ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് നിങ്ങളറിയാത്ത 7 കാര്യങ്ങള്‍ !!!

205

ഫുട്ബോള്‍ ലോകത്തിലെ രാജാവാണ് റൊണാള്‍ഡോ എന്നു പറഞ്ഞാല്‍ തെറ്റില്ല. അദ്ദേഹം കളിക്കും കളത്തിനു പുറത്തെ ഫുട്ട്‌ബോളിന്റെ വളര്‍ച്ചയ്ക്കും വേണ്ടി ചെയ്ത സംഭാവനകള്‍ അത്രത്തോളം വലുതാണ്. പക്ഷെ അദ്ദേഹത്തെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട 7 രഹസ്യങ്ങള്‍ ഉണ്ട്, പരസ്യമായ 7 രഹസ്യങ്ങള്‍!!!

1. നമ്പര്‍ 7 ഷര്‍ട്ട് റൊണാള്‍ഡോ നിഷേധിച്ചു!!!

02

മാഞ്ചസ്റ്റെര്‍ യുനൈറ്റെഡ് താരമായി ക്ലബ്ബില്‍ ആദ്യം എത്തിയപ്പോള്‍ അദ്ദേഹം നമ്പര്‍ 7 ജേര്‍സി നിഷേധിച്ചു. ക്ലബ്ബില്‍ സൂപ്പര്‍ താരങ്ങള്‍ ഉപയോഗിച്ചിരുന്ന ‘7’ ആം നമ്പര്‍ ഷര്‍ട്ട് ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പക്ഷെ പിന്നീട് ഏറെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അദ്ദേഹം ആ ഷര്‍ട്ട് വാങ്ങുകയും, ക്ലബിലെ സൂപ്പര്‍ താരമായി മാറുകയും ചെയ്തു.

2. പീഡന കുറ്റത്തിനു റൊണാള്‍ഡോ അകത്ത് പോയിട്ടുണ്ട്.

03

ലണ്ടന്‍ ഹോട്ടലില്‍ വച്ച് ഒരു യുവതിയെ മാനഭംഗപ്പെടുത്തിയെന്നു ആരോപ്പിച്ചു റൊണാള്‍ഡോയെ പോലീസ് പിടിച്ചു. പക്ഷെ പിന്നീട് തെളിവുകളുടെ അഭാവം മൂലം അദ്ദേഹത്തെ വെറുതെ വിട്ടു.

3. 15 ആം വയസില്‍ അവസാനിക്കേണ്ടതായിരുന്നു…

04

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം പതിനഞ്ചാം വയസില്‍ അവസാനിക്കേണ്ട ഫുട്ട്‌ബോള്‍ ജീവിതമായിരുന്നു റൊണാള്‍ഡോയുടേത്. പക്ഷെ ദൈവകൃപ കൊണ്ടോ ഡോക്ടര്‍മ്മാരുടെ പരിശ്രമ ഫലം കൊണ്ടോ രോഗം പെട്ടന്ന് കണ്ടുപിടിച്ചു അവസാനിപ്പിച്ചു.

4. ലിവര്‍പൂളിന്റെ കയ്യില്‍ ഒതുങ്ങാത്ത താരം!!!

2003 കാലഘട്ടത്തില്‍ റൊണാള്‍ഡോയെ വാങ്ങാന്‍ ലിവര്‍പൂളിനു താല്പര്യം ഉണ്ടായിരിന്നു. പക്ഷെ അദ്ദേഹത്തിന്റെ താരമൂല്യം താങ്ങാന്‍ ഉള്ള ഫണ്ട് ലിവര്‍പൂളിനു ഇല്ലാത്തത് കൊണ്ട് അന്നു ആ പരിപാടി നടന്നില്ല.

5. അമ്മയുടെ കരയുന്ന കുട്ടി…

05

ഒരുപ്പാട് ഇരട്ടപ്പേരുകള്‍ ഉള്ള വ്യക്തിയാണ് റൊണാള്‍ഡോ.തൊട്ടാവാടി,കരയുന്ന തുടങ്ങി കുറെ പേര് അദ്ദേഹത്തിന്റെ ലിസ്റ്റില്‍ ഉണ്ട്.ആദ്യമായി റൊണാള്‍ഡോയെ കരയുന്ന കുട്ടി എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ അമ്മ തന്നെയാണ്. എന്തിനും ഏതിനും അദ്ദേഹത്തിനു പെട്ടന് സങ്കടവും ദേഷ്യവും ഒക്കെ വരും,കൂടെ അല്‍പ്പം കരച്ചിലും !!!

6. അധ്യാപികയുടെ നേരെ കസേരയെടുത്തെറിഞ്ഞതിനു റൊണാള്‍ഡോയെ സ്‌കൂളില്‍ നിന്നു പുറത്താക്കിയിരുന്നു.

07

തന്റെ കുടുംബത്തെ കളിയാക്കിയ ഒരു അധ്യാപികയെ റൊണാള്‍ഡോ കസേരയെടുത്തെറിഞ്ഞു ആക്രമിച്ചു. സ്‌കൂളില്‍ പോകാനും അവിടെ ചെന്നിരുന്നു പഠിക്കാനും ഒന്നും റൊണാള്‍ഡോയ്ക്ക് താല്പര്യവും ഇല്ലായിരുന്നു.

7. സ്വാര്‍ത്ഥനായ കളിക്കാരന്‍ !!!

06

സ്വാര്‍ത്ഥതയുടെ പേരില്‍ റൊണാള്‍ഡോ ഒരുപ്പാട് പഴി കേട്ടിടുണ്ട്. പക്ഷെ സത്യത്തില്‍ ഒട്ടും അസൂയയോ കുശുമ്പോ ഒന്നും ഇല്ലാത്ത ഒരു വ്യക്തിയാണ് അദ്ദേഹം. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഒരുപ്പാട് സേവനങ്ങളും സഹായങ്ങളും അദ്ദേഹം ചെയ്യാറുണ്ട്.

Advertisements