ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ സ്റ്റാര്‍

325

ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്റ്റ്യാനോ തനിക്ക് ലഭിച്ച ഗോള്‍ഡന്‍ ബൂട്ട് പലസ്തീനിലെ കുട്ടികള്‍ക്കായി ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അതുപോലെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിലും വന്ന വഴി മറക്കാത്ത ഒരാളാണ് ക്രിസ്റ്റ്യാനോ എന്ന നിസ്സംശയം പറയാം. കാരണം ക്രിസ്റ്റ്യാനോയുടെ ഇപ്പോഴത്തെ സൌഭാഗ്യങ്ങള്‍ക്കും അന്തസ്സിനും അദ്ദേഹം കടപ്പെട്ടിരിക്കുന്നത് അദേഹത്തിന്റെ പഴയ ചങ്ങാതിയായ ആല്‍ബര്‍ട്ട് ഫാന്ട്രുനോടാണ്.

ക്രിസ്റ്റ്യാനോ പറയുന്നു: ‘എന്റെ എല്ലാ വിജയത്തിന് പിന്നിലും ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ പഴയ ചങ്ങാതിയായ ആല്‍ബര്‍ട്ട് ഫാന്ട്രുനോടാണ്. ഡ18 ചാമ്പ്യന്‍ഷിപ്പില്‍ ഞങ്ങള്‍ രണ്ടു പേരും ഒരേ ടീമില്‍ കളിക്കുമ്പോള്‍ പെട്ടെന്നൊരു ദിവസം സ്‌പോര്‍ട്ടിംഗ് ലിസ്ബനിന്റെ മാനേജര്‍ വന്നു. നങ്ങളുടെ കളി കാണാന്‍ ഇടയായ അദ്ദേഹം നങ്ങളുടെ അടുത്ത് വന്നു പറഞ്ഞു ‘ആരാണോ അടുത്ത മല്‍സരത്തില്‍ കൂടുതല്‍ ഗോള്‍ അടിക്കുക അവര്‍ എന്റെ അക്കാദമിയിലേക്ക് വരും’

മല്‍സരം തുടങ്ങി, ആദ്യ ഗോള്‍ എന്റെ വകയായിരുന്നു, രണ്ടാം ഗോള്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ആല്‍ബെര്‍ട്ട് സ്വന്തമാക്കി. മൂന്നാം ഗോള്‍ എല്ലാവരുടെയും മനസ്സില്‍ പതിയുന്ന ഗോള്‍ ആയിരുന്നു. ഞാനും ആല്‍ബെര്‍ട്ടും മുന്നേറികൊണ്ടിരിക്കുകയാണ്, മുന്നില്‍ ഗോളി മാത്രം; ഗോളിയെ കബളിപ്പിച്ച് മുന്നേറികൊണ്ടിരിക്കുന്ന ആല്‍ബര്‍ട്ട്. അവന്‍ ഗോള്‍ സ്കോര്‍ ചെയ്യും എന്ന് എല്ലാരും കരുതി, എന്നാല്‍ ആല്‍ബര്‍ട്ട് ഗോള്‍ അടിക്കുനതിനു പകരം എനിക്ക് പാസ്‌ ചെയ്യുകയാണ് ചെയ്തത്. അങ്ങനെ ഞാന്‍ ഗോള്‍ അടിക്കുകയും സ്പോര്‍ട്ടിംഗ് ലിസ്ബനിലെക് പോവുകയും ചെയ്തു. മത്സര ശേഷം ഞാന്‍ ആല്‍ബര്‍ട്ടിനെ കണ്ടിട്ട് ചോദിച്ചു “എന്തിനു നീ ഇത് ചെയ്തു?”.. അപ്പോള്‍ ആല്‍ബര്‍ട്ട് പറഞ്ഞു “ നീയാണ് എന്നേക്കാള്‍ മികച്ചവന്‍”.

ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ഒരുപാട് പത്രപ്രവര്‍ത്തകര്‍ ആല്‍ബര്‍ട്ടി വീട്ടില്‍ പോയി ചോദിച്ചു; “ഇതൊരു നടന്ന സംഭവം ആണോ’?”. ആല്‍ബര്‍ട്ട് മറുപടി പറഞ്ഞു  “അതെ, പക്ഷെ ആ ഒരു മത്സരത്തോടെ എന്റെ കളി ജീവിതം അവസാനിച്ചു. ഇപ്പൊ ഞാനൊരു പണിയും ഇല്ലാത്തവനാണ്.” അപ്പൊ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു “ അങ്ങനെയെങ്കില്‍ നിങ്ങള്‍ എങ്ങനെ ഇത്ര വലിയൊരു വീട് ഉണ്ടാക്കി, നിങ്ങള്‍ക്ക് കാറും ഉണ്ടല്ലോ. നിങ്ങളെ കാണാനാണെങ്കില്‍ പണക്കാരെ പോലെയുമുണ്ട്. ഇതൊക്കെ എവിടെ നിന്ന്‍ കിട്ടി?”. അപ്പോള്‍ ആല്‍ബര്‍ട്ട് അഭിമാനത്തോടെ പറഞ്ഞു “ഇതിനെല്ലാം കാരണം ക്രിസ്റ്റ്യാനോ ആണ്.”

സ്പോര്‍ട്ടിംഗ് ലിസ്ബണില്‍ നിന്ന് ക്രിസ്റ്റ്യാനോയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. അവിടെ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും അവിടെ നിന്ന് റയല്‍ മാഡ്രിഡിലേക്കും അദ്ദേഹം ചേക്കേറി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഫുട്ബോളര്‍ ആണ് ക്രിസ്റ്റ്യാനോ. ഇത്ര ഉയരങ്ങളില്‍ എത്തിയിട്ടും ക്രിസ്റ്റ്യാനോ ഇത്ര കാലമായിട്ടും ആല്‍ബെര്‍ട്ടുമായുള്ള ബന്ധം പുലര്‍ത്തി കൊണ്ടിരിക്കുന്നു. തന്റെ എല്ലാ വിജയത്തിന് പിന്നിലും തന്റെ ചങ്ങാതിയെ പ്രതിഷ്ട്ടിച്ചിരിക്കുന്നു. ഇന്നത്തെ പല കളിക്കാരും പെണ്ണിനും പണത്തിനും പിന്നാലെ പോകുമ്പോ വന്ന വഴി മറക്കാത്ത ക്രിസ്റ്റ്യാനോ അവര്‍ക്കെല്ലാം ഒരു മാതൃക തന്നെയാണ്.