fbpx
Connect with us

Narmam

ഖൊള്ളീങ്ങ് അഥവാ ഫൂല മജ്ജീനി.!

ഇതെന്തു ഹലാക്കിന്റെ അവിലും കഞ്ഞിയാണെന്നോര്‍ത്തു അന്തംവിടണ്ട, നമ്മടെ കേരളക്കരയിലെ ഒരു നല്ല ഭക്ഷണ സാധനത്തിനു ഒരു അറബി നല്‍കിയ പേരാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഒരു ആറുആറരയോടുകൂടിയാണ് സംഭവം നടന്നത്. ഞങ്ങളുടെ സുപ്പര്‍ മാര്‍ക്കറ്റില്‍ സാധാരണ വ്യാഴാഴ്ചകളെക്കാള്‍ തിരക്കുണ്ടായിരുന്നു അന്ന്. മാസാവസാനത്തോടൊപ്പം ഗള്‍ഫ് നാടുകളെ ആഘോഷമാക്കുന്ന റംസാന്‍ മാസത്തിന്റെ ആഗമനവും കൂടി ആയതുകൊണ്ടാവാം ഈ തിരക്ക്. റംസാന്‍ സ്‌പെഷ്യലായി പല കമ്പനികളും ശമ്പളം നേരത്തെ കൊടുത്തതും ഒരു കാരണമാണ്. ഗള്‍ഫ് നാടുകളിലേക്ക് ചേക്കേറിയവരായ ഒട്ടുമിക്ക ദേശക്കാരും ഭാഷക്കാരും പിന്നെ സ്വദേശികളായവരും മൊത്തം കുടുംബാംഗങ്ങളോടൊപ്പം തന്നെയാണ് എത്തിച്ചേര്‍ന്നിരുന്നത്, സെഞ്ചുറിയും കഴിഞ്ഞ് കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന ഓള്‍ഡ് ഗോള്‍ഡുകള്‍ മുതല്‍ തലേദിവസം രാത്രിവരെ റിലീസായ ന്യൂ ജനറേഷന്‍ അംഗം വരെ ചില പര്‍ച്ചേസ് കുടുംബത്തിലുണ്ട് , പര്‍ച്ചേസ് ഒരു ആഘോഷമാക്കൂ എന്ന പരസ്യവാചകം ഒരു പാരയാകുന്ന മട്ടാണല്ലോ കാണുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു സഹപ്രവര്‍ത്തകന്‍ പറയുന്നത് കേട്ടിരുന്നു,പരസ്യം കണ്ടു ആര്‍മാദിക്കാനായി വള്ളിയും പൊട്ടിച്ചിറങ്ങിയവരുടെ കൂട്ടത്തില്‍ തെറ്റാറൈറ്റ് കളിച്ചു ട്രോളിയും തള്ളി ഒച്ചിന്റെ വേഗതയില്‍ നീങ്ങുന്ന ചില മുത്തശ്ശിമാര്‍ ഡിസ്‌പ്ലേ റാക്കുകള്‍ക്കിടയില്‍ ട്രാഫിക്‌ബ്ലോക്കുണ്ടാക്കുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഗഹനമായ നിരീക്ഷണങ്ങളിലൂടെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു.

