ക്രിസ്മസിന് ബീഫ് കഴിക്കുമ്പോള്‍ ഓര്‍ക്കുക ; ഇറച്ചിക്കു മൃദുത്വം ലഭിക്കാന്‍ കാരം, തൂക്കം ലഭിക്കാന്‍ കുത്തിവയ്‌പ്

0
330

8702209900_45f44d88f8

ഇറച്ചിക്കു മൃദുത്വം ലഭിക്കാന്‍ കാരം, തൂക്കം ലഭിക്കാന്‍ കുത്തിവയ്‌പ്. ക്രിസ്‌മസ്‌ വിപണിയിലെ തിരക്കു മുതലെടുക്കാന്‍ ചില ഇറച്ചി വ്യാപാരികള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണിത്‌. ഇന്നും നാളെയുമായി ഇറച്ചിവിപണിയിലുണ്ടാകുന്ന തിരക്കു മുതലെടുക്കാനാണു കൃത്രിമ തന്ത്രങ്ങള്‍ അണിയറയില്‍ തയാറാക്കിയിക്കുന്നത്‌. പക്ഷിപ്പനിയെത്തുടര്‍ന്നു കോഴി, താറാവ്‌ ഇറച്ചി വിപണിയിലുണ്ടായ മരവിപ്പ്‌ മുതലെടുക്കാനാണ്‌ പോത്തിറച്ചി വില്‍ക്കുന്നവരുടെ ശ്രമം. ഇതിനായി ക്രിസ്‌മസിനു മുമ്പ്‌ കൃത്രിമ ക്ഷാമം സൃഷ്‌ടിച്ചു വില ഉയര്‍ത്തുകയും ചെയ്‌തിരുന്നു.

മിക്കയിടങ്ങളിലും കിലോഗ്രാമിനു പത്തു രൂപയുടെ വര്‍ധനയുണ്ടായി. ഇതിനു പിന്നാലെയാണു മാടുകളില്‍ മരുന്നു കുത്തിവയ്‌ക്കുകയും മരുന്നു കുത്തിവയ്‌ക്കുകയും ചെയ്യുന്നത്‌. ഇറച്ചിക്കു തൂക്കം കൂട്ടാനും കൊല്ലുന്നതുവരെ മെലിയാതിരിക്കാനുമാണു പ്രത്യേക മരുന്നു കുത്തിവയ്‌ക്കുന്നതെന്നു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവരുന്നതു തന്നെ മരുന്നു കുത്തിവച്ചാണത്രേ. ഈ മരുന്നു കുത്തിവയ്‌ക്കുന്നതോടെ കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലാകുകയും ശരീരം ചീര്‍ക്കുകയും ചെയ്യും. കാഴ്‌ചയില്‍ കൊഴുത്തുരുണ്ടിരിക്കുമെങ്കിലും ഇത്തരം മാടുകളുടെ ഇറച്ചി കഴിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നു ആരോഗ്യവിദഗ്‌ധര്‍ പറയുന്നു. ഈ മരുന്നു കുത്തിവച്ചുകഴിഞ്ഞാല്‍ ഏതാനും ദിവസത്തേക്കു വെള്ളം കുടിച്ചില്ലെങ്കില്‍ പോലും ഉരുക്കള്‍ കൊഴുത്തുരുണ്ടിരിക്കുമത്രേ.

മാംസത്തിനു കൃത്രിമ തൂക്കം ലഭിക്കാനും ഇറിച്ചു മൃദുത്വം ലഭിക്കാനുമാണു കാരം കലര്‍ത്തിയ ലായനി നല്‍കുന്നത്‌. എത്ര പ്രായമായ മൃഗമാണെങ്കിലും പ്രായം കുറഞ്ഞ മാടുകളുടെ മാംസത്തിനു തുല്യമായിരിക്കും കാരം കുടിപ്പിക്കുന്നവയുടെ ഇറച്ചി. ഇവയെ അറക്കുമ്പോള്‍ രക്‌തം വാര്‍ന്നു പോകാതെ മാംസത്തിനു തൂക്കം കൂടുതല്‍ ലഭിക്കുമത്രേ. കശാപ്പു ചെയ്യുന്ന മാടുകള്‍ക്കു ഇവ നല്‍കുന്നതു പതിവായിരിക്കുകയാണ്‌. ഈ മാംസം ഉപയോഗിക്കുന്നവര്‍ക്ക്‌ അലര്‍ജി ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌ങ്ങള്‍ ഉണ്ടാകുന്നതായും പരാതിയുണ്ട്‌.