ക്ഷണഭംഗുരം (നോവലൈറ്റ്) പാര്‍ട്ട് – 1
ഞാന്‍ പ്രസന്നചന്ദ്രന്‍ വയസ് അമ്പത്തിരണ്ട് ഇന്ത്യയില്‍ ഒരു പൊതു മേഖല സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സാഹിത്യകാരനൊന്നുമല്ല ചെറുപ്പത്തില്‍ എന്തൊക്കെയോ കുത്തി കുറിച്ചിട്ടുണ്ട് അത്ര മാത്രം. മുപ്പതു വര്‍ഷത്തോളം എഴുത്ത് അന്യമായി. നാല് വര്‍ഷം മുന്‍പ് ചില മലയാള കൂട്ടായ്മകളില്‍ ചേര്‍ന്നപ്പോളാണ് എഴുതാനുള്ള കഴിവ് കൈമോശം വന്നില്ലന്ന് മനസ്സിലായത്. പിന്നെ എന്തൊക്കെയോ എഴുതി ബ്ലോഗായി പോസ്റ്റ് ചെയ്തു ഒരുപാടുപേരുടെ പ്രോത്സാഹന ജനകമായ അഭിപ്രായങ്ങള്‍ കിട്ടി അതാണ് ഈ നീണ്ട കഥയെഴുതാനുള്ള പ്രചോദനം.
201 total views, 1 views today

ഞാന്‍ പ്രസന്നചന്ദ്രന്‍ വയസ് അമ്പത്തിരണ്ട് ഇന്ത്യയില്‍ ഒരു പൊതു മേഖല സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സാഹിത്യകാരനൊന്നുമല്ല ചെറുപ്പത്തില്‍ എന്തൊക്കെയോ കുത്തി കുറിച്ചിട്ടുണ്ട് അത്ര മാത്രം. മുപ്പതു വര്‍ഷത്തോളം എഴുത്ത് അന്യമായി. നാല് വര്‍ഷം മുന്‍പ് ചില മലയാള കൂട്ടായ്മകളില്‍ ചേര്‍ന്നപ്പോളാണ് എഴുതാനുള്ള കഴിവ് കൈമോശം വന്നില്ലന്ന് മനസ്സിലായത്. പിന്നെ എന്തൊക്കെയോ എഴുതി ബ്ലോഗായി പോസ്റ്റ് ചെയ്തു ഒരുപാടുപേരുടെ പ്രോത്സാഹന ജനകമായ അഭിപ്രായങ്ങള്‍ കിട്ടി അതാണ് ഈ നീണ്ട കഥയെഴുതാനുള്ള പ്രചോദനം.
ഇനി കഥയിലേക്ക് നാലപതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നോരു സംഭവമാണ് കഥാതന്തു. ആ സംഭവം എന്റെതായ രീതിയില്‍ രൂപമാറ്റം ചെയ്തെടുത്തു. ആത്മാംശം ഉള്കൊണ്ടതാണ് കേന്ദ്രകഥാപാത്രമായ ഗോപാലകൃഷ്ണന്. ഞാനാരായിരുന്നു ആരാവണം എന്ന് ആഗ്രഹിച്ചിരുന്നു എന്താണ് എന്റെ സ്വപ്നങ്ങള്‍ എന്നല്ലാം ഈ കഥയില്‍ നിന്നറിയാം. പക്ഷെ ഗോപാലകൃഷ്ണനെ മോള്‍ഡ് ചെയ്തെടുത്തത് എനിക്കറിയാവുന്ന മൂന്നു വ്യക്തികളുടെ അനുഭവങ്ങളും സ്വഭാവങ്ങളും ചേര്‍ത്താണ്. ഈ കഥയില്‍ വന്ന മിത്സുബഷി ജപ്പാന് എന്നീ പേരുകള്‍ അറിയാതെ വന്നതാണ് ഞാനിതുവരെ പോകാത്ത നിപ്പോണിനെ കുറിച്ചെഴുതാന്‍ നെറ്റില്‍ കുറെ സേര്‍ച്ച് ചെയ്തു. ഞാന്‍ നിയതമായ ഒരു ദൈവ വിശ്വാസിയല്ല പക്ഷെ പുനര്‍ ജന്മത്തില് വിശ്വസിക്കുന്നു മുന്‍ ജന്മത്തിലേതിലെങ്കിലും ഞാന്‍ ജപ്പാനില്‍ പോയിരുന്നിരിക്കാം വസിച്ചിരുന്നിരിക്കാം. കളി പറയുന്നതല്ല ബാല്യം മുതലേ എന്റെ സ്വപ്നങ്ങളില്‍ വരുന്നതാണ് ജപ്പാനും പഞ്ചാബും.