 180 total views

Published

on

ഇതെന്തു ഹലാക്കിന്റെ അവിലും കഞ്ഞിയാണെന്നോര്‍ത്തു അന്തംവിടണ്ട, നമ്മടെ കേരളക്കരയിലെ ഒരു നല്ല ഭക്ഷണ സാധനത്തിനു ഒരു അറബി നല്‍കിയ പേരാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഒരു ആറുആറരയോടുകൂടിയാണ് സംഭവം നടന്നത്. ഞങ്ങളുടെ സുപ്പര്‍ മാര്‍ക്കറ്റില്‍ സാധാരണ വ്യാഴാഴ്ചകളെക്കാള്‍ തിരക്കുണ്ടായിരുന്നു അന്ന്. മാസാവസാനത്തോടൊപ്പം ഗള്‍ഫ് നാടുകളെ ആഘോഷമാക്കുന്ന റംസാന്‍ മാസത്തിന്റെ ആഗമനവും കൂടി ആയതുകൊണ്ടാവാം ഈ തിരക്ക്. റംസാന്‍ സ്‌പെഷ്യലായി പല കമ്പനികളും ശമ്പളം നേരത്തെ കൊടുത്തതും ഒരു കാരണമാണ്. ഗള്‍ഫ് നാടുകളിലേക്ക് ചേക്കേറിയവരായ ഒട്ടുമിക്ക ദേശക്കാരും ഭാഷക്കാരും പിന്നെ സ്വദേശികളായവരും മൊത്തം കുടുംബാംഗങ്ങളോടൊപ്പം തന്നെയാണ് എത്തിച്ചേര്‍ന്നിരുന്നത്, സെഞ്ചുറിയും കഴിഞ്ഞ് കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന ഓള്‍ഡ് ഗോള്‍ഡുകള്‍ മുതല്‍ തലേദിവസം രാത്രിവരെ റിലീസായ ന്യൂ ജനറേഷന്‍ അംഗം വരെ ചില പര്‍ച്ചേസ് കുടുംബത്തിലുണ്ട് , പര്‍ച്ചേസ് ഒരു ആഘോഷമാക്കൂ എന്ന പരസ്യവാചകം ഒരു പാരയാകുന്ന മട്ടാണല്ലോ കാണുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു സഹപ്രവര്‍ത്തകന്‍ പറയുന്നത് കേട്ടിരുന്നു,പരസ്യം കണ്ടു ആര്‍മാദിക്കാനായി വള്ളിയും പൊട്ടിച്ചിറങ്ങിയവരുടെ കൂട്ടത്തില്‍ തെറ്റാറൈറ്റ് കളിച്ചു ട്രോളിയും തള്ളി ഒച്ചിന്റെ വേഗതയില്‍ നീങ്ങുന്ന ചില മുത്തശ്ശിമാര്‍ ഡിസ്‌പ്ലേ റാക്കുകള്‍ക്കിടയില്‍ ട്രാഫിക്‌ബ്ലോക്കുണ്ടാക്കുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഗഹനമായ നിരീക്ഷണങ്ങളിലൂടെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു.

കോലത്തിന് ചുട്ടികുത്തിയപോലെ ചുക്കിച്ചുളിഞ്ഞ തൊലിപ്പുറത്ത് റോസ് പൌഡര്‍ ചെത്തിതേച്ചുപിടിപ്പിച്ച് മിഡിയും ടോപ്പും ധരിച്ചു നടക്കുന്ന വായില്‍ പല്ലുപോലുമില്ലാത്തചില മുതുക്കികളെ കാണുമ്പോള്‍ ഈ മേക്കപ്പിനൊക്കെ അതിന്റെതായൊരു ഒരു പരിധിയില്ലേയെന്ന ലാലേട്ടന്റെ കമ്മന്റെ ഓര്‍മ്മവരാറുണ്ട്, മൊബൈലില്‍ ശൃംഗരിച്ചുകൊണ്ട് പരിസരബോധം തീരെയില്ലാതെ പേരിനൊരു കാലി ട്രോളിയും തള്ളി നടക്കുന്ന റോമിയാമാരും ജൂലിയറ്റുകളും വേറെ, ഇതെല്ലാം സഹിക്കാം എന്നാല്‍ ഈ തിരക്കുകളെല്ലാം നമ്മക്ക് പുല്ലാണെന്ന ഭാവത്തോടെ ഷൂവിന്നടിയില്‍ ഫിറ്റ് ചെയ്ത വീലും വെച്ച് ഈ തിക്കുതിരക്കുകള്‍ക്കിടയിലൂടെ സ്‌കേറ്റിംഗ് നടത്തുന്ന ചില കുരുത്തംകെട്ട പിള്ളേരെ കാണുമ്പോള്‍ ചെപ്പക്കുറ്റിക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നാറുണ്ടെങ്കിലും ഈ രാജ്യത്ത് അത് ചെയ്താലുള്ള വല്യ വല്യ ശിക്ഷകളെകുറിച്ചോര്‍ക്കുമ്പോള്‍ ആവേശമൊക്കെ വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുപൊകാറുമുണ്ട്, എന്നാലും അത്തരം ഷൂ കണ്ടുപിടിച്ചവനെ തിരഞ്ഞുപിടിച്ച് വെടിവെച്ച്‌കൊല്ലണമെന്ന തോന്നല്‍ ഇപ്പോഴും ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്.

