‘ക്വിക്ക് ഹീല്‍’ നിങ്ങളുടെ ഫോണിനെ പൊന്നുപോലെ സംരക്ഷിക്കും..!

206

Quick-Heal-Mobile-Security-2012

ആന്‍ഡ്രോയ്ഡ് ഫോണുകളുടെ രക്ഷയ്ക്കായി പുതിയൊരു ആന്റിവൈറസ് സെക്യൂരിറ്റി അവതരിപ്പിച്ചിരിക്കുകയാണ് ക്വിക്ക് ഹീല്‍. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണിനെ മാല്‍വെയറുകളില്‍നിന്നും കാത്തുരക്ഷിക്കുന്നതിനും അനാവശ്യ നമ്പറുകളില്‍നിന്നുള്ള കോളുകള്‍ ഒഴിവാക്കുന്നതിനുമെല്ലാം ഉപകരിക്കുന്ന ഒരു ആന്റിവൈറസാണ് ഇത്.

ഉപഭോക്താവിന്റെ സ്വകാര്യതയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ആപ്ലിക്കേഷനുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഇതിന് കഴിയും. റിമോട്ട് ലോക്ക്, ആന്റിതെഫ്റ്റ് തുടങ്ങിയവയും ഇതിലുണ്ട്. ഫോണ്‍മോഷ്ടിക്കപ്പെട്ടാല്‍ കണ്ടുപിടിക്കാനും ഇതുമൂലം കഴിയും. അടിയന്തിര ഘട്ടങ്ങളില്‍ ഓട്ടോമാറ്റിക്കായി എസ്ഒഎസ് സന്ദേശങ്ങള്‍ അയക്കാനുള്ള സംവിധാനവുമുണ്ട്. ഈ ആന്റിവൈറസ് ആപ്ലിക്കേഷന്‍ സൌജന്യമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.