ഈ കഥ ഉചിതമായ രീതിയിലല്ല പര്യവസാനിപ്പിച്ചതെന്നു എനിക്കറിയാം എന്തോ അറിയാത്തൊരു ശക്തി പിന്നോട്ട് വലിച്ചപോലെ ഗോപാലകൃഷ്ണന്റെ കഥ അപൂര്‍ണമായി നിര്‍ത്തണം എന്നാണോ നിയതി കല്പ്പിച്ചിരിക്കുന്നത്. ഇനിയെന്നെങ്കിലും മറിച്ചൊരു തീരുമാനം ഉണ്ടാകുമോ?
എല്ലാവര്ക്കും നല്ലത് വരട്ടെ തുടര്‍ന്ന് വായിക്കുക
അദ്ധ്യായം ഒന്ന് പ്രത്യാഗമനം
********************************
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശേഷ ധാന്യധനാദിയും
സത്യമെന്നാകിലേ തല്‍പ്രയാസം തവ
സുക്തമതല്ലായ്കയാല്‍ എന്തിതിനാല്‍ ഫലം
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസുമോര്‍ക്ക നീ
വഹ്നിസന്തപ്ത ലോഹസ്താ അമ്പുബിന്ദുനാ
സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം
(ലക്ഷ്മാണോപദേശം അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്)
ഗുഡ് ഈവനിംഗ്, അറ്റെന്‍ഷന്‍ പ്ലീസ്, വീ ആര് അപ്രോച്ചിംഗ് റ്റു കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട്. വീ ആര് അറ്റ് എ ഡിസ്റ്റന്‍സ് ഓഫ് ഫിഫ്റ്റി കിലോമീറ്റര്‍ റ്റു എയര്‍ പോര്‍ട്ട് ആന്‍ഡ് ആന്‍ ഹൈററ് ഓഫ് തെര്‍ട്ടി തൌസണ്ട് ഫീറ്റ്. ഔട്ട് സൈഡ് ടെമ്പറെച്ചര്‍ ട്വന്റി സെവന് ഡിഗ്രി സെന്റിഗ്രേഡ്, ക്ലൈമാറ്റിക് കണ്ടിഷന്‍ ഈസ് ക്ലൌഡി ആന്‍ഡ് എക്സ്പറ്റിംഗ് റൈന്‍ സൂണ്‍. താങ്ക്യു ചൂസ്സിംഗ് സിംഗപ്പൂര്‍ എയര്‍വയസ്, വെല്‍ക്കം യു എബോറഡ് റ്റു സര്‍വ് എഗൈന്‍.
