ക്ലബ്‌ ലോകകപ്പിനും ഇന്ത്യ വേദിയായേക്കും.

india-football-pic-1954261

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തുടങ്ങിയത് ഇന്ത്യന്‍ ഫുട്ബോളിന്റെ ശുക്രന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന സമയത്താണെന്ന് തോന്നുന്നു. ഇന്ത്യന്‍ ഫുട്ബോളിനെ തേടി ഇപ്പൊ നല്ല നല്ല കാര്യങ്ങള്‍ മാത്രമേ വരുന്നുള്ളൂ.

17 വയസിന് താഴെയുള്ളവര്‍ക്കായി നടത്തുന്ന ലോക കപ്പിന് നമ്മള്‍ വേദിയാകുമെന്ന വാര്‍ത്തയ്ക്കു ശേഷം 20 വയസിന് താഴെയുള്ളവര്‍ക്കായുള്ള ക്ലബ്‌ ഫുട്ബോള്‍ മത്സരവും ഇന്ത്യയില്‍ നടത്തിയേക്കുമെന്ന സൂചന. ഈ വാര്‍ത്ത‍ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരെ കുറച്ചൊന്നുമല്ല ആവേശത്തിലാക്കിയിരിക്കുന്നത്.

2015 – 2016ല്‍ മൊറാക്കോയില്‍ നടക്കുന്ന ഫിഫയുടെ എക്സിക്യുട്ടിവ് ബോര്‍ഡ് കമ്മറ്റിയായിരിക്കും ഇതിനെ കുറിച്ച് തീരുമാനമെടുക്കുക. എന്തായാലും അണ്ടര്‍ 17 ലോകകപ്പ്‌ നടത്തുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഈ തീരുമാനമെടുക്കുക എന്ന് ഫിഫ സൂചന നല്‍കിയിടുണ്ട്.

ഇന്ത്യയെന്ന ഉറങ്ങും ഭീമനെ ഉണര്‍ത്താന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറെഷന്‍ പ്രസിഡന്റ്‌ പ്രഫുല്‍ പട്ടേല്‍ പറഞ്ഞത് നമുക്ക് പ്രതീക്ഷ നല്‍ക്കുന്നു. ഇന്ത്യയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഫിഫ പറഞ്ഞതും ഇന്ത്യന്‍ ഫുട്ബോളിന്‌ ഉള്ള ശുഭസൂചനയാണ്.