ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തിയ ചില ചിത്രങ്ങള്‍

0
366

6.-Shakib-al-Hasan

ക്രിക്കറ്റ് എന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരു മതമാണ്‌. നമ്മുടെ സിരകളില്‍ ക്രിക്കറ്റ് കുത്തി നിറച്ചിരിക്കുന്നു. ക്രിക്കറ്റ് കളിയെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നമ്മള്‍ ആ കളി കരയിപ്പിച്ചിട്ടും ഉണ്ട്, നമ്മളെ മാത്രമല്ല ലോകത്തെ മുഴുവന്‍ ക്രിക്കറ്റ് പ്രേമികളെയും കണ്ണീരിലാഴ്ത്തിയ ചില ചിത്രങ്ങള്‍ ചുവടെ…

ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റ് എന്നാല്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ്. 25 വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും തുണായി നിന്ന ശേഷം അദ്ദേഹം തന്റെ നാല്പതാം വയസില്‍ കളിയോട് വിട പറഞ്ഞു. പക്ഷെ ആ വിട പറച്ചില്‍ വളരെ നേരത്തെയായി പോയി എന്നാണ് ഇപ്പോഴും പല ഇന്ത്യന്‍  ക്രിക്കറ്റ് ആരാധകരും വിശ്വസിക്കുന്നത്.

1 Sachin Tendulkar 570x420

2. ഏത് വലിയ കപ്പ്‌ ആണെങ്കിലും ദക്ഷിണാഫ്രിക്കന്‍ ടീം പടി വാതില്‍ക്കല്‍ കൊണ്ട് വന്നു “കപ്പ്‌” ഉടയ്ക്കും. പക്ഷെ കഴിഞ്ഞ ലോകകപ്പില്‍ ഇതിനു ഒരു മാറ്റാം വരും എന്ന് നമ്മള്‍ എല്ലാം കരുതിയതാണ്. എബി ഡിവില്ലിയേഴ്സിന്റെ നേതൃത്വത്തില്‍ അവര്‍ കപ്പ്‌ അടിക്കും എന്ന് തോന്നിച്ചുവെങ്കിലും ചരിത്രം വീണ്ടും ആവര്‍ത്തിച്ചു, സെമിയില്‍ ന്യൂസീലാന്‍ഡ്‌ ടീമിനോട് അവര്‍ തോറ്റു. തോല്‍വി വഴങ്ങി പുറത്തേക്ക് പോകുന്ന എബിയുടെ മുഖം അത്ര പെട്ടന്ന് ഒന്നും നമുക്ക് മറക്കാന്‍ കഴിയില്ല.

2 Ab de Villiers

 

3. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും തൂണായി സച്ചിന്‍ വാണ കാലത്ത്, ലങ്കന്‍ ക്രിക്കറ്റിനെ തന്റെ ചുമലില്‍ ഏറ്റിയ വ്യക്തിയാണ് കുമാര്‍ സങ്കക്കാര. കീപ്പര്‍ ആയും ബാറ്സ്മാന്‍ ആയും ക്യാപ്റ്റന്‍ ആയും അദ്ദേഹം ലങ്കന്‍ ക്രിക്കറ്റിനെ നയിച്ചു. കഴിഞ്ഞ മാസം നടന്ന ഇന്ത്യന്‍ ടീമിന്റെ ലങ്കന്‍ പര്യടനത്തോടെയാണ് അദ്ദേഹം കളിയോട് വിട പറഞ്ഞത്. ലങ്കന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് കണ്ണുനീര്‍ സമ്മാനിച്ച നിമിഷം.

3 Kumar Sangakkara

 

4. ഇല്ല ഇല്ല മരിക്കുന്നില്ല, ഫില്‍ ഹ്യൂസ് മരിക്കുന്നില്ല….ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ കരയിപ്പിച്ച ഒരു അപകടം. കളത്തില്‍ ബോള്‍ കൊണ്ട് ഫില്‍ ഹ്യൂസ് എന്നാ 23കാരന്‍ പിടഞ്ഞു വീഴുമ്പോള്‍ വിങ്ങി പൊട്ടിയത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് മാത്രമല്ല, ക്രിക്കറ്റ് എന്നാ കളിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഒരു വ്യക്തിയുമാണ്…

4 Phil Hughes Dad Aaron Finch

 

5. നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യയ്ക്ക് 2൦11 ലോകകപ്പ്‌ കിട്ടിയപ്പോള്‍, അതില്‍ മുഖ്യ പങ്കു വഹിച്ചത് യുവരാജ് സിംഗ് എന്നാ പഞ്ചാബുകാരന്റെ ആത്മസമര്‍പ്പണമാണ്‌. ബോളുകൊണ്ടും ബാറ്റ് കൊണ്ടും യുവി ഓംകാര നടനം ആടിയപ്പോള്‍ കപ്പ്‌ ഇന്ത്യക്ക്. പക്ഷെ ലോകകപ്പിന് തൊട്ടു പിന്നാലെ യുവി കാന്‍സര്‍ ബാധിതനായി. അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ ഉള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു. അദ്ദേഹത്തിന്റെ രോഗവിമുക്തിക്ക് വേണ്ടി രാജ്യം ഒറ്റക്കെട്ടായി പ്രാര്‍ഥിച്ചു.

