ക്ലൈമാക്സ് (കഥ)
തണുത്തു വിറച്ചു ദല്‍ഹി നഗരം..
ത്രീ സ്റ്റാര്‍ ഹോട്ടല്‍..
” ഉങ്കളുക്കു എസ്കോര്‍ട്ട് വേണമാ സാര്‍..?”
പെണ് വിഷയമാണ് ഉദ്ദേശം
” മലയാളി കോളജ് എസ്കോര്‍ട്ട് ഇരുക്ക് സര്..” അവന് വീണ്ടും പ്രലോഭിപ്പിച്ചു..
62 total views

തണുത്തു വിറച്ചു ദല്‍ഹി നഗരം..
ത്രീ സ്റ്റാര്‍ ഹോട്ടല്‍..
” ഉങ്കളുക്കു എസ്കോര്‍ട്ട് വേണമാ സാര്‍..?”
പെണ് വിഷയമാണ് ഉദ്ദേശം
” മലയാളി കോളജ് എസ്കോര്‍ട്ട് ഇരുക്ക് സര്..” അവന് വീണ്ടും പ്രലോഭിപ്പിച്ചു..
കുളിച്ചു റെഡി ആയതും മുന്നില്‍.. സുന്ദരി.. നിഷ്കളങ്കമായ മുഖം..
” മലയാളിയാണോ..?
”അല്ല.. ബട്ട് , മലയാളം സംസാരിക്കും”
പണത്തിനായി അവള് കൈ നീട്ടി.. പണം കൊടുത്തതും അവള് ചൂരിദാര്‍ അഴിക്കാന്‍ തുടങ്ങി..
” ഹേ.. നോ.. ഇവിടെയല്ല..”
”പിന്നെ..?”
സമയം 6 pm
പാര്‍ക്ക് മുഴുവന്‍ മഞ്ഞു മൂടിയിരിക്കുന്നു.. അവള്‍ക്കൊപ്പം അയാള്‍ ഒരു ബെഞ്ചില്‍ ഇരുന്നു.. കടല കൊറിച്ച്..
”നിന്റെ പേര്?”
”പൂജ”
”നീയെങ്ങനെ ഈ ഫീല്‍ഡിലെത്തി .? ”
”ഇതിനാണോ എന്നെ വിളിച്ചത്..? മണിക്കൂറിനാ ചാര്‍ജ്.. അത് മറക്കേണ്ട..”
” പണം തരാം.. പോരെ..?”
” നിങ്ങള്‍ക്ക് വട്ടുണ്ടോ..?”
” ഉണ്ടാവാം..”
ആ ഉത്തരം അവള്‍ക്കു പുതിയതായിരുന്നു..
”നിങ്ങള്‍ പത്രക്കാരനാണോ..?”
”ഹേ.. ഞാനൊരു ബിസിനെസ്സ്മാന്.. അല്‍പ്പം കഥകളൊക്കെ എഴുതും.. ”
‘അത് കേട്ടതും അവളുടെ അകല്‍ച്ച കുറഞ്ഞ പോലെ..
”കഥകള്‍ എനിക്കും ഇഷ്ടമായിരുന്നു.. കുതിര വണ്ടിയില്‍ വിവാഹം കഴിക്കാന്‍ വരുന്ന രാജകുമാരനെ പറ്റിയുള്ള കഥകള്‍ അമ്മ എപ്പോഴും പറഞ്ഞു തരുമായിരുന്നു..”
അതും പറഞ്ഞു അവള് ഒന്ന് നിര്‍ത്തി… പിന്നെ ദു:ഖത്തോടെ തുടര്‍ന്നു
” പിന്നീട് കുതിര വണ്ടികളുമായി ഒരുപാടുപേര് എന്നെ തേടി വന്നു… പക്ഷെ അവരൊന്നും ആ രാജകുമാരന് ആയിരുന്നില്ല..”
അവള് വിഷാദപൂര്‍വ്വം ചിരിച്ചു..
അത് വഴി വന്ന ചായക്കാരനില്‍ നിന്നും രണ്ടു ചായ വാങ്ങി ഒന്ന് അവള്‍ക്കു നല്കി..
” എനിക്കിവിടെ സുഹൃത്തുക്കള്‍ ആരുമില്ല.. കുറച്ചു നേരം സംസാരിക്കാന്‍ ജീവിതാനുഭവങ്ങള്‍ ഉള്ള ഒരാളെ തേടുമ്പോഴാ റൂം ബോയ് ചോദിച്ചത്.. പൂജയ്ക്ക് ഒരു പാട് അനുഭവങ്ങള്‍ കാണുമല്ലോ..? വല്ല കഥയും കിട്ടിയാലോ..”
അതുകേട്ടവള്‍ ചിരിച്ചു… ആ മുഖം അതോടെ അതി സുന്ദരമായി…
”നിങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു.. ഇങ്ങനെയും ഉണ്ടോ ആണുങ്ങള്..!? പെണ് ശരീരം കണ്ടാല്‍ ഭ്രാന്തിളകാത്തവര്?”