കാര്യങ്ങള്‍ പറഞ്ഞുപറഞ്ഞു കാടുകയറിപ്പോയി, ഇനി ആ കാട്ടീന്നു തിരിച്ചിറങ്ങി സംഭവത്തിലേക്ക് തന്നെ വരാം, സംഗതി എന്താണെന്നുവെച്ചാല്‍ ഖത്തര്‍ സ്വദേശിയായ ഒരു ബദു അറബിക്ക് അത്യാവശ്യമായി ഒരു സാധനം കിട്ടണം, അയാള്‍ ഉഴിച്ചിലിനും പിഴിച്ചിലിനുമായി ഒരുമാസം മുമ്പ് നമ്മുടെ നാട്ടില്‍ പോയിരുന്നത്രേ അവിടെ ഒരു ഹോട്ടലില്‍ നിന്ന് കഴിച്ച ഒരു വിഭവം അയാള്‍ക്കും കുടുംബത്തിനും നന്നായങ്ങു പിടിച്ചു, സാധനം കുറച്ചു തിരിച്ചുപോരുമ്പോള്‍ കൊണ്ട് വന്നിരുന്നതും ഇപ്പോള്‍ തിന്നുതീര്‍ന്നിരിക്കുന്നു, അയാള്‍ക്ക് അത് ഇനിയും വെട്ടിവിഴുങ്ങാന്‍ അടങ്ങാത്ത ആക്രാന്തം, അത് ഞങ്ങളുടെ സുപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുമെന്ന് ആരോ പറഞ്ഞറിഞ്ഞു വന്നതാണ് അറബി ബദുമാഷ്, സാധനത്തിന്റെ പേര് ഖൊള്ളീങ്ങ്, പേരിനൊപ്പം അതിന്റെ ഷേപ്പ് നിറം എന്നിവയൊക്കെ കാണിക്കുകയും പറയുകയും ചെയ്ത അയാള്‍ക്ക് അതിന്റെ അറബി നാമം അറിയില്ല എന്നതാണ് കൂടുതല്‍ പരിതാപകരമായത്, പക്ഷെ ഞങ്ങള്‍ കുറേപേര്‍ തലയുംകുത്തിനിന്ന് ആലോചിച്ചിട്ടും നമ്മുടെ നാട്ടില്‍ നിന്നും അങ്ങിനെ പേരുള്ള ഒരു സാധനം കണ്ടുപിടിക്കാനായില്ല, വെജിറ്റബിള്‍ സെക്ഷനിലുള്ള മുഴുവന്‍ ഐറ്റംസും അയാള്‍ക്ക് കാണിച്ചുകൊടുത്തു പക്ഷെ