പൈലറ്റിന്റെ അനൌണ്‍സ്മന്റ് കേട്ടാണ് ജീകെ എന്ന ഗോപാലകൃഷ്ണന് ഉറക്കമുണര്‍ന്നത്, തിടുക്കപ്പെട്ട് ജീകെ വിന്ഡോവിലൂടെ താഴേക്കു നോക്കി. സമയം സന്ധ്യ കഴിഞ്ഞു എന്നാലും താഴെ അറബികടല്‍ വ്യക്തമായി കാണാം ബാക്കിയുള്ള സ്ഥലങ്ങള്‍ വ്യക്തമല്ല ലൈറ്റുകള്‍ മിന്നുന്നത് മാത്രം. നോക്കിയിരിക്കെ അങ്ങ് ദൂരെ പ്രകാശത്തിന്റെ അലകടല്‍ മുന്‍ പരിചയം വച്ച് അതൊരു മഹാനഗരമായിരിക്കാം. പെടുന്നനെ ശരീരം മുഴുവന്‍ കുളിരുകോരിയത് പോലെ ഇത് തന്റെ എറണാകുളം നഗരം അല്ലെ.
ഇരുപത്തെഴ് വര്‍ഷങ്ങള്‍….. എത്ര പെട്ടന്നാണ് കടന്നു പോയത്, തന്റെ ബാല്യവും കൌമാരവും യൌവനവും പിന്നിട്ട എറണാകുളം. ഹോസ്റ്റസ്സിന്റെ ഫോര്‍മല്‍ അനൌണ്‍സ്മന്റ് കേട്ട് സീറ്റ് ബെല്‍റ്റ് മുറുക്കി, ഒരു വിറയലോടെ വിമാനം കുത്തനെ താഴോട്ട് പിന്നെ കുറച്ചു ദൂരം നേരെ പിന്നെയും താഴോട്ട്, അപ്പോഴേക്കും എയര്‍പോര്‍ട്ട് കണ്ടു തുടങ്ങി ഒരു കുലുക്കത്തോടെ ചക്രം റണ്‍വേയില്‍ സ്പര്‍ശിച്ചു.
ലോഞ്ചില്‍ വെല്‍ക്കം റ്റു ജീകെ, പ്രോജക്റ്റ് മാനേജര്‍, മിത്സുബഷി കോര്പോറെഷന് എന്ന ബോര്‍ഡുമായി സ്വീകരിക്കാന്‍ നില്‍ക്കുന്നവരെ കണ്ടു, നേരെ ഹോട്ടല്‍ ലേമേറീഡിയിനിലേക്ക്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പുതിയതാണ് വലുതുമാണ് പക്ഷെ താന്‍ കണ്ട യുഎസ്സിലെയും യൂറോപ്പിലെയും ജപ്പാനിലെയും സിംഗപ്പൂരിലെയും എയര്‍പോര്‍ട്ടുകളെ അപേഷിച്ചു തീരെ ചെറുത്. നെടുമ്പാശ്ശേരി മുതല്‍ എറണാകുളം വരെ പുറത്തേക്ക് നോക്കിയിരുന്നു. താന്‍ പോയപ്പോഴുള്ള നഗരം ചെറുത് ഇപ്പോഴോ, ചുറ്റും ആകാശത്തേക്ക് ഉയര്‍ന്നു പോകുന്ന ഭീമന് കെട്ടിടങ്ങള്‍, നഗരം അതിവേഗം വികസിക്കുകയാണ്. ഒരു മെട്രോ റയില്‍വേയുടെ ആവശ്യകത തീര്‍ച്ചയായും ഉണ്ട്.
ഇനോവ മാര്‍ത്താണ്ഡവര്‍മ്മ പാലം പിന്നിട്ടു ഫ്ലൈഓവറിലേക്ക് കയറി. താന്‍ പോകുമ്പോള്‍ ചെറിയ പാലം കടന്നു ആലുവ ടൗണ്‍ ചുറ്റിവേണം എറണാകുളത്തേക്ക് പോകാന്‍ ഇപ്പോഴോ. ആലുവ മാര്‍ക്കറ്റ് ക്രോസ് ചെയ്ത് ഫ്ലൈഓവര്‍ ഫോര്‍ലൈന്‍ ഹൈവേയിലേക്ക് ലാന്‍ഡ് ചെയ്തു. ഇനോവ കുതിച്ചു പായുകയാണ് ട്രാസ്പോര്‍ട്ട് ഗാരേജ് ഇപ്പോഴുമുണ്ട്. കൊച്ചിയിലേക്ക് തിരിക്കുന്നതിനു മുന്‍പ് റീസന്റ് ഡവലപ്മെന്റ് നോക്കിയിരുന്നത് കൊണ്ട് മുട്ടം കഴിഞ്ഞപ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്നു അതാ വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനല്‍ റോഡ് ഹൈവേയിലേക്ക് ചേരുന്നു. ആലുവയ്ക്കും കളമശേരിക്കും ഇടയില്‍ ഗ്രാമമായി കിടന്ന എന്റെ നാട് തന്നെയോ.
