fbpx
Connect with us

Narmam

ഗള്‍ഫ്‌ ഡ്രൈവിംഗ് ലൈസെന്‍സ് ആണ് മോനെ ലൈസെന്‍സ്

അന്ന് ഞാന്‍ ജോലിക്ക് കയറിയ സമയം. അത്യാവശ്യത്തിനു ഫ്രീ സമയം ഉണ്ടായിരുന്നു.

 163 total views

Published

on

അന്ന് ഞാന്‍ ജോലിക്ക് കയറിയ സമയം. അത്യാവശ്യത്തിനു ഫ്രീ സമയം ഉണ്ടായിരുന്നു. അതിപ്പോഴും ഉണ്ട് കേട്ടോ.
ഓഫീസ് സമയം രാവിലെ 7 മണി മുതല്‍ 2.15 വരെ പിന്നെ വെള്ളിയും ശനിയും അവധിയും.

അന്ന് കൂടെ ഉണ്ടായിരുന്നത് രണ്ടു പേര്‍ , ഒന്ന് ‘ലിമ്‌നേഷ്’ മറ്റൊരാള്‍ ‘സോജി’ ഞാന്‍ നെറ്റ്‌വര്‍ക്ക് അട്മിനും ലിമ്‌നേഷ് ഐ ടി അട്മിനും സോജി സിസ്റ്റം അഡ്മിനും

ലിമ്‌നെഷിനെ കുറിച്ച് പറയുമ്പോള്‍……….. ഒരാളെയും പേടിക്കാത്ത ഒരാളെയും അനുസരിക്കാത്ത എല്ലാ കാര്യങ്ങളിലും എന്നും ഒന്നാം സ്ഥാനം മാത്രം നേടുന്ന ഒരു പ്രതിഭ എന്നും , തന്റെതായ രീതിയില്‍ എല്ലാ കാര്യങ്ങളും കൈ കാര്യം ചെയ്യുന്ന ഒരാള്‍ എന്നതില്‍ ഉപരി കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ആവലാധി പ്പെടുന്ന അല്ലെങ്കില്‍ വരാനിരിക്കുന്നതിനെ ക്കുറിച്ച് ചിന്തിച്ച് ആവലാധി പ്പെടാതെ വര്‍ത്തമാന കാലത്ത് ജീവിക്കുന്ന ഒരു വ്യക്തി .

സോജി ആണെങ്കില്‍ ഞങ്ങള്‍ പറയും ….. ഒരു പത്തു വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ ഇപ്പോഴേ പ്ലാന്‍ ചെയ്തു ജീവിക്കുന്നതും ശരീരത്തിനെ ക്കുറിച്ചും ഹെല്‍ത്തി ഫുഡ് നെ ക്കുറിച്ചും നന്നായി അറിയുന്ന സ്വത സിദ്ദമായ രീതിയില്‍ കൊമെടി പറയുകയും സ്വന്തമായ ചില നിലപാടുകളും കാഴ്ചപ്പാടുകളും ഉള്ള ഒരുവന്‍ .

ഇതിനിടയില്‍ എന്നെക്കുറിച്ച് പറയുമ്പോള്‍ …. കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഗുരുത്വ കേടിന്റെ അവസാന വാക്ക് , അല്ലെങ്കില്‍ ഒരാള്‍ എങ്ങനെ ആവരുത് എന്നതിന്റെ ഉത്തമ ഉദാഹരണമായി ചൂണ്ടി ക്കാനിക്കാവുന്ന ഒരു വന്‍ എന്ന് അസൂയക്കാര്‍ പറയുമെങ്കിലും. ഒരു മാതൃകാ പുരുഷന്‍ എന്ന് വേണമെങ്കില്‍ ..പറ……. ശ്ശൊ അതൊന്നുമല്ലല്ലോ ഇവിടത്തെ വിഷയം ….

എന്നും ഓഫീസില്‍ നിന്നും ഇറങ്ങിയാല്‍ നേരെ പോലീസ് റൗണ്ട് എബൗട്ടിന്റെ അടുത്തേക്ക് നടക്കും അവിടന്ന് എനിക്കും ലിമ്‌നെഷിനും പോവേണ്ടത് അതെന്‍സ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഏരിയ യിലും സോജിക്ക് പോവേണ്ടത് അല്‍ഹംര തിയേറ്ററിന്റെ അടുത്തേക്കും ആണ്. അവിടന്നാണ് തീരുമാനിക്കുക അന്നത്തെ പരിപാടികള്‍, മിക്കവാറും നറുക്ക് വീഴുക ബ്രോസ്‌റെട് ചിക്കനായിരിക്കും അതല്ലെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ പോയി നല്ല എരിവുള്ള ചിക്കെന്‍ െ്രെഫ അതല്ലെങ്കില്‍ പാപ്പിലോണില്‍ കയറി ചിക്കെന്‍ ലോല്ലിപോപ് അതല്ലെങ്കില്‍ ലെബനീസില്‍ കയറി ഗ്രില്‍ അതും അല്ലെങ്കില്‍ സെന്‍ട്രല്‍ മാര്‍കറ്റില്‍ ഉള്ള നല്ല മട്ടന്‍ മന്ദി ഇങ്ങനെ യാണ് കാര്യങ്ങള്‍


തികച്ചും ജനാധിപത്യ രീതിയില്‍ ആണ് ഞങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കാര് അതായത് രണ്ടു പേര്‍ തീരുമാനിച്ചാല്‍ മൂന്നാമത്തെ ആള്‍ തീര്‍ച്ചയായും കൂടെ വരണം മിക്കവാറും ഞാനും ലിമ്‌നെഷും തീരുമാനിക്കും സോജി അനുസരിക്കെണ്ടാതായി വരും അങ്ങനെ ആണ് അധിക ദിവസങ്ങളിലും സംഭവിക്കാറ്.

