fbpx
Connect with us

ഖറദാവിയുടെ ഫത് വകള്‍ വരുത്തുന്ന വിനകള്‍

യൂസുഫുല്‍ ഖറദാവി ആളൊരു മഹാസംഭവം തന്നെയാണ്. ‘വിധിവിലക്കുകള്‍’ എന്ന വിഖ്യാത ഗ്രന്ഥമുള്‍പ്പെടെ 120 –ഓളം പുസ്തകങ്ങളുടെ കര്‍ത്താവ്, ഇസ്ലാമിക പാണ്ഡിത്യത്തിനുള്ള എട്ട് അന്താരാഷ്ട്ര അവാര്‍ഡുകളുടെ ജേതാവ്, ഇസ്ലാം ഓണ്‍ലൈന്‍ സ്ഥാപകന്‍, ഈജിപ്ഷ്യന്‍ ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്ലിമൂന്റെ സൈദ്ധാന്തികന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ‘പ്രോസ്‌പെക്റ്റ് മാഗസിന്‍’, അമേരിക്കയിലെ ‘ഫോറീന്‍ പോളിസി’ എന്നീ ആനുകാലികങ്ങള്‍ 2008ല്‍ നടത്തിയ വോട്ടെടുപ്പില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ബുദ്ധിജീവിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അല്‍ ജസീറ ചാനലില്‍ ഖറദാവി നടത്തുന്ന ‘ശരീഅത്തും ജീവിതവും’ എന്ന പ്രോഗ്രാമിന് ആറ് കോടി പ്രേക്ഷകരുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

 134 total views

Published

on

യൂസുഫുല്‍ ഖറദാവി ആളൊരു മഹാസംഭവം തന്നെയാണ്. ‘വിധിവിലക്കുകള്‍’ എന്ന വിഖ്യാത ഗ്രന്ഥമുള്‍പ്പെടെ 120 –ഓളം പുസ്തകങ്ങളുടെ കര്‍ത്താവ്, ഇസ്ലാമിക പാണ്ഡിത്യത്തിനുള്ള എട്ട് അന്താരാഷ്ട്ര അവാര്‍ഡുകളുടെ ജേതാവ്, ഇസ്ലാം ഓണ്‍ലൈന്‍ സ്ഥാപകന്‍, ഈജിപ്ഷ്യന്‍ ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്ലിമൂന്റെ സൈദ്ധാന്തികന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ‘പ്രോസ്‌പെക്റ്റ് മാഗസിന്‍’, അമേരിക്കയിലെ ‘ഫോറീന്‍ പോളിസി’ എന്നീ ആനുകാലികങ്ങള്‍ 2008ല്‍ നടത്തിയ വോട്ടെടുപ്പില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ബുദ്ധിജീവിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അല്‍ ജസീറ ചാനലില്‍ ഖറദാവി നടത്തുന്ന ‘ശരീഅത്തും ജീവിതവും’ എന്ന പ്രോഗ്രാമിന് ആറ് കോടി പ്രേക്ഷകരുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

എന്നാല്‍ ഖറദാവി ഒരു സാദാ മതപണ്ഡിതനൊന്നുമല്ല. ഒരു ഇസ്ലാമിസ്റ്റാണ്. അഥവാ ഇസ്ലാമിനെ എങ്ങനെ ‘ഉപയോഗിക്കാം’ എന്നറിയാവുന്ന വ്യക്തി. ഈജിപ്ഷ്യന്‍ വിപ്ലവാനന്തരം ഖറദാവി നടത്തിയ ഈജിപ്തിലേക്കുള്ള ‘തിരിച്ച് വരവി’നെ ഇറാനിലെ ഖുമൈനിയുടെ തിരിച്ച് വരവിനോടാണ് ഉപമിക്കപ്പെടുന്നത്. എന്നാല്‍ ഈജിപ്ഷ്യന്‍ വിപ്ലവത്തില്‍ ഖറദാവിക്കോ ഇസ്ലാമിസ്റ്റുകള്‍ക്കോ എന്ത് പങ്കാണുള്ളതെന്നൊന്നും ചോദിച്ചേക്കരുത്. ഏതായാലും തഹ്‌രീര്‍ ചതുരത്തില്‍ അന്ന് വെള്ളിയാഴ്ച്ച നടന്ന ജുമുഅ പ്രഭാഷണത്തില്‍ സാധാരണ മൗലവിമാരെ പോലെ ‘അല്ലയോ മുസ്ലിങ്ങളേ’ എന്നതിന് പകരം ‘അല്ലയോ മുസ്ലിങ്ങളും കോപ്റ്റുകളുമേ’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ഖറദാവി തിരിച്ച് വരവ് ഗംഭീരമാക്കി.

ഖറദാവിയുടെ മുഖ്യ ശക്തിയും ദൗര്‍ബല്യവും അദ്ദേഹത്തിന്റെ ഫത്‌വകളാണ്. മിത്രങ്ങളേക്കാളേറെ ശത്രുക്കളെയാണ് അദ്ദേഹത്തിന്റെ ഫത്‌വകള്‍ അദ്ദേഹത്തിന് നേടിക്കൊടുത്തിട്ടുള്ളത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലൊന്നും ഖറദാവിക്ക് ഇന്ന് പ്രവേശനമില്ല. ഈ നേട്ടം അദ്ദേഹത്തിന്റെ ധീരമായ ഫത്‌വകള്‍ സമ്പാദിച്ച് കൊടുത്തതാണ്. എന്നാല്‍ അറബ് രാജ്യങ്ങളെ വെറുപ്പിക്കുന്ന ഫത്‌വകള്‍ അധികം ഇറക്കാറില്ല എന്നത് അദ്ദേഹത്തിന്റ ധൈഷണിക പാടവം വ്യക്തമാക്കുന്നു. (എവിടെയെങ്കിലും പിഴച്ച് പോകണമല്ലോ)

ഖറദാവിയുടെ ഏറ്റവും വിവാദപരമായ ഫത്‌വ ഫലസ്തീനിലെ ചാവേര്‍ സ്‌ഫോടനങ്ങളെ അനുകൂലിച്ച് കൊണ്ടു നല്‍കിയതാണ്. ഇസ്ലാമിനേയും മുസ്ലീങ്ങളെയും ഏറെ പ്രതിരോധത്തിലാക്കി എന്ന് മാത്രമല്ല ഖറദാവിയുടെ കുറെ ഫോറിന്‍ ട്രിപ്പ് മുടക്കിയ ഫത്‌വയാണ് ഇത്. ഇസ്ലാമില്‍ ആത്മഹത്യ വന്‍പാപമാണല്ലോ. അതിനാല്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നവര്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ? ഒരു വിശ്വാസിക്ക് സ്വാഭാവികമായുണ്ടായേക്കാവുന്ന ആശങ്കയാണ് ഇത്. വേറെ ആരുടെയെങ്കിലും വെടി കൊണ്ട് മരിക്കുകയാണെങ്കില്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍ ‘ആത്മഹത്യ’യെ എങ്ങനെ ന്യായീകരിക്കും?

Advertisement



യഥാര്‍ത്ഥത്തില്‍ ഇക്കാര്യത്തില്‍ ഒരു ഫത്‌വ ആവശ്യമാണോ? തീരെ ഇല്ല. യുദ്ധരംഗത്ത് എന്ത് രീതി സ്വീകരിക്കണമെന്നത് മതപണ്ഡിതന്റെ പരിധിയില്‍ പെടുന്ന കാര്യമല്ല. രാഷ്ട്രീയാധികാരം നേടിയെടുക്കാനോ സൈന്യത്തെ സജ്ജീകരിക്കാനോ യുദ്ധവിമാനം പറത്താനോ ടാങ്ക് രൂപകല്‍പ്പന ചെയ്യാനോ മിസൈല്‍ വിന്യസിക്കാനോ ആണവഗവേഷണം നടത്താനോ ഒന്നും കഴിയാത്ത ഖറദാവി ചാവേര്‍ സ്‌ഫോടനം എന്ന എളുപ്പ വിദ്യ പറഞ്ഞ് കൊടുത്തത് കൊണ്ട് ഫലസ്തീനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. അത് കൊണ്ട് ഇസ്ലാമിന് പേര് ദോഷമുണ്ടാക്കാമെന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.

ഖറദാവിയുടെ പ്രസ്തുത ഫത്‌വയെ മറ്റ് ഫത്‌വക്കാര്‍ തന്നെ എതിര്‍ത്തുവെന്നത് ശുഭോദര്‍ക്കമാണ്. 2004 ല്‍ ഫലസ്തീനുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലെ 2500 ഓളം മുസ്ലിം പണ്ഡിതന്മാര്‍ പ്രസ്തുത ഫത്‌വയെ തള്ളിപ്പറഞ്ഞിരുന്നു. ചാവേര്‍ സ്‌ഫോടനം രക്തസാക്ഷിത്വമല്ല മറിച്ച് ആത്മഹത്യയാണെന്ന് എതിര്‍ ഫത്‌വ ഇറക്കിയവരുമുണ്ട്. ഇവിടെ ഫത്‌വകളുടെ നിരര്‍ത്ഥകതയും പ്രകടമാണ്. ഒരു മൗലവിയുടെ കാഴ്ച്ചപ്പാടില്‍ സ്വര്‍ഗ്ഗപ്രവേശം ക്ഷിപ്രസാധ്യമായ കാര്യം മറ്റൊരു മൗലവിയുടെ വീക്ഷണത്തില്‍ ശാശ്വത നരകശിക്ഷക്ക് കാരണമാകുന്നു. യാഥാര്‍ത്ഥ്യം അല്ലാഹുവിനാണ് അറിയുക എന്നതല്ലേ സത്യം?

കാര്യങ്ങളുടെ ക്ലൈമാക്‌സ് കിടക്കുന്നത് അവിടെയല്ല. ഖറദാവിക്ക് വിദഗ്ദ്ധ ചികില്‍സ വേണമെങ്കില്‍ അത് ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍ത്തന്നെ ആകണം. 2008 ല്‍ ഇത്തരത്തില്‍ ചികില്‍സക്കുള്ള വിസ ബ്രിട്ടന്‍ നിഷേധിച്ചത് വാര്‍ത്തയായിരുന്നു. ഫലസ്തീനികള്‍ക്ക് ചാവേറുകളായി പൊട്ടിത്തെറിക്കാനുള്ള ആഹ്വാനം നല്‍കിയ മഹാനവര്‍കള്‍ സ്വന്തം ദേഹരക്ഷയുടെ കാര്യം വന്നപ്പോള്‍ ഇസ്രായേലിന്റെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ച ബ്രിട്ടനില്‍ത്തന്നെ അഭയം തേടുന്നതിന്റെ അനൗചിത്യം പ്രകടമാണ്. (ഫലസ്തീനിലെ പാവം പിള്ളേരേക്കാള്‍ എന്ത് കൊണ്ടും വിലയേറിയ ജീവനാണ് ഖറദാവിയുടേതെന്നത് ഒരു സത്യമാണെങ്കിലും)

എന്തായാലും ഖറദാവി ഇന്ന് ഫത്‌വകള്‍ സൂക്ഷിച്ച് മാത്രമേ പ്രയോഗിക്കാറുള്ളു. തുണീഷ്യ, ലിബിയ, ഈജിപ്ത്, സിറിയ തുടങ്ങിയ അറബ് രാജ്യങ്ങളിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ പിന്തുണക്കുന്നത് പോലുള്ള വലിയ പരുക്കില്ലാത്ത എന്നാല്‍ ഭാവിയില്‍ മുമ്പ് സൂചിപ്പിച്ചത് പോലുള്ള പല നേട്ടങ്ങള്‍ക്കും സാധ്യതയുള്ള ഫത്‌വകള്‍ മാത്രമേ ഖറദാവി ഇന്ന് പുറപ്പെടുവിക്കാറുള്ളു. ഖറദാവിയുടെ ഫത്‌വകള്‍ അദ്ദേഹം താമസിക്കുന്ന ഖത്തറിന്റെ ഫോറിന്‍ പോളിസിയോട് ഒത്തു പോകുന്നു എന്നത് ആകസ്മികം മാത്രം.

Advertisement



എവിടെയാണ് ഖറദാവിക്ക് തെറ്റ് പറ്റുന്നത്? ഒരു മികച്ച മതപണ്ഡിതനാണെങ്കിലും മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്നതാണ് ഖറദാവി ചെയ്യുന്ന തെറ്റ്. ഖറദാവി ഫത്‌വ നല്‍കുന്ന മതേതര വിഷയങ്ങളില്‍ ഒന്നില്‍ പോലും അദ്ദേഹത്തിന്റ അഭിപ്രായങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല എന്നതാണ് സത്യം. ഇറാനില്‍ ഖുമൈനിക്കുള്ളത് പോലെ പൗരോഹിത്യാടിസ്ഥാനത്തിലുള്ള പ്രാമുഖ്യം ഖറദാവിക്ക് ഒരു സുന്നി സര്‍ക്കാരും കൊടുക്കുന്നില്ല. അതിനാല്‍ ‘സുന്നി ഖുമൈനി’യാകാനുള്ള ഖറദാവിയുടെ പരിശ്രമം വിലപ്പോകുന്നില്ല.

തുണീഷ്യയിലേയോ, ലിബിയയിലേയോ, സിറിയയിലേയോ മറ്റും ജനാധിപത്യ പ്രക്ഷോഭങ്ങളെ പിന്തുണക്കാന്‍ ഖറദാവിയുടെ ഫത്‌വയുടെ ആവശ്യമൊന്നുമില്ല. അത് മനസ്സാക്ഷിയുള്ള ആര്‍ക്കും തിരിയുന്ന കാര്യമാണ്. മാത്രമല്ല ലിബിയയില്‍ ഖറദാവിയുടെ ഫത്‌വ നടപ്പാക്കിയത് ഖറദാവിയുടെ ഹിറ്റ് ലിസ്റ്റിലുള്ള അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമൊക്കെയാണെന്ന് പറയേണ്ടി വരും. ഒരു വശത്ത് അമേരിക്കയുടേയും ബ്രിട്ടന്റെയുമൊക്കെ താല്‍പ്പര്യങ്ങള്‍ക്കെതിരെ ഫത്‌വ ഇറക്കുക, മറു വശത്ത് പാശ്ചാത്യ സാങ്കേതിക വിദ്യയുടേയും സെക്കുലര്‍ ആശയങ്ങളുടേയും ആയുധശക്തിയുടേയും പിന്‍ബലത്തില്‍ നടന്ന വിപ്ലവങ്ങളുടെ പിതൃത്വം അവകാശപ്പെട്ട് കൊണ്ട് മിശിഹ ചമഞ്ഞ് ജൈത്ര യാത്ര നടത്തുക എന്നതാണ് ഖറദാവിയെപ്പോലുള്ളവരുടെ രീതി.