*മൂഹാദാ, മൂഹാദാ എന്ന പല്ലവി ആവര്‍ത്തിച്ചതല്ലാതെ മറ്റു ഫലമൊന്നുമുണ്ടായില്ല, അങ്ങിനെ അതെന്തു സാധനമെന്ന് ഞങ്ങള്‍ വീണ്ടും ചിന്താമഗ്‌നരായി ഇരിക്കുന്നതിന്നിടയിലാണ് പണ്ടൊരുത്തന്‍ ഒരു കണ്ടുപിടുത്തം നടത്തിയതിന്റെ ആര്‍മാദത്തില്‍ യുറേക്കാ എന്നു കാറിവിളിച്ചതിന്റെ പത്തിരട്ടി ഉച്ചത്തില്‍ ‘ഫൂല മജ്ജീനി, ഫൂല മജ്ജീനി’ എന്ന് അലറിക്കൊണ്ട് അയാള്‍ വീണ്ടും കൌണ്ടറിലേക്ക്പാഞ്ഞുവന്നത്, മൂപ്പര്‍ക്ക് ആ സാധനത്തിന്റെ മറ്റൊരു പേരുകൂടി ഓര്‍മ്മവന്നതായിരുന്നു സംഭവം. ഫൂല മജ്ജീനി എന്ന ഖൊള്ളീങ്ങ് പടച്ചോനേ ഈ പത്തുനാല്‍പ്പത്തഞ്ചു കൊല്ലക്കാലത്തിന്നിടയില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു അന്തം കിട്ടാത്ത പേര്, ഇതെന്തു സാധനം! ഒരെത്തും പിടിയും കിട്ടാതെ ഞങ്ങള്‍ ശെരിക്കും നട്ടംതിരിഞ്ഞുപോയി ,അയാള്‍ക്ക് അതിന്റെ അറബി നാമവും അറിയില്ല എന്നതാണ് കൂടുതല്‍ പരിതാപകരമായത്, ഇനി നമ്മള് നാട്ടില്‍നിന്ന്‌പോന്നതിന്നു ശേഷം ഈ പേരില്‍ പുതിയ വല്ല സാധനവും അവിടെ പൊട്ടിമുളച്ചോ ! അതല്ല കണ്ട്പിടിച്ചോ എന്ന് വരെ സംശയിച്ചു പോയി.

Advertisement

ഞങ്ങള്‍ പിന്നെയും വളരെ കൂലങ്കുഷിതമായി തന്നെ വിഷയത്തെക്കുറിച്ച് ചിന്തിച്ചു, ചര്‍ച്ചചെയ്തു, ഫൂല്‍ എന്നാല്‍ ഹിന്ദിയില്‍ പൂവ്വല്ലേ! ഇനി അങ്ങിനെവല്ലതും! അതല്ല ഒതളങ്ങയോ, കൊട്ടതേങ്ങയോ മറ്റോ! മാമുക്കോയയെന്ന പൊതുവാള്‍ജീ ഇന്നസെന്റെന്ന യശ്വന്ത്‌സഹായ്ജീയുടെ നാരിയല്‍ക്കാ പാനിക്ക് മഹത്തായ അര്‍ഥങ്ങള്‍ കണ്ടെത്തിയപോലെ പലരില്‍ നിന്നും പല കണ്ടെത്തലുകളും ഉരുത്തിരിഞ്ഞുവന്നു, ഗള്‍ഫ് നാട്ടിലെത്തിയ ശേഷം ഉണ്ണുക ഉറങ്ങുക യന്ത്രംപോലെ പണിയുക എന്നതിലുപരി ഒരുവിധത്തിലുമുള്ള ആക്റ്റിവിറ്റിസും ഇല്ലാതിരുന്ന പലരുടെയും ഉപയോഗിക്കാതെ തലക്കുള്ളില്‍ കിടന്ന് തുരുമ്പ്എടുത്തുകൊണ്ടിരുന്ന ആ സാധനം ഒരല്‍പ്പനേരത്തേക്കെങ്കിലും വര്‍ക്ക് ചെയ്യിക്കാന്‍ ആ ബദുമാഷ് കാരണമായതില്‍ എനിക്കൊരല്‍പ്പം സന്തോഷം തോന്നി, അതിന്നിടയില്‍ അറബികളില്‍ ഭൂരിഭാഗവും ചെയ്യുന്നപോലെ മുഴുവന്‍ ഇന്ത്യക്കാരെയും കഴുതകളെന്നും മണ്ടന്മാരെന്നുമൊക്കെ തന്റെ ഭാഷയില്‍ വിളിച്ചുപറഞ്ഞ് സാധനം കിട്ടാത്ത ദേഷ്യം തീര്‍ത്തു അയാള്‍ കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയി .

