ക്രിക്കറ്റ് ഗ്രൗണ്ടിലെ ചില മഹായുദ്ധങ്ങള്‍

0
238

വാക്ക് തര്‍ക്കവും തമ്മില്‍ തല്ലും കായിക മേഖലയില്‍ ഒരു പുത്തരിയല്ലങ്കിലും മാന്യന്മാരുടെ കളി എന്ന് വിശേഷിപ്പിക്കാവുന്ന ക്രിക്കറ്റില്‍ അടിപിടികള്‍ അത്ര സജീവമായിരുന്നില്ല കുറച്ചുകാലം മുന്‍പ് വരെ.

എന്നാല്‍ സ്ലെട്ജിംഗ് എന്ന് ഓമനപേരിട്ടു വിളിക്കുന്ന “ചൊറിയല്‍” സജീവമായതോടെ ആരന്നോ എന്തന്നോ നോക്കാതെയുള്ള അടിപിടികള്‍ എല്ലാ ക്രിക്കറ്റ് മത്സരത്തിലും കാണാമെന്നായി. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച 4 അടിപിടികള്‍ ഏതാണ് എന്നറിയണ്ടേ?

1.ഗംഭീര്‍-കോഹ്ലി

ഐപിഎല്‍ ആറാം സീസണില്‍ ഔട്ട്‌ ആയതിനെ തുടര്‍ന്ന് ഡല്‍ഹി സംസ്ഥാന ടീമിന് വേണ്ടിയും ഇന്ത്യന്‍ നേഷണല്‍ ടീമിനുവേണ്ടിയും ഒന്നിച്ചു കളിച്ച അടുത്ത കൂട്ടുകാരായ ഗംഭീറും കോഹ്ലിയും പരസ്പരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് 67 000 ത്തോളം വരുന്ന കാണികളെ അമ്പരപ്പിച്ചു.

2.ഷെയിന്‍ വോണ്‍- സാമുവേല്‍സ്

ഓസ്ട്രേലിയന്‍ പ്രാദേശിക ലീഗായ ബിഗ്‌ബാഷില്‍ ഓസ്ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയിന്‍ വോണ്‍ കരീബിയന്‍ ബാറ്സ്മാനായ മര്‍ലോണ്‍ സാമുവേല്സിന്റെ ജേര്‍സിയില്‍ കയറിപിടിച്ചതും കൈചൂണ്ടി സംസാരിച്ചതും ഒക്കെ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത കാര്യങ്ങളാണ്.

3.ക്ലാര്‍ക്ക്- ആണ്ടെര്‍സണ്‍

ഗാബയില്‍ നടന്ന അവസാന ആഷസ് ടെസ്റ്റ്‌ മത്സരത്തില്‍ ഇംഗ്ലീഷ് ബോളര്‍ ആണ്ടെര്‍സണും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്  തമ്മിലും ഒന്ന് ഇടഞ്ഞു. ആണ്ടെര്‍സണ്‍ന്‍റെ കൈഓടിക്കും എന്ന് പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് എല്ലാം തുടക്കം.

4.ക്ലാര്‍ക്ക്-അലീം ദാര്‍

മേല്‍പറഞ്ഞ അതെ മത്സരത്തില്‍ വെളിച്ച കുറവ് കാരണം മത്സരത്തിലും നിറുത്താന്‍ നിര്‍ദേശിച്ച ഫീല്‍ഡ് അമ്പയര്‍ അലീം ദാറിനു നേരെയും ക്ലാര്‍ക്ക് ഉടക്കുമായി എത്തിയിരുന്നു.