Short Films
ക്രുവല്‍ ജോക്ക് (മലയാളം ടെലിഫിലിം )
ഒന്നുരണ്ടു പേർ ചേർന്ന് ഒരു തമാശക്കുവേണ്ടി മറ്റൊരാളെ പറ്റിക്കാൻ ശ്രമിക്കുന്നു. അതിനെ തുടർന്ന് പറ്റിക്കപ്പെട്ട വ്യക്തിയുടെ കുടുബ ബന്ധത്തിൽ വലിയൊരു പൊട്ടിത്തെറി സംഭവിക്കുന്നു. തുടർന്നുണ്ടാകുന്ന ചില സംഭവ വികാസങ്ങളാണ് ഈ ഹൃസ്വചിത്രത്തിലൂടെ പറയുന്നത്.
109 total views

‘ഫെതര്‍ ടച്ച് ഡിജിറ്റല്‍ മീഡിയ’ ( FEATHER TOUCH DIGITAL MEDIA )യുടെ ബാനറില്‍ ക്രുവല്‍ ജോക്ക് ‘ CRUEL JOKE ‘ എന്ന ഒരു മലയാളം ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് നടന്നു.
ഒന്നുരണ്ടു പേര് ചേര്‍ന്ന് ഒരു തമാശക്കുവേണ്ടി മറ്റൊരാളെ പറ്റിക്കാന്‍ ശ്രമിക്കുന്നു. അതിനെ തുടര്‍ന്ന് പറ്റിക്കപ്പെട്ട വ്യക്തിയുടെ കുടുബ ബന്ധത്തില്‍ വലിയൊരു പൊട്ടിത്തെറി സംഭവിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ചില സംഭവ വികാസങ്ങളാണ് ഈ ഹൃസ്വചിത്രത്തിലൂടെ പറയുന്നത്. തമാശകള്‍ ചിലപ്പോഴെങ്കിലും ക്രൂരമായിപ്പോകാറുണ്ട് എന്ന ഒരു സന്ദേശം കൂടി ഇതില്‍ പറയുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ പോള്‍സണ്‍ പാവറട്ടി.
ഈ ഹൃസ്വ ചിത്രത്തില്‍ ഷാനവാസ് കണ്ണഞ്ചേരി, ബഷീര്‍ ചാലില്‍, റംഷാദ്, സുമ സനല്‍, ഷഹന ബഷീര്‍, ഷാരോണ്‍ വിന്‍സെന്റ് എന്നിവരോടൊപ്പം പോള്‍സണ്‍ പാവറട്ടിയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ദീപേഷ് രാജ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ദുബായ് എന്ന പ്രവാസ ഭൂമിയില്‍ കാല് നൂറ്റാണ്ടിനു മേലെയായി ജീവിച്ചു പോരുന്ന പോള്‍സണ്‍ പാവറട്ടി നിരവധി നാടകങ്ങളില്‍ തന്റെ അഭിനയ പ്രതിഭ തെളിയിച്ച വ്യക്തിയാണ്. ഇതിനകം രണ്ടു ടെലി സീരിയലുകളില്‍ അഭിനയിക്കുകയും അതിന്റെ തിരക്കഥകള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. അതിനു പുറമേ ഹൃസ്വ ചിത്രങ്ങളും വീഡിയോ ആല്‍ബങ്ങളും മറ്റും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. ഒട്ടനവധി കഥകളും കവിതകളും ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ദുബായില്‍ ഒരു ബ്രിട്ടീഷ് കമ്പനിയില്‍ അക്കൌണ്ട്സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഭാര്യയും മൂന്നു മക്കളുമാണുള്ളത്. തന്റെ നാടായ തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ അദ്ദേഹത്തിന് മൂന്നു സ്ഥാപനങ്ങളുണ്ട് ഫെതര്‍ ടച് ലേഡീസ് ബ്യൂട്ടി പാര്‍ലര്‍, ഫെതര്‍ ടച് ലേഡീസ് സ്റ്റിച്ചിങ്ങ് സെന്റര്‍, ഫെതര്‍ ടച് ഡിജിറ്റല്‍ മീഡിയ. തന്റെ സ്വന്തം റിക്കോര്‍ഡിംഗ് സ്റ്റുഡിയോ ആയ ഫെതര്‍ ടച് ഡിജിറ്റല്‍ മീഡിയയില്തന്നെയാണ് ഈ ഹൃസ്വ ചിത്രത്തിന്റെ എഡിറ്റിംഗ്, ഡബ്ബിംഗ് തുടങ്ങിയ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെയ്യുന്നത്.
ഇനിയുള്ള കാലം പരമാവധി കലാപരമായ ജോലികളില്‍ സജീവമാകണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കഴിവുള്ള കലാകാരന്മാരെ കണ്ടെത്തി അവരെ കൈപിടിച്ചുയര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. തന്റെ തന്നെ നിരവധി കഥകളും ഗാനങ്ങളും ഹൃസ്വ ചിത്രങ്ങളായും ടെലി സിനിമകളായും ആല്‍ബങ്ങളായും മറ്റും പുറത്തിറക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുവേണ്ടി തന്നെയാണ് സ്വന്തമായി ഒരു റിക്കോര്‍ഡിംഗ് സ്റ്റുഡിയോ തന്നെ തുടങ്ങിയിട്ടുള്ളത്.
പോള്‍സണ്‍ പാവറട്ടിയുടെ തുടര്‍ന്നുള്ള എല്ലാ കര്‍മ്മ രംഗങ്ങളും ശോഭനമായി തീരട്ടെ എന്ന് ആശംസിക്കുന്നു.

110 total views, 1 views today