മനുഷ്യനെ ചുറ്റിക്കുന്ന ഇത്തരം ഓരോരോ സാധനങ്ങളെക്കുറിച്ച് ഞങ്ങളുടെ ചര്‍ച്ച പിന്നെയും ചൂട് പിടിച്ചുനടക്കവേ പോയ അറബിഭൂതം പോയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചെത്തി കയ്യിലിരുന്ന ഒരു കവര്‍ കൌണ്ടറിനു മേലേക്കിട്ടു *ഷൂഫ് ഹാദാ! എന്ന് ഗര്‍ജിച്ചു, വീട്ടിലേക്കു മടങ്ങിപ്പോയി അത് എടുത്തുകൊണ്ടുവന്നതിന്റെ മുഴുവന്‍ രോഷവും അയാളുടെ ആ ശബ്ദത്തില്‍ പ്രകടമായിരുന്നു..

ഞങ്ങള്‍ വളരെ ഉത്കണ്ഠയോടെയാണ് കവര്‍ തുറന്നത്, സാധനം കണ്ടതും ശെരിക്കും ഞെട്ടിപ്പോയി, ആ കാലമാടന്റെ അച്ചരചുദ്ധിയില്‍ ലോപിച്ചും എകോപിച്ചും നമ്മുടെ സുന്ദരമായ മലയാള അക്ഷരങ്ങള്‍ ആവിയായിപ്പോയതിന്റെ ഫലമായി ഖൊള്ളീങ്ങ് എന്ന ഫൂല മജ്ജീനി ആയി മാറിയത് നമ്മുടെ പാവം കൊള്ളിക്കിഴങ്ങ് അഥവാ പൂളകിഴങ്ങെന്ന മരച്ചീനിയായിരുന്നു.

——————————————————————–
1*മൂഹാദാ : ഇതല്ല.
2*ഷൂഫ് ഹാദാ : ഇത് നോക്ക് .

Advertisement

 181 total views,  1 views today

Advertisement
Entertainment10 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Space11 hours ago

ഇന്ന് രാത്രി ആകാശത്ത് ഈ അപൂർവ കാഴ്ച കാണാൻ മറക്കരുത് !

Featured11 hours ago

ഇന്ന് ഭാസിയെ വിലക്കിവരുടെ മൗനം വിജയ്ബാബുവിന്‌ എന്നും രക്ഷയ്‌ക്കെത്തും എന്നുറപ്പുണ്ട്

Entertainment11 hours ago

നായകനായ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പി സിനിമയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി

Entertainment11 hours ago

‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’

Entertainment12 hours ago

സുരേഷ് ഗോപിക്ക് കോമഡിയോ !

SEX12 hours ago

മാറിടത്തിന് വലുപ്പം കൂട്ടാൻ എന്ത് ചെയ്യണം ?

SEX12 hours ago

പക്ഷെ ഒന്നറിയണം, പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്

Entertainment13 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment13 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment14 hours ago

മമ്മൂട്ടിയുടെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും ഒരു മോഹൻലാൽ ചിത്രം ചിരഞ്ജീവി ആദ്യമായാണ് റീമേക് ചെയുന്നത്

Entertainment14 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment4 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment10 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 months ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

Entertainment13 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment13 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment14 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment3 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment3 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment3 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured4 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured4 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment4 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment4 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Advertisement
Translate »