5 Yuvraj Singh 564x420

 

 

6. ക്രിക്കറ്റ് കളിയില്‍ എന്നും കുഞ്ഞന്മാരായി മുദ്രകുത്തപ്പെട്ട രാജ്യമാണ് നമ്മുടെ അയല്‍ക്കാരായ ബംഗ്ലാദേശ്. പക്ഷെ 2൦12ല്‍ അവര്‍ ഏഷ്യ കപ്പ്‌ ഫൈനല്‍ വരെ എത്തി. ലോകത്തെ പുതിയ ക്രിക്കറ്റ് ശക്തിയായി അവര്‍ മാറും എന്ന് ഉറപ്പായ നിമിഷം. പക്ഷെ കപ്പിനും ചുണ്ടിനും ഇടയില്‍ അവര്‍ക്ക് ഏഷ്യന്‍ ക്രിക്കറ്റിന്റെ രാജാക്കന്മാര്‍ എന്നാ പദവി സ്വന്തമാക്കാനുള്ള അവസരം നഷ്ടമായി. അന്ന് ബംഗ്ലാ നായകന്‍ സക്കിബ് അല്‍ ഹസന്‍ പൊട്ടി കരഞ്ഞത് ഇന്നും നമ്മള്‍ ഓര്‍ക്കുന്നു…

6 Shakib al Hasan

 

7. ജെയിംസ്‌ ആന്‍ഡ്‌സണ്‍, ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഏറ്റവും ചുരുച്ചുരുക്ക് ഉള്ള ഫാസ്റ്റ് ബൌളര്‍. സ്വന്തം ടീമിന് അര്‍ഹമായ സമനില നേടികൊടുക്കാന്‍ തനിക്ക് സാധിച്ചില്ല എന്ന് പറഞ്ഞു കൊണ്ട് കരയുന്ന ജിമ്മിയെ നമുക്ക് ഇവിടെ കാണാം. ശ്രിലങ്കയക്ക് എതിരെ നടന്ന ടെസ്റ്റില്‍ ആയിരുന്നു അവസാന നിമിഷം ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്.

 

7 James Anderson 608x420

 

8. ക്രിക്കറ്റ് ലോകത്ത് പരിക്കുകള്‍ പുതിയ ഒരു കാര്യമല്ല. പക്ഷെ പരിക്ക് പറ്റി എന്നെന്നേക്കുമായി കളി അവസാനിപ്പിക്കേണ്ടി വരിക എന്നത് തീര്‍ത്തും നിരാശ ജനകമാണ്. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആയിരുന്ന മാര്‍ക്ക് ബൌച്ചറിന് സംഭവിച്ചതും അതാണ്‌. കീപ്‌ ചെയ്യുന്നതിനിടെ പരിക്ക് പറ്റി. അതോടു കൂടി അദ്ദേഹത്തിന്റെ കരിയരിനും വിരാമമായി.

 

8 Mark Boucher

 

9. ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്ത്യക്കാര്‍ മുഴുവന്‍ ആഘോഷിച്ച നിമിഷം. പക്ഷെ അന്ന് അവര്‍ കരയുകയായിരുന്നു, അല്ല അവര്‍ ആനന്ദ കണ്ണുനീര്‍ പൊഴിക്കുകയായിരുന്നു…

9 Yuvraj Harbhajan

 

10. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ പോരാട്ടങ്ങളില്‍ ഒന്നാണ് ആഷസ്. ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ടീമുകള്‍ക്ക് ഇത് ജീവന്‍ മരണ പോരാട്ടമാണ്. 2൦൦6 ആഷസ് പരമ്പരയ്ക്ക് ഇടയില്‍ ഒരു ടെസ്റ്റ്‌ മത്സരം തൊട്ടപ്പോള്‍ വീങ്ങി പൊട്ടുന്ന ഇംഗ്ലണ്ട് താരം ഫ്ലിന്റോഫ്…

 

 

11 Andrew Flintoff 599x420