ഇടപ്പള്ളിയില്‍ വച്ച് കൊച്ചിന് ബൈപാസ് തുടങ്ങുന്നു ശരിക്കും ഒരു മെട്രോ നഗരമായി കൊച്ചി. തലുയര്ത്തി നില്ക്കുന്ന അമ്പരചുബികള്‍, ലുലു മാള്‍ ഒബ്രോണ് മാള്‍ പാലാരിവട്ടം ജംഗ്ഷന് പിന്നെ വൈറ്റില മോബിലിറ്റി ഹബ്ബും വൈറ്റില ജംഗ്ഷനും. കേരളത്തിലെ ഏറ്റവും തിരക്കുള്ള ജംഗ്ഷനാണ് വൈറ്റില എന്ന് വായിച്ചത് പരമാര്‍ത്ഥം, താന്‍ നാട് വിടുമ്പോള്‍ ചായകടയും സിനിമ കൊട്ടകയും ഇലക്ട്രിസിറ്റി ഓഫീസും മാത്രം ഉണ്ടായിരുന്ന വൈറ്റില ഇന്ന് മിനിട്ടില്‍ നൂറില്‍പ്പരം വാഹനങ്ങള്‍ കടന്നു പോകുന്ന ജംഗ്ഷന്. അടുത്ത ജംഗ്ഷന് കുണ്ടനൂര്‍ നാഷണല്‍ ഹൈവേ നല്പ്പത്തെഴിന്റെയും നല്പ്പത്തോമ്പതിന്റെയും സംഗമ സ്ഥാനം. ഇന്ത്യയിലെ ഏറ്റവും ചെറിയ നാഷണല്‍ ഹൈവേയും കേരളത്തിലെ ഏറ്റവും വലിയ പാലവുമായ നാഷണല്‍ ഹൈവേ 49അ കുണ്ടനൂരിനെയും വിലിംഗ്ട്ടന്‍ ഐലണ്ടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. കുണ്ടനൂര്‍ ജംഗ്ഷന്റെ പടിഞ്ഞാറു ഭാഗത്തായി ലേമേറീഡിയിന്‍ ഹോട്ടല്‍.
ചെക്ക് ഇന്‍ ചെയ്ത് തനിക്കായി ബുക്ക് ചെയ്ത സ്യുട്ടില്‍ എത്തി ജനാലയിലൂടെ നോക്കിയപ്പോള്‍ വിശാലമായ കായല്‍ പരപ്പും കായലിനെ കീറി മുറിച്ചു കൊണ്ട് തേവരപാലവും പാലത്തിലൂടെ തീപ്പെട്ടികള്‍ പോലെ നീങ്ങുന്ന വാഹനങ്ങളും. പെട്ടന്ന് ആര്‍ത്തലച്ചു മഴ വന്നു തന്റെ മഴ, ജൂലായ് മാസത്തിലെ മഴ, മിഥുന മാസത്തിലെ മഴ, തിരുവാതിര ഞാറ്റുവേല. ഇരുപത്തെഴ് വര്‍ഷങ്ങള്‍ മുന്‍പ് ഇത് പോലൊരു മഴക്കാലത്തായിരുന്നു കൈയില്‍ കീറിയ എയര്‍ ബാഗുമെടുത്ത് താന്‍ ബോംബയ്ക്ക് ജയന്തി ജനത കയറിയത്. ആകെ വിലപിടിച്ചതായി അന്ന് തന്റെ കൈയില്‍ ഉണ്ടായിരുന്നത് ബീയെസി ഫിസിക്സ് ഫസ്റ്റ് ക്ലാസ്സില്‍ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് മാത്രം.
