_59461_lamba300

 

കഴിവില്ലായ്മകൊണ്ടല്ല മറിച്ചു നിര്‍ഭാഗ്യം കൊണ്ട് മാത്രം തിളങ്ങാതെ പോയ ഈ ക്രിക്കറ്റ് താരങ്ങളെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ ?…

1. വിനോദ് കാംബ്ലി

vinod kambli getty images 1416651589

ടെസ്റ്റ്‌ ക്രിക്കറ്റില്‍ 1000 റണ്‍സ് ഏറ്റവും കുറച്ചു കളികളില്‍ നിന്നും നേടിയ ഇന്ത്യക്കാരില്‍ കാംബ്ലിയുടെ റെക്കോഡ് ഇതുവരെ ആരും ഭേതിച്ചിട്ടില്ല. ടെസ്റ്റില്‍ സച്ചിനെക്കളും മികച്ച ബാറ്റിംഗ് ശരാശരിയുള്ള കാംബ്ലി അവസാന ടെസ്റ്റ്‌ കളിക്കുന്നത് 23 മത്തെ വയസ്സിലാണ്. എന്താകും ഈ കളിക്കാരന്‍റെ നിര്‍ഭാഗ്യത്തിനു കാരണം ???

 2. സുബ്രമണ്യം ബദരിനാഥ്‌

subramaniam badrinath bccl 1416651676

തന്‍റെ ഏകദിന അരങ്ങേറ്റത്തില്‍ സച്ചിന് പകരം ഇറങ്ങി 2008 ല്‍  ഇന്ത്യയെ വിജയിപ്പിച് ബാറ്റ്സ്മാന്‍. ആദ്യത്തെ ടെസ്റ്റിലും സ്ഥിതി മോശമായിരുന്നില്ല. ടി 20 യില്‍ മാന്‍ ഓഫ് ദി മാച്ച് . പക്ഷെ കളിച്ചത് 7 ഏകദിനങ്ങള്‍ 2 ടെസ്റ്റ്‌ ഒരേയൊരു ടി 20…

3. വസിം ജാഫര്‍

jaffer afp 1416651770

ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഓപണര്‍ ആയി ഇറങ്ങി 2 ഇരട്ട സെഞ്ച്വറികള്‍ നേടിയ മൂന്നാമത്തെ ഇന്ത്യക്കാരന്‍ 2008 നു ശേഷം ഇതുവരെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.

 4. അമോല്‍ മുസുംദാര്‍

muzumdar bccl 1416651860

ടോമെസ്റിക് ക്രിക്കറ്റില്‍ 171 കളികളില്‍ നിന്നും 11174 റണ്‍സ് അടിച്ചു കൂട്ടിയ മുംബൈ താരം . ഹരിയാനക്കെതിരെ 1994 ല്‍ 260 റണ്‍സ് എന്ന റെക്കോഡ് കൊണ്ട് അരങ്ങേറ്റം കുറിച്ച കളിക്കാരന്‍. പക്ഷെ ഫോമിലയിരുന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മധ്യ നിര ശക്തമയിരുന്നത് കാരണം ഇടം ലഭിച്ചില്ല .

1988 ല്‍ സച്ചിനും കാംബ്ലിയും കൂടി 664 റണ്‍സ് എന്ന റെക്കോഡ് നേടുമ്പോള്‍ 2 ദിവസം പാഡ് അണിഞ്ഞു കാത്തിരുന്ന മുസുംദാറിനു ഇന്ത്യന്‍ ടീമിലേക്കും ആ കാത്തിരിപ്പ് അങ്ങനെ തന്നെ തുടര്‍ന്നൂ..

 5. സാബാ കരീം

saba karim toi 1416651935

2000 ല്‍ അനില്‍ കുംബ്ലെയുടെ ഒരു ഗുഡ് ലെങ്ങ്ത്ത് ബോള്‍ ചെന്ന് പതിച്ചത് വിക്കറ്റ് കീപ്പറായിരുന്ന കരീമിന്‍റെ കണ്ണിലേക്ക്ആയിരുന്നു. അത് സാബാ കരീമിന്‍റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് ആരും കരുതിയില്ല.

 6. നരി കോണ്ട്രാക്ടര്‍

nari contractor bccl 1416652396

1962 ല്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന നരി കോണ്ട്രാക്ടര്‍ വെസ്റ്റ്‌ ഇന്ത്യന്‍ പര്യടനത്തിനിടെ ചാര്‍ളി ഗ്രിഫിത്തിന്റെ ബോള്‍ തലയ്ക്ക് ഏല്‍പ്പിച്ച പരിക്കില്‍ നിന്നും കഷ്ടിച് ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും കരിയര്‍ വീണ്ടെടുക്കനായില്ല.

 7. പത്മാകര്‍ ഷിവാല്‍കര്‍

shivalkar bccl 1416652427

1971 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ 34 റണ്‍സ് വഴങ്ങി 16 വിക്കറ്റ് തമിഴ്നാടിനെതിരെ നേടിയ ഇടം കയ്യന്‍ സ്പിന്നറെ ക്രിക്കറ്റ് ലോകം മറക്കില്ല.  589 വിക്കറ്റുകള്‍ രാജ്യാന്തര ക്രിക്കറ്റില്‍ വാരിക്കൂട്ടിയ ഈ താരം എന്ത് കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ എത്തിയില്ല..

 8. രജിന്ദര്‍ ഗോയല്‍

rajinder goel the hindu 1416652472

ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൌളര്‍ ( 750 വിക്കറ്റ് ). സുനില്‍ ഗവാസ്കര്‍ തന്റെ ബുക്കില്‍ എഴിതിയതു പോലെ 2 സ്പിന്നര്‍മാര്‍ ഇന്ത്യക്ക് വേണ്ടി കളിക്കേണ്ടതായിരുന്നു എന്ന്. അവര്‍ രജിന്ദര്‍ ഗോയലും പത്മാകര്‍ ശിവാള്‍ക്കറുമാണ്.

 9. രാമന്‍ ലാംബ

raman trophy 1416652963

4 ടെസ്റ്റ്‌ മാച്ചുകളും 32 ഏകദിനങ്ങളും കളിച്ച മഹാനായ താരം . ക്ലബ്‌ ക്രിക്കറ്റ് കളിക്കിടയില്‍ ബാറ്റ്സ്മാന്‍റെ തൊട്ടടുത്ത്‌ ഫീല്‍ഡ് ചെയ്യുകയും ബാറ്റില്‍നിന്നും വന്ന പന്ത് തന്‍റെ നെറ്റിയില്‍ തട്ടി കീപ്പര്‍ക്ക് ക്യാച്ച് ആകുകയും ചെയ്തെങ്കിലും ഗുരുതരമായി പരിക്കേറ്റു. മൂന്നു ദിവസം കോമയിലായിരുന്ന താരം മരണത്തിനു കീഴടങ്ങുകയായിരുന്നു. കളിക്കളത്തില്‍ തന്നെ പൊലിഞ്ഞു പോയ താരം

Advertisements