Featured
ഗള്‍ഫില്‍ കള്ളന്‍മാര്‍ക്കിത് നല്ലകാലം
കൊടും ചൂടില്‍ നിന്നും നാടിലേക്ക് രക്ഷ തേടി നാട്ടില്‍ പോയവരെയും, കുട്ടികളുമൊത്ത് നാട്ടില്‍ വെക്കേഷന് പോയവരെയും കാത്ത് ഗള്‍ഫില്‍ കാത്തിരിക്കുന്നത് പൊളിഞ്ഞ വാതിലുകളും കാലിയായ അലമാരകളും.
ദുബായിലെയും ഷാര്‍ജയിലേയും ഫ്ലാറ്റുകളില്‍ ഇപ്പോള്‍ കള്ളന്മാരുടെ വിഹാര കേന്ദ്രമാണ്. ഇതു മുന്‍കൂട്ടികണക്കാക്കി പോലീസ് മുന്‍കരുതല്‍ എന്നപോലെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ പോലും പ്രവാസികള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്.
124 total views

വെക്കേഷന് നാട്ടില്‍ പോയവരുടെ ഫ്ലാറ്റുകളുടെ ഡോറിനു മുന്‍പിലായി കൂടി കിടക്കുന്ന ന്യൂസ് പേപ്പറുകളും ബില്ലുകളും പരസ്യങ്ങളും മോഷ്ട്ടാക്കള്‍ക്ക് തങ്ങളുടെ ജോലി എളുപ്പമാക്കാന്‍ സഹായിക്കുന്നു. കഴിഞ്ഞ മാസങ്ങളിലായി ഇത്തരം പരാതികള്‍ കുന്നുകൂടുകയാണ്.
ചെയ്യാവുന്നത് ഒന്നേയുള്ളൂ. നാട്ടിലേക്ക് പോകുമ്പോള്‍ ഫ്ലാറ്റ് സെക്യൂരിറ്റിയെ അറിയിക്കുകയും അതാത് സമയം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഡോറില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്താല്‍ പഴയ തലമുറയിലുള്ള കള്ളന്മാരില് നിന്ന് രക്ഷനേടാം.
ന്യൂ ജെനറേഷന് കള്ളന്മാര് ഇതില്‍ നിന്നൊക്കെ വളരെ ദൂരം മുന്നോട്ടു പോയിരിയ്ക്കുന്നു.
125 total views, 1 views today