ക്ലോക്കില്‍ സമയം ഒന്‍പത്, നാളെ രാവിലെ കൊച്ചി മെട്രോ റെയില്‍വേ കോര്‍പ്പോറെഷന്‍ എംഡിയെകണ്ട് മിസ്ത്സുബഷിക്ക് വേണ്ടി ഔദ്യോദികമായി നിര്‍മാണ ചുമതല ഏറ്റെടുക്കേണ്ടതാണ് അധികം താമസിയാതെ ഉറങ്ങുവാന്‍ നോക്കണം. റെസ്റ്റോറന്റില്‍ വിളിച്ചു ചായ പറഞ്ഞു, ബന്‍ക്യുറ്റ് ഹാളിലേക്ക് പോകാന്‍ തോന്നുന്നില്ല അത്താഴവും ഓര്‍ഡര്‍ നല്കി. ടിവി ഓണ്‍ ചെയ്തപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നികേഷ് കുമാറിന്റെ എഡിറ്റെഷസ് അവര്‍. പഴയ തീപ്പൊരി സഖാവ് എം വി രാഘവന്റെ മകന് കസറുന്നു. ചായ കുടിച്ച ശേഷം കുളിച്ചു വന്ന് ഭാര്യ ഐക്കയെ വിളിച്ചു കുറച്ചു നേരം സംസാരിച്ചു. ഭക്ഷണം കഴിച്ച് കിടക്കയിലേക്ക് വീണു, ഉറക്കം വരുമോ ആവോ ഓര്‍മയുടെ ഒരു സുനാമി തന്നെ മനസ്സില്‍ ഇരുമ്പുന്നു.
ഓര്‍മ്മകളുടെ വഴിത്താരയില്‍ പല ചിത്രങ്ങളും മിന്നി മറഞ്ഞു അച്ഛന് അമ്മ സഹോദരങ്ങള്‍ ബാല്യകാലത്തെ കൂട്ടുകാര്‍, ജനിച്ച സ്ഥലമായ മുപ്പത്തടം ഗ്രാമം, പഠിച്ച കമ്പനി സ്കൂള്‍, പ്രീ ഡിഗ്രി പഠിച്ച കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, ഡിഗ്രി പഠിച്ച എറണാകുളം സെന്റ് ആല്‍ബെര്‍ട്ട് കോളേജ്. എത്ര എത്ര മുഖങ്ങള്‍ എത്ര എത്ര സ്ഥലങ്ങള്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു രക്ഷയില്ല അവസാനത്തെ ആയുധമായ വാലിയം ഗുളിക തന്നെ ശരണം. രണ്ടു ഗുളികകള്‍ വായിലിട്ടു ഒരു കവിള് വെള്ളവും കുടിച്ചു മൂടി പുതച്ചു കിടന്നു ഇനി ആറ് മണികൂര് ഉറക്കം ഉറപ്പ്. ഗാഡമായ ഉറക്കത്തിനു ഒടുവിലോരു സ്വപനം കണ്ടാണ് ഉണര്‍ന്നത് ഒരു റെയില്‍വേ സ്റ്റേഷന് അവിടെ മുഴിഞ്ഞു നാറിയ പാന്റും ഷര്‍ട്ടും ഇട്ടു നില്ക്കുന്നൊരു പയ്യന്, ഹേ ഇതു താനല്ലേ ഇരുപത്തിയേഴു വര്‍ഷം മുന്‍പുള്ള ഗോപാലകൃഷ്ണന്.
തുടരും
202 total views, 2 views today
