ഗര്‍ഭിണികളോട് ഇങ്ങനെ പറയരുത്..!!!

473

01

സ്ത്രികള്‍ക്ക് ദൈവം നല്‍കിയിരിക്കുന്ന ഏറ്റുവും മഹത്തായ വരദാനം ആണ് ഗര്‍ഭം ധരിക്കാനും പ്രവസവിക്കാനും ഉള്ള കഴിവ്. ഗര്‍ഭിണികളെ വളരെ ശ്രദ്ധ പൂര്‍വ്വം സംരക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുമുണ്ട്, എന്നാല്‍ ഇവര്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ ഉണ്ട്, ഒരു കാരണവശാലും ഗര്‍ഭിണികളോട് പറയാതെ ഇരിക്കേണ്ട ചില കാര്യങ്ങള്‍.

ഒരു സ്ത്രീ ഗര്‍ഭിണിയാണ് എന്ന് അറിയുമ്പോള്‍ അഭിനന്ദിക്കാം. പക്ഷെ ആ അഭിനന്ദനം ഈ തരത്തില്‍ അകത്തിരിക്കാന്‍ ശ്രദ്ധിക്കുക.

1. ‘കുറച്ച കാലം എടുത്തു അല്ലെ ?’

ചിലപ്പോള്‍ നാം തമാശയ്ക്ക് പറയുന്നതാകാം, പക്ഷെ ചില നേരങ്ങളില്‍ ആ തമാശ അതിരുകടന്ന ഒന്നാകാം. വളരെ വൈകിയാണ് താന്‍ ഒരു അമ്മ ആകാന്‍ പോകുന്നത്, അലെങ്കില്‍ തനിക്ക് ഈ ഭാഗ്യം വരാന്‍ കുറച്ച താമസിച്ചു എന്നൊക്കെ ഉള്ള തോന്നല്‍ ഒരു സ്ത്രീയില്‍ ഉണ്ടാകാം, അത് ആ അമ്മയ്ക്കും കുഞ്ഞിന്നും ദോഷം ചെയ്യാം. അത് കൊണ്ട് തന്നെ ഗര്‍ഭിണികളോട് ‘അഭിനന്ദനങ്ങള്‍, പാര്‍ട്ടി നടത്തണം’ എന്നതില്‍ അപ്പുറം എന്ത് പറഞ്ഞാലും ഒന്ന് ചിന്തിച്ചിട്ടേ പറയാവു.

2. ‘കുറച്ച നേരം പോയി കിടന്നു ഉറങ്ങു’

ഒരു അമ്മ ആയി കഴിഞ്ഞാല്‍ കുഞ്ഞിനെ നോക്കിയും പരിപാലിചും കുറച്ച ഉറക്കം ഏതൊരു അമ്മയ്ക്കും നഷ്ട്ടമാകും. പക്ഷെ ഗര്‍ഭിണിയായിരിക്കെ ‘പോയി കിടന്നു ഉറങ്ങു, കുറച്ച വിശ്രമിക്കൂ’ എന്നു പറഞ്ഞു സ്ത്രികളെ ശല്യം ചെയ്യരുത്. ഗര്‍ഭിണി ആക്കുമ്പോള്‍ തന്നെ പല പല കാരണങ്ങളാല്‍ അവര്‍ക്ക് കുറച്ചു ഉറക്കം നഷ്ടപ്പെടും, അത് സ്വാഭാവികം ആണ്, പക്ഷെ അതില്‍ കേറി പിടിച്ചു അമിത പരിപാലനം നല്‍കി അവരെ ബുദ്ധിമുട്ടിക്കരുത്.

3. ‘ഉഞ്ഞാലു വാങ്ങണം, കളിപാട്ടം വാങ്ങണം, കൂടെ നീ ശിശു സംരക്ഷണ ക്ലാസ്സിനും പോകണം’

ഗര്‍ഭിണിയാകുന്ന നാള്‍ മുതല്‍ ‘ഉഞ്ഞാലു വാങ്ങണം, കളിപാട്ടം വാങ്ങണം, കൂടെ നീ ശിശു സംരക്ഷണ ക്ലാസ്സിനും പോകണം’ എന്നു പറഞ്ഞു പിറകെ നടക്കരുത്.അതൊക്കെ പറയാനും ചെയ്യാനും ഒക്കെ ആവശ്യത്തില്‍ കുടുത്തല്‍ സമയം നിങ്ങള്‍ക്ക് കിട്ടും, ചിലപ്പോള്‍ ആ ഒരു സന്തോഷത്തില്‍ നിങ്ങള്‍ പറയുന്നതാകം, എങ്കിലും കഴിവതും ഗര്‍ഭിണിക്ക് തനിയെ ഇരിക്കാനും സ്വയം ചിന്തിക്കാനും ഇടവേളകള്‍ കൊടുക്കുക. ഇങ്ങനെ ആകണം കാര്യങ്ങള്‍ എന്നു അവര്‍ക്ക് ഒരു ഐഡിയ ഉണ്ടാകും വരെ കാത്തിരിക്കുക.

4. വേറൊരു ഗര്‍ഭിണി പ്രസവിച്ച കഥകളും അതില്‍ അനുഭവിച്ച വേദനകളും പറഞ്ഞു കേള്‍പ്പിക്കരുത്’

നിങ്ങള്ക്ക് ചിലപ്പോള്‍ ഒരുപാട് കഥകള്‍ അറിയാം ആയിരിക്കാം, പലതും നിങ്ങള്‍ നേരിട്ട് കണ്ടിട്ടുലതും ആയിരിക്കാം, പക്ഷെ അതൊന്നും പറയേണ്ട സമയം അല്ല ഇത്. വേറൊരു ഗര്‍ഭിണി പ്രസവിച്ച കഥകളും അതില്‍ അനുഭവിച്ച വേദനകളും പറഞ്ഞു കേള്‍പ്പിക്കരുത്, മറിച്ചു പോസിറ്റീവ് ആയി ചിന്തിപിക്കുന്ന നല്ല കാര്യങ്ങള്‍ മാത്രം പറയുക.

5. ‘നിനക്ക് കുട്ടികളെ വേണമെങ്കില്‍ എന്റെത് എടുത്തോളു’

ഒരു കാരണവശാലും ഒരു ഗര്‍ഭിണിയോടും ഈ ഒരു ഡയലോഗ് പറയരുത്. ചിലപ്പോള്‍ വൈകി അമ്മ ആകുന്നവരാകം, അലെങ്കില്‍ വേറെ എന്തെങ്കിലും ബുദ്ധി മുട്ടുകള്‍ ഉള്ളവരാകാം,എന്താണെങ്കിലും നിനക്ക് കുട്ടികളെ വേണമെങ്കില്‍ എന്റെത് എടുത്തോളു’ എന്നു പറയുനത് അവരെ അപമാനിക്കുനതിനു തുല്യമാണ്. അത് കൊണ്ട് തന്നെ ഇങ്ങനത്തെ സംഭാഷങ്ങള്‍ കഴിവതും ഒഴിവാക്കുക.