അപ്പോ നിങ്ങള്‍ക്ക് തോന്നും ഇവന്മാര്‍ക്ക് എന്നും ഇത് തന്നെ പരിപാടി എന്ന്, എന്നും ഒന്നും ഉണ്ടാവാറില്ല ആഴ്ചയില്‍ ഒരു അഞ്ചോ ആറോ ദിവസം അത്രേ ഉള്ളൂ

Advertisementഇങ്ങനെ കറങ്ങി നടക്കാന്‍ ഉള്ള ഒരു കാരണം എന്താണെന്ന് വച്ചാല്‍ ഇതില്‍ ആരും കല്യാണം കഴിച്ചിട്ടില്ലായിരുന്നു. ഇങ്ങനെ ഇരിക്കുന്ന സമയത്താണ് ലൈസെന്‍സ് എടുക്കണം എന്നാ ആഗ്രഹം മനസ്സില്‍ വന്നത് , സോജി രണ്ടു വര്ഷം മുമ്പ് തന്നെ ലൈസെന്‍സ് എടുത്തിട്ടുണ്ട് . ഒരു ലൈസെന്‍സ് കൂടെ ഉണ്ടെങ്കില്‍ ഹോ എന്ത് രസമായിരിക്കും ല്ലേ …..? കാര്‍ വാങ്ങിക്കാം പെട്രോള്‍ അടിച്ചു ഫുള്‍ ടൈം അടിച്ചു പൊളിക്കാം … ആശയം വന്നത് ലിമ്‌നെഷിന്റെ മനസ്സില്‍ നിന്നാണ്. രണ്ടു പേരുടെയും മനസ്സില്‍ ലഡ്ഡു കള്‍ ഒരുമിച്ചു പൊട്ടി (പൊട്ടിയ ലഡ്ഡു വിന്റെ എണ്ണം കൃത്യമായി ഓര്‍മ്മ ഇല്ല) ……അതെ ഇനി ഉള്ള സമയം അങ്ങനെ ആവട്ടെ ഒരു ലൈസെന്‍സ് എടുക്കണം . പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ ലൈസെന്‍സ് എടുക്കുന്നതിനെ കുറിച്ചായിരുന്നു. സ്വപ്നങ്ങളില്‍ ബഹറൈനിലെ ഹൈവേ യിലൂടെ കാറില്‍ കറങ്ങുന്നതു മാത്രം. െ്രെഡവിംഗ് ഞാന്‍ അത്ര ഏറെ ഇഷ്ടപ്പെട്ടിരുന്നു അതും ഈ ലോകോത്തര നിലവാരമുള്ള ബഹറൈനിലെ ഹൈവേ യിലൂടെ ആവുമ്പോള്‍ പിന്നെ പറയുകയും വേണ്ട .

അങ്ങനെ ആണ് ടാക്‌സി മോയ്തുക്കയെ കണ്ടു മുട്ടിയത്. അദ്ദേഹം പറഞ്ഞു എന്റെ അടുത്ത് നല്ല ഒരു െ്രെഡവര്‍ ഉണ്ട് നിങ്ങള്‍ അവിടെ പൊയ്‌ക്കോ ആള്‍ നന്നായി പഠിപ്പിക്കും.ഇവിടെ അടുത്ത കാലത്താ രണ്ടു പേരെ ഞാന്‍ കൊടുത്തതും അവര്‍ക്ക് പെട്ടെന്ന് തന്നെ ലൈസെന്‍സ് കിട്ടുകയും ചെയ്തു ഇയാളെ 100 % വിശ്വസിക്കാം.

അടുത്ത ദിവസങ്ങളില്‍ തന്നെ ഞാനും ലിമ്‌നെഷും ‘കച്ച’ എടുത്തു ലേണേഴ്‌സ് കഴിഞ്ഞു അതിനു ശേഷം മൊയ്തുക്ക പറഞ്ഞ ഇന്‌സ്ട്രക്‌റെരെ വിളിച്ചു , ആദ്യം വിളിച്ചത് ലിമ്‌നേഷ് ആണ് …ഏകദേശം 18 ആം തിയ്യതി ആണ് വിളിച്ചത് എന്ന് തോന്നുന്നു , ഈ മാസം 27 തിയ്യതി സ്റ്റാര്‍ട്ട് ചെയ്യാം എന്ന് അദ്ദേഹം സമ്മതിച്ചു , രണ്ടു ദിവസം കഴിഞ്ഞു ഞാനും വിളിച്ചു എന്നോട് അദ്ദേഹം പറഞ്ഞു ഒരു കാര്യം ചെയ്യാം 22 നു ഒരു സ്ലോട്ട് ഉണ്ട് അന്ന് തുടങ്ങാം എന്ന്.

അങ്ങനെ അഡ്വാന്‍സ് കൊടുക്കാന്‍ വേണ്ടി െ്രെഡവിംഗ് സ്‌കൂളിലേക്ക് ഞാനും ലിമ്‌നെഷും പോയി. അവിടെ എത്തി ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചു .

പേര് മിസ്ടര്‍ ജവാദ് അഷൂര്‍, ഒരു പുതിയ മിത്സുബിഷി ലാന്‍സര്‍ കാര്‍ അതിന്റെ നമ്പര്‍ 76 ആണെന്ന് തോന്നുന്നു , ഏകദേശം ഒരു 70 വയസ്സ് തോന്നിക്കും വായില്‍ ഒരു പല്ല് പോലുമില്ല എന്ന് തോന്നും ആകെ ക്കൂടെ ