khans_boolokam
ഖാന്‍ ത്രയം ബോളിവുഡ് അടക്കിവാഴാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എങ്കിലും മൂവരും ഒന്നിച്ചൊരു സിനിമ എന്നത് സിനിമാപ്രേമികള്‍ക്ക് ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുകയാണ്. എന്നാലും, പ്രതീക്ഷ കൈവിടുവാന്‍ ആരാധകര്‍ക്ക് കഴിയുമോ? അതുകൊണ്ട്തന്നെ മൂവരും ഒന്നിക്കുന്നു എന്ന ഒരു ചെറിയ സൂചന കിട്ടിയാല്‍ പോലും അതൊരു ആഘോഷമായി മാറുന്നത് ബിടൗണില്‍ പതിവ് കാഴ്ചയാണ്.

വീണ്ടും അത്തരമൊരു സൂപ്പര്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സജീവമാവുകയാണ്. ഇത്തവണ ബോളിവുഡിലെ സൂപ്പര്‍ നിര്‍മാതാവ് സാജിദ് നാദിയദ് വാല ആണ് പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് സാജിദ്. ഈ അടുത്തായി മൂന്ന്! ഖാന്‍മാരും തമ്മിലുണ്ടായിരുന്ന സൗന്ദര്യപിണക്കങ്ങള്‍ എല്ലാം മറന്ന് പെരുമാറാന്‍ തുടങ്ങി എന്നതാണ് ഈ വാര്‍ത്തയെ കൂടുതല്‍ വിശ്വാസയോഗ്യമാക്കുന്നത്. സല്‍മാന്റെ പുതിയ ചിത്രം ബജ്രംഗി ഭായ്ജാന്റെ ടീസര്‍ ആദ്യം ഷാരൂഖും പിന്നെ ആമിറും ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. 2017 ആദ്യം ഷൂട്ടിംഗ് ആരംഭിക്കുവാന്‍ ആണ് പദ്ധതി. സംവിധായകന്‍ ആരായിരിക്കും എന്നത് ഇതുവരെയും അറിയാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും, ഇത്തവണ ഈ മൂവര്‍ സംഘം ഒന്നിച്ചു ബിഗ് സ്‌ക്രീനില്‍ എത്തുമെന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.

You May Also Like

പക്ഷികള്‍ക്ക് കുടിക്കാന്‍ വെള്ളം വീടുകളില്‍..

കുട്ടികളുള്ള വീടുകളില്‍ ഇത് എളുപ്പത്തില്‍ നടപ്പിലാക്കാനാകുമെന്നു ടി.ആര്‍.എ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. പക്ഷികള്‍ക്ക് പ്രതിഫലേച്ഛ കൂടാതെ കുടിവെള്ളം കൊടുക്കുന്നതിലൂടെ കരുണയുടെ ബാലപാഠം കൂടിയായിരിക്കും അവര്‍ക്കു ലഭ്യമാകുന്നത്. ഒരു പുണ്യപ്രവൃത്തി കൂടിയാണിതെന്ന കാര്യത്തില്‍ സംശയമില്ല.

സുലൈമാന്‍ നബിയുടെ കോഴി

ആല്യാക്ക പതിവ് പോലെ താഴോട്ടും നോക്കി തന്നെ നടക്കുന്നു. പെട്ടന്നാണ് നിലത്ത് കിടക്കുന്ന ഒരു പേഴ്സ് ആല്യാക്കയുടെ ശ്രദ്ധയില്‍ പെട്ടത്, നല്ല പുതിയ പെഴ്സാണെന്നു തോന്നുന്നു ആല്യാക്ക ആയിശുവിനോടായി പറഞ്ഞു.. പിന്നെ നാല് പാടും നോക്കി , ആരെയും കാണാനില്ല , മെല്ലെ പേഴ്സ് എടുക്കാന്‍ വേണ്ടി കുനിഞ്ഞതും, പേഴ്സ് മുമ്പോട്ട്‌ നീങ്ങിയതും ഒപ്പമായിരുന്നു, ഇതെന്താ പ്പത് ന്റെ റബ്ബേ.. മണിപ്പെഴ്സ്‌ ഒറ്റക്ക് നീങ്ങെ ..ആയിശു അത്ഭുതം കൂറി, ആല്യാക്ക ഒന്ന് കൂടി ചുറ്റുപാടും നോക്കി, ഇല്ല ആരും കണ്ടിട്ടില്ല, ഒരടി കൂടി മുന്നോട്ടു വെച്ചു .. പേഴ്സില്‍ കൈ വെച്ചു, വെച്ചില്ല, അപ്പോഴേക്കും പേഴ്സ് വീണ്ടും മുന്നോട്ടു നീങ്ങുന്നു. ആല്യാക്കയും, ആയിശുവും ആകെ അന്ധാളിച്ചു പോയി,

എയര്‍ പോര്‍ട്ടുകളില്‍ ഇനി ഹോളോഗ്രാം ജോലിക്കാര്‍ !

അമേരിക്കയിലെ ലാ ഗാര്‍ഡിയാ എയര്‍ പോര്‍ട്ടിലും നെവാര്‍ക്ക് എയര്‍ പോര്‍ട്ടിലും എയര്‍ പോര്‍ട്ട്‌ വെര്‍ച്വല്‍ അസിസ്റ്റന്റ്റ് നിങ്ങള്ക്ക് സേവനം നല്‍കുവാനായി കാത്തു നില്‍ക്കുന്നു. താമസിയാതെ ജെ.എഫ്.കെ എയര്‍ പോര്‍ട്ടിലും ഇത് വരും.തിനെ ഹോളോഗ്രാം വെര്‍ച്വല്‍ അസിസ്റ്റന്റ്റ് എന്നും വിളിക്കാം. ആറടി ഉയരത്തിലുള്ള മനുഷ്യന്റെ ആകൃതിയിലുള്ള പ്ലെക്സി ഗ്ലാസ്സില്‍ പ്രോജക്റ്റ് ചെയ്താണ് ഇതിനെ ഉണ്ടാക്കിയിരിക്കുന്നത്.

സൌദി പോലീസുകാര്‍ ഓടി നടന്നു “ഫ്രീ വിസക്കാരെ” പിടിക്കുന്നു..!!!

സ്പോണ്‍സ്മാര്‍ ഇല്ലാതെ സൌദിയില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രതൈ..!!! നിങ്ങളെ തേടി സൌദി പോലീസ് ഇറങ്ങിയിട്ടുണ്ട്..!!!