ഖറദാവി പ്രതിനിധീകരിക്കുന്ന ഇസ്ലാമിസ്റ്റ് പാര്‍ട്ടികളുടെ അംബാസഡറായിക്കൂടിയാണ് ഖറദാവി പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്. അതിന്റെ നേട്ടം തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് ലഭിക്കുന്നുമുണ്ട്. സിറിയയിലെ പ്രക്ഷോഭത്തെ അനുകൂലിച്ച് കൊണ്ടും ഖറദാവി ഒരു മുന്‍കൂര്‍ ഫത്‌വ ഇറക്കിയിട്ടുണ്ട്. എങ്ങാനും സിറിയയില്‍ അസദ് ഭരണകൂടം നിലം പൊത്തിയാല്‍ അവിടെയും ഖറദാവി മിശിഹയുടെ എഴുന്നെള്ളത്ത് പ്രതീക്ഷിക്കാവുന്നതാണ്.

ഇസ്ലാമിസത്തിന്റെ ഭാവപ്പകര്‍ച്ചകളാണ് ഇവിടെ പ്രകടമാകുന്നത്. തീര്‍ത്തും മതേതര അടിസ്ഥാനത്തില്‍ ആവിര്‍ഭവിച്ച ജനാധിപത്യ വിജയങ്ങളുടെ പോലും അവകാശവാദം ഏറ്റെടുക്കാനും പാമര ജനങ്ങളുടെ മതവികാരം ചൂഷണം ചെയ്ത് അധികാരം കൈക്കലാക്കാനും, പ്രായോഗിക രംഗങ്ങളിലുള്ള സ്വന്തം കഴിവ് കേട് മറച്ച് വെക്കാനുമുള്ള തത്രപ്പാടുകളാണ് ഇവിടെ പ്രകടമാകുന്നത്. മാത്രമല്ല ‘പാന്‍ ഇസ്ലാമിസം’, ‘ദാറുല്‍ ഇസ്ലാം’, ‘ദാറുല്‍ കുഫ്ര്‍’ തുടങ്ങിയ മതരാഷ്ട്രീയ സങ്കല്‍പ്പങ്ങളെല്ലാം മിത്തുകളാണെന്നും ഇവിടെ വ്യക്തമാകുന്നു. മറ്റ് അറബ്മുസ്ലിം രാഷ്ട്രങ്ങള്‍ അനങ്ങാപ്പാറകളായി നിന്നപ്പോഴും ലിബിയയില്‍ ഇടപെടാന്‍ അമുസ്ലിം രാജ്യങ്ങള്‍ തന്നെ വേണ്ടി വന്നു എന്നത് മതേതരമൂല്യങ്ങളുടെയും സംസ്‌ക്കാരങ്ങള്‍ തമ്മില്‍ അനിവാര്യമായ സഹവര്‍ത്തിത്വത്തിന്റേയും പ്രസക്തിയെ അടിവരയിടുന്നു.

Advertisement



സാമ്രാജ്യത്വ ശക്തികളുടെ കനിവ് പോലും ഇക്കാര്യത്തില്‍ ദാറുല്‍ ഇസ്ലാമുകാര്‍ കാണിച്ചില്ലെന്നത് ഖേദകരമാണ്. എന്നാല്‍ ഇത് മുസ്ലിം രാഷ്ട്രീയത്തിന്റെ സെക്കുലര്‍ സ്വഭാവമായി മാത്രം കണ്ടാല്‍ മതി. എന്തായാലും സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞ് മറ്റ് സമൂഹങ്ങളുടെ നന്മകളും സംഭാവനകളും അംഗീകരിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ മുമ്പോട്ട് പോകാനുള്ള വഴിയാലോചിക്കുകയാണ് വേണ്ടത്. ഖറദാവിയുടെ ഫത്‌വകള്‍ അതിന് ഏതായാലും സഹായകമല്ല.

 135 total views,  1 views today

Advertisement
Entertainment3 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment3 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment3 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment3 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment3 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment3 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment3 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space6 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India6 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment7 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment9 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment10 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment16 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment16 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement