ഖത്തറില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലേക്ക്

289

qatar_gratteciels

ഖത്തറില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വന്നേയ്ക്കുമെന്ന് സൂചന. സ്‌പോണ്‍സര്‍ഷിപ് മാറ്റം കരാര്‍ അടിസ്ഥാനത്തില്‍ ആക്കുന്നതുള്‍പെടെയുള്ള സുപ്രധാനമായ മാറ്റങ്ങള്‍ വിദേശ തൊഴിലാളികള്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്

വിദേശികള്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോകാനുളള എക്‌സിറ്റ് അനുമതി നല്‍കാനുളള അധികാരം സ്‌പോണ്‍സര്‍മാരില്‍ നിന്ന് എടുത്തുമാറ്റുമെന്നതുമാവും സുപ്രധാനമായ ഭാഗം. ഇനി സ്‌പോണ്‍സര്‍ഷിപ്പിനു പകരം തൊഴിലാളികളുമായി കരാറില്‍ ഏര്‍പ്പെടാനെ തൊഴിലുടമയ്ക്ക് സാധിക്കു.

തൊഴില്‍ കരാറില്‍ എത്ര വര്‍ഷമാണോ അത് പൂര്‍ത്തിയായാല്‍ തൊഴിലാളികള്‍ക്ക് മറ്റ് കമ്പനിയിലേക്കോ സ്‌പോണ്‍സര്‍മാരുടെ കീഴിലേക്കോ ജോലി മാറാം. അതായത് സ്‌പൊണ്‍സറിന്റെ കാരുണ്യത്തിനായി തൊഴിലാളികള്‍ കാത്തി നില്‍ക്കണമെന്നില്ല എന്ന് അര്‍ഥം.

കരാറില്‍ കാലാവധി വ്യക്തമാക്കിയിട്ടില്ല എങ്കിലും പ്രശ്‌നമില്ല. ഇത്തരം തൊഴിലാളികള്‍ക്ക് അഞ്ചുവര്‍ഷത്തിനു ശേഷം മറ്റു തൊഴിലികളിലേക്ക് മാറാന്‍ അനുവാദമുണ്ടാകും. ശൂറ കൗണ്‍സിലും ചേംബര്‍ ഓഫ് കൊമേഴ്‌സും കരട് രൂപം പരിശോധിച്ച ശേഷമാണ് നിയമം നടപ്പില്‍വരുത്തുക.

പുറത്തു പോകാനുള്ള അനുമതി ഇനി ആഭ്യന്തര മന്ത്രാലയത്തിലെ മെട്രാഷ് ടു സംവിധാനം വഴിയാണ് നല്‍കുക. അപേക്ഷകന്റെ പേരില്‍ കേസുകളും മറ്റും ഇല്‌ളെന്ന് ഉറപ്പുവരുത്തി 72 മണിക്കൂറിനകം എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ അപേക്ഷിച്ച ഉടന്‍തന്നെ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

നിലവിലുളള കരാറുകള്‍ക്ക് ഒരു വര്‍ഷത്തെ കാലവധി കൂടി ഉണ്ടായിരിക്കുമെന്നും ഒരു വര്‍ഷം കൊണ്ട് പുതിയ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തിലുളള കരാര്‍ നടപ്പിലാക്കണമെന്നും കമ്പനികളോട് ആവശ്യപ്പെടും. ഗാര്‍ഹിക തൊഴിലാളികളുള്‍പ്പെടെ എല്ലാവര്‍ക്കും ഇവ ബാധ്യസ്ഥതമായിരിക്കും.