ചയപ്പെടാം..

ഇന്ത്യന്‍ ടെസ്റ്റ്‌ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി 9൦ കോടി രൂപ മുടക്കി ‘ചിസല്‍’ എന്നാ പേരില്‍ ഒരു ജിംനേഷ്യം ശൃംഘല തുടങ്ങാന്‍ ഉള്ള ഒരുക്കത്തിലാണ്. ‘വ്രോഗന്‍’ എന്നാ പേരില്‍ സ്വന്താമായി ഒരു വസ്ത്രവ്യാപാര സ്ഥാപനവും കക്ഷിക്ക് ഉണ്ട്, അതിന്റെ ഒപ്പം ഐഎസ്എല്‍ ഫുട്ബാളില്‍ എഫ്സി ഗോവ ടീമിന്റെ സഹഉടമസ്ഥ അവകാശവും.

2൦11 ലോകകപ്പ് ഇന്ത്യയ്ക്ക് നേടികൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച യുവരാജ് സിംഗ്, യുവികാന്‍ എന്നാ പദ്ധതി ആവ്ഷികരിച്ചു കൊണ്ട് വിവിധ പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മൂവോ,വ്യോമോ, മൊബൈല്‍ ബ്യൂട്ടി, തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ ആണ് യുവി ശ്രദ്ധ കൊടുക്കുന്നത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്‍ എന്ന് അറിയപ്പെടുന്ന എം.എസ് ധോണിയും തന്റെ ഏകദിന സഹനായകന്‍ കോഹ്ലിയെ പോലെ ജിമ്മുകളുടെ പുറകെയാണ്. 2012ല്‍ രാജ്യവ്യാപകമായി സ്പോര്‍ട്സ്ഫിറ്റ്‌ എന്നാ ജിം ശൃംഘല ആരംഭിച്ചു കൊണ്ട് ധോണിയും ബിസിനസ് രംഗത്തേക്ക് കടന്നു വന്നു. ഇതുവരെ 2൦൦൦ കോടി രൂപ ധോണി ഇതിനായി മുടക്കി കഴിഞ്ഞു എന്നാണ് വിവരം.