ക്രിക്കറ്റ് ലോകം മറക്കാത്ത ചില ഹിറ്റുകള്‍.

258

11

എല്ലാ ക്രിക്കറ്റ് കളിയും ജയിക്കുന്നത് ഒന്നുകില്‍ ടീം വര്‍ക്കിന്റെ ഫലമായിട്ടോ അല്ലെങ്കില്‍ ഒരു കളികാരന്റെ അത്യുജ്ജ്വല ഫോര്‍മിന്റെ ഫലമായിട്ടോ ആണ്. അവരുടെ പേരിലാണ് ആ കളികള്‍ ഓര്‍മ്മിക്കുന്നതും.

എന്നാല്‍ ചില ബാറ്റിംഗ് ഹിറ്റുകളുടെ പേരില്‍ മാത്രം ചില കളികള്‍ അറിയപ്പെടാറുണ്ട്. മാസ്മരികമായ നിമിഷങ്ങള്‍ ആ കളിയില്‍ വരെയുണ്ടായിടുണ്ടെങ്കിലും കാണികളുടെ മനം കീഴടക്കിയത് ആ ഒറ്റ ഷോട്ട് ആയിരിക്കും അങ്ങനെയുള്ള ചില ബാറ്റിംഗ് ഷോട്ടുകള്‍ കാണാം.

1.ലോകറെക്കോര്‍ഡ്‌ മറികടന്ന ലാറയുടെ പുള്‍ഷോട്ട്.

1994ല്‍ ഇംഗ്ലണ്ടിനെതിരെ ബ്രയാന്‍ ലാറ അടിച്ച പുള്‍ ഷോട്ട് ലാറയുടെ മറ്റു പുള്‍ഷോട്ടുകളെക്കാള്‍ ഒട്ടും വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ ലാറ ആ പുള്‍ ഷോട്ട് അടിച്ചപ്പോള്‍ തകര്‍ന്നു വീണത് 36 വര്ഷം നീണ്ടു നിന്നിരുന്ന ഒരു റെക്കോര്‍ഡായിരുന്നു. ഗാരി സോബെര്സ് പാകിസ്ഥാനെതിരെ നേടിയ 365 റണ്‍സെന്ന റെക്കോര്‍ഡ്‌.

2.കെവിന്‍ പീറ്റേഴ്സന്റെ സ്വിച്ച് ഹിറ്റ്‌.

ഇന്ന് ഐപിഎലില്‍ അടക്കം പലപ്രമുഖരും പിന്തുടരുന്ന സ്വിച്ച് ഹിറ്റ് കണ്ടു പിടിച്ചത് ഇംഗ്ലണ്ടിന്റെ മധ്യനിര ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സന്‍ ആണ്. വളരെ വിരസമയി നടന്നു കൊണ്ടിരുന്ന ഇംഗ്ലണ്ട് – ശ്രിലങ്ക പരമ്പരയില്‍ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരനെ നേരിടാന്‍ വിഷമിച്ചു കൊണ്ടിരുന്നപ്പോലാണ് കെവിന് ഇങ്ങനെയൊരു ഹിറ്റിന് രൂപം കൊടുത്തത്.

3.ജാവേദ്‌ മിയാന്‍ദാദിന്റെ അവസാന ബോള്‍ സിക്സര്‍

1986ല്‍ ഷാര്‍ജയില്‍ തങ്ങളുടെ ചിരകാല വൈരികളായ ഇന്ത്യക്കെതിരെ അവസാന ബോളില്‍ സിക്സര്‍ അടിച്ചു ജയിപ്പിക്കുമ്പോള്‍ ലോകം ഓര്‍മിക്കുന്ന പാകിസ്താന്റെ വിജയമായി മാറുമെന്നു അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.

4. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അപ്പര്‍ കട്ട്.

2003 ലോകകപ്പില്‍ ഏറ്റുവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഏറ്റുമുട്ടലായിരുന്നു ഇന്ത്യ-പാകിസ്ഥാന്‍ മാച്ച്. കുതിച്ചുയര്‍ന്ന പന്തുകള്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ആ കളിയില്‍ പാകിസ്ഥാന്‍ ബോളര്‍ ഷോയിബ് അക്തര്‍ വട്ടം കറക്കിയപ്പോള്‍ ഒരാള്‍ മാത്രം നെഞ്ചുവിരിച്ചു നിന്നു. ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 3 പന്തുകള്‍ അടുപ്പിച്ചു ബൌണ്‍സര്‍ എറിഞ്ഞു സച്ചിന്റെ പൊക്കാതെ കളിയാക്കിയ ഷോയിബ് അടുത്ത പന്തും ബൌന്‍സാര്‍ എറിഞ്ഞു. പക്ഷെ കണ്ടത് വിക്കറ്റ് കീപ്പറുടെ തലയ്ക്കു മുകളിലൂടെ ബൌണ്ടറിയിലേക്ക് പായുന്ന ബോളിനെയാണ്.

5.ലോകകപ്പ്‌ നേടിയ ധോണിയുടെ ഹെലികൊപ്ട്ടര്‍ ഷോട്ട്.

2011 ലോകകപ്പ് ഫൈനലില്‍ ശ്രിലങ്കയെ നേരിടുമ്പോള്‍ ധോണി തന്‍റെ മോശം ഫോര്‍മിന്റെ കാലത്തായിരുന്നു. 97 നേടി ഇന്ത്യയെ വിജയ വഴിയില്‍ കൊണ്ടെത്തിച്ച ഗംഭീറിനെ പോലും കണികള്‍ മറന്നു. എന്നാല്‍ കുലശേഖരയുടെ പന്ത് കറക്കിയടിച്ചു ബാറ്റുമുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്റെ രൂപം ആരും മറക്കില്ല.