ഗള്‍ഫില്‍ സദ്യയുണ്ടാക്കാന്‍ 28 കോടിയുടെ പച്ചക്കറികള്‍..!

199

Untitled-1

വീണ്ടും ഒരു ഓണകാലം കൂടി. കേരളത്തില്‍ ഓണ വിപണികളും കച്ചവടും ഒക്കെ തുടങ്ങി കഴിഞ്ഞു.. മലയാളികള്‍ ഓണപാച്ചില്‍ തുടങ്ങി കഴിഞ്ഞു എന്ന് തന്നെ പറയാം. പുതിയ വസ്ത്രം വാങ്ങിക്കാനും മറ്റു വീട്ടുപകരണങ്ങള്‍ വാങ്ങിക്കാനും ഒക്കെ മലയാളികള്‍ ഓടി തുടങ്ങി കഴിഞ്ഞു.

നമ്മുടെ കേരളത്തില്‍ എന്നത് പോലെ ഗള്‍ഫിലും മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ഓണ സദ്യ ഗംഭീരമാക്കാന്‍ ഗള്‍ഫ്‌ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി 3500 ടണ്‍ മലക്കറിയാണ് ഗള്‍ഫില്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. അതായത് 28 കോടി രൂപയുടെ പച്ചക്കറി വിഭവങ്ങള്‍.

കേരളത്തില്‍ നിന്നും വിമാനം കയറി ഗള്‍ഫില്‍ എത്തുന്ന മലക്കറിയുടെ കൂടെ ഉപ്പേരി, ശര്‍ക്കരവരട്ടി, വിവിധയിനം ചിപ്‌സുകള്‍, പപ്പടം, തൂശനില എന്നിവയും എത്തുന്നുണ്ട്. ഇതൊന്നും കൂടാതെ അത്തപ്പൂക്കളം ഗംഭീരമാക്കാന്‍ വിവിധയിനം പൂക്കളും ഗള്‍ഫ്‌ നാടുകളിലേക്ക് ഉടന്‍ എത്തും.

നാട്ടിലെ ആഘോഷങ്ങള്‍ അതെപടി ഗള്‍ഫ്‌ മലയാളികള്‍ ഗള്‍ഫില്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. അവരുടെ ഓണാഘോഷങ്ങളും തുടങ്ങി കഴിഞ്ഞു…

ആര്‍പ്പോ….ഈറോ..ഈറോ….!!!!