ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് സ്വന്തം അമ്മ

Untitled-1

ഒരമ്മയും മുമ്പ് ഇങ്ങനെ ഏറ്റുപറച്ചില്‍ നടത്തിയിട്ടുണ്ടാകില്ല. ലോകമറിയപ്പെടുന്ന പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ താന്‍ കൊല്ലാന്‍ശ്രമിച്ചിരുന്നുവെന്ന് അമ്മ ഡൊളോരെസേ വെളിപ്പെടുത്തി. ഗര്‍ഭം അലസിപ്പിക്കുവാന്‍ പലതവണ ശ്രമിച്ചിരുന്നുവെന്നാണ് അമ്മയുടെ കുമ്പസാരം.

സാന്റോ അന്റോണിയെന്ന ഒരു സാധാരണ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ബന്ധവും വിസമ്മതവുമാണ് റൊണാള്‍ഡോ ജീവിച്ചിരിക്കാന്‍ തന്നെ കാരണമെന്ന് ഡൊളേരെസ പറയുന്നത്. ആ ഗൈനക്കോളജിസ്റ്റിനോട് ഫുട്‌ബോള്‍ ലോകം എത്ര നന്ദി പറഞ്ഞാലും മതി വരില്ല.

ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ വന്നു കണ്ട ഡൊളോരെസ അവെയ്‌രോ എന്ന പാചകക്കാരിയെ ഏറെ പണിപ്പെട്ടാണ് ഡോക്ടര്‍ തിരിച്ചയച്ചത്. ഡോക്ടര്‍ വഴങ്ങാത്തതില്‍ മനംനൊന്ത അവെയ്‌രോ വീട്ടിലെത്തി ചുടുബീര്‍ കുടിച്ചു. കഠിനമായ വ്യായാമങ്ങള്‍ ചെയ്തു. ബോധം കെട്ടുവീഴും വരെ കിലോമീറ്ററുകള്‍ ഓടി. എന്നിട്ടും ഗര്‍ഭപാത്രത്തില്‍ മൊട്ടിട്ട കുഞ്ഞു പ്രാണന്‍ പറന്നുപോയില്ല. പത്താം മാസം അവന്‍ ലോകത്തിന്റെ വെളിച്ചത്തിലേയ്ക്ക് പിറന്നുവീണു. ഇത് ലോകത്തിന് അറിയാത്ത കഥ.

ക്രിസ്റ്റ്യാനോയുടെ അമ്മ എഴുതുന്ന ആത്മകഥയിലാണ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. ഈ കര്യം അവന്റെ അച്ഛന്‍ പറഞ്ഞ് മകനറിയാമെന്നും അവര്‍ പറയുന്നു. തന്റെ അന്നത്തെ പ്രവൃത്തികളില്‍ ഇപ്പോഴും കുറ്റബോധമുണ്ടെന്ന് ഡൊളോരെസേ തുറന്ന് സമ്മതിക്കുന്നു

Advertisements