ഖാന്‍ത്രയം ഒന്നിക്കുന്നു: ബോളിവുഡില്‍ നിന്ന് പ്രതീക്ഷ നല്‍കുന്നൊരു വാര്‍ത്ത

211

khans_boolokam
ഖാന്‍ ത്രയം ബോളിവുഡ് അടക്കിവാഴാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എങ്കിലും മൂവരും ഒന്നിച്ചൊരു സിനിമ എന്നത് സിനിമാപ്രേമികള്‍ക്ക് ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുകയാണ്. എന്നാലും, പ്രതീക്ഷ കൈവിടുവാന്‍ ആരാധകര്‍ക്ക് കഴിയുമോ? അതുകൊണ്ട്തന്നെ മൂവരും ഒന്നിക്കുന്നു എന്ന ഒരു ചെറിയ സൂചന കിട്ടിയാല്‍ പോലും അതൊരു ആഘോഷമായി മാറുന്നത് ബിടൗണില്‍ പതിവ് കാഴ്ചയാണ്.

വീണ്ടും അത്തരമൊരു സൂപ്പര്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സജീവമാവുകയാണ്. ഇത്തവണ ബോളിവുഡിലെ സൂപ്പര്‍ നിര്‍മാതാവ് സാജിദ് നാദിയദ് വാല ആണ് പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് സാജിദ്. ഈ അടുത്തായി മൂന്ന്! ഖാന്‍മാരും തമ്മിലുണ്ടായിരുന്ന സൗന്ദര്യപിണക്കങ്ങള്‍ എല്ലാം മറന്ന് പെരുമാറാന്‍ തുടങ്ങി എന്നതാണ് ഈ വാര്‍ത്തയെ കൂടുതല്‍ വിശ്വാസയോഗ്യമാക്കുന്നത്. സല്‍മാന്റെ പുതിയ ചിത്രം ബജ്രംഗി ഭായ്ജാന്റെ ടീസര്‍ ആദ്യം ഷാരൂഖും പിന്നെ ആമിറും ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. 2017 ആദ്യം ഷൂട്ടിംഗ് ആരംഭിക്കുവാന്‍ ആണ് പദ്ധതി. സംവിധായകന്‍ ആരായിരിക്കും എന്നത് ഇതുവരെയും അറിയാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും, ഇത്തവണ ഈ മൂവര്‍ സംഘം ഒന്നിച്ചു ബിഗ് സ്‌ക്രീനില്‍ എത്തുമെന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.

Advertisements