ക്ലോസറ്റില്‍ ഇട്ടു ഫ്ലഷ് ചെയ്ത കുഞ്ഞിനെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുക്കുന്ന രംഗം

262

580498_537469589654029_2080526176_n

ദിവസങ്ങള്‍ക്കു മുന്പ് കിഴക്കന്‍ ചൈനയില്‍ മാതാപിതാക്കള്‍ നവജാതശിശുവിനെ കക്കൂസിലെ ക്ലോസെറ്റിലിട്ട് ഇട്ടു ഫ്ലഷ് ചെയ്ത വാര്‍ത്ത‍ നിങ്ങള്‍ വായിച്ചിരിക്കും. നാട്ടുകാരുടെ അടിയന്തിര ഇടപെടല്‍ ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായതും നമ്മള്‍ വായിച്ചിരുന്നു. എന്നാല്‍ ആ രംഗങ്ങള്‍ നമ്മള്‍ കണ്ടിരുന്നില്ല. ഇപ്പൊ അതിന്റെ വീഡിയോയും പുറത്തായിരിക്കുകയാണ്.

സംഭവമിതാണ്. കിഴക്കന്‍ ചൈനയില്‍ മാതാപിതാക്കള്‍ നവജാതശിശുവിനെ കക്കൂസിലെ ക്ലോസെറ്റിലിട്ട് ഇട്ടു ഫ്ലഷ് ചെയ്തു. ബില്‍ഡിങ്ങിനു മുകളില്‍നിന്നു വരുന്ന ടോയ്‌ലെറ്റ് പൈപ്പില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട താഴത്തെ വീട്ടുകാര്‍ ആണ് സംഭവം പോലീസിനെ അറിയിച്ചത്. എറെനേരത്തെ തിരച്ചിലിനുശേഷം കുഞ്ഞ് ഇരിക്കുന്ന സ്ഥലം കണ്ടെത്തി. പെപ്പിന്റെ ജംഗ്ഷനില്‍ കുടുങ്ങിനില്‍ക്കുകയായിരുന്നു കുഞ്ഞ്. തടഞ്ഞുനില്‍ക്കാതെ പൈപ്പിലൂടെ നേര സെപ്റ്റിക് ടാങ്കിലേക്കു പോയിരുന്നെങ്കില്‍ കുഞ്ഞിന്റെ പൊടിപോലും കാണാനുണ്ടാകുമായിരുന്നില്ല. സ്ഥലത്തെത്തിയ ഫയര്‍ ബ്രിഗേഡ് അതീവ ശ്രദ്ധയോടെ പൈപ്പ് കട്ടുചെയ്തു. കുട്ടി കിടക്കുന്ന ഭാഗം മുറിച്ച് ഫയര്‍ ബ്രിഗേഡ് പൈപ്പുമായി നേരെ ആശുപത്രിയിലേക്ക് ഓടി. ശ്രദ്ധാപൂര്‍വ്വം പൈപ്പ് മുറിച്ചുമാറ്റി അതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന കുഞ്ഞിനെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായത്തോടെ പുറത്തെടുത്തു

ഇനി വീഡിയോ കണ്ടു നോക്കൂ.