അവന് പുഞ്ചിരിച്ചു..
”നിങ്ങള്‍ സുന്ദരനാണ്.. കവിത വിരിയുന്ന കണ്ണുകളാണ് നിങ്ങള്‍ക്ക്… പക്ഷെ എവിടെയോ ദുഖമുണ്ട്..”
”എന്റെതല്ല.. ചുറ്റിലുമുള്ള ദുഖങ്ങള്‍ എന്നിലേക്ക് വന്നതാണ്..”
ആ സംസാരം നീണ്ടു… അവര്‍ ചിരകാല സുഹൃത്തുക്കളെപ്പോലെ അടുത്തു..
” പൂജയ്ക്ക് ഞാനൊരു ജോലി ശരിയാക്കട്ടെ..? അങ്ങ് ബംഗ്ലൂരിലാണ് .. എന്റെ ഒരു ടീച്ചര്‍ ആന്റിക്കൊപ്പം.. ”
”പൂജ അല്ല അശ്വതി അതാണെന്റെ പേര്.. സ്വദേശം തൃശൂര്‍…..”
”ഓ.. അപ്പൊ എന്നെ വിശ്വാസമായി , അല്ലെ..?”
അവരിരുവരും ചിരിച്ചു.. ആ ചിരിയില്‍ പാര്‍ക്കിലെ മഞ്ഞും പങ്കു ചേര്‍ന്നു…
അന്നു രാത്രി വിമാനം ഉയര്‍ന്നു പൊങ്ങിയപ്പോള്‍ അയാളുടെ മനസ്സില്‍ അവളുടെ മുഖമായിരുന്നു.. അയാള്‍ വിന്‍ഡോയിലൂടെ താഴേക്കു നോക്കി..
വിളക്കില്‍ കുളിച്ചു നില്ക്കുന്ന ദല്‍ഹി നഗരം…
താഴെ..
ആ വിമാനം പോകുന്നതും നോക്കി അവള് നിന്നു .. എന്തിനെന്നറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞു…
പിന്നെ അവള് മന്ത്രിച്ചു ” രാജകുമാരന്”
കഥ കൊള്ളാം.. പക്ഷെ ക്ലൈമാക്സ് പൂര്‍ണ്ണമല്ല..”
പബ്ലിഷര്‍ പറഞ്ഞു..
”അവര്‍ സുഖമായി ജീവിച്ചു.. പിന്നെ അനാഥാലയം തുടങ്ങി..” ഇങ്ങനെ ആയാലെ കഥ പൂര്‍ണമാകൂ? എന്ന ചോദ്യം കഥാകാരന് അടക്കി.. പുസ്തകം വിറ്റ് കാശാക്കാനല്ല.. പരമാവധി പേര് തന്റെ കഥകള്‍ വായിക്കണം. അതിനീ
പബ്ലിഷരുടെ സഹായം വേണം.. ഇന്ത്യ മൊത്തം ഇയാള്‍ക്ക് സെന്റര്‍ ഉണ്ട്..
”ലക്ഷ്മീ ചായ” പബ്ലിഷര്‍ വിളിച്ചു പറഞ്ഞു
”ദാ . വരുന്നു..”
ചായയുമായി വന്ന ലക്ഷ്മി കഥാകാരനെ നോക്കി സുന്ദരമായി പുഞ്ചിരിച്ചു..
” കഥകള്‍ കൊള്ളാട്ടോ.. സ്പെഷലി അവസാനത്തേത്..”
”താങ്ക് യൂ മാം ”
ചായ കുടിച്ചിറങ്ങവേ പബ്ലിഷര്‍ സൂചിപ്പിച്ചു..
” ലാസ്റ്റ് കഥേടെ ക്ലൈമാക്സ് ഒന്ന് മാറ്റി പിടിക്കാന്‍ പറ്റുമോന്നു നോക്ക്… നമുക്കുടനെ പബ്ലിഷ് ചെയ്യാം ”
കാര്‍ ഡ്രൈവ് ചെയ്യവെ മനസ്സില്‍ സംഘര്‍ഷം. ക്ലൈമാക്സ് മാറ്റണോ..?
മാറ്റിയാല്‍ അതിങ്ങനെയാകും
” അങ്ങനെ ബാങ്ക്ലൂരില്‍ ജോലി ചെയ്തു ജീവിക്കവേ പൂജ ഒരാളെ പരിചയപ്പെട്ടു.അയാള്‍ ഒരു പബ്ലിഷര്‍ ആയിരുന്നു.. അവര്‍ വിവാഹിതരായി… ഇന്ന് കഥകള്‍ കേട്ടും, അഭിപ്രായം പറഞ്ഞും അവര്‍ സുഖമായി ജീവിക്കുന്നു..”
സോറി.. ക്ലൈമാക്സ് മാറ്റാനാവില്ല..!
63 total views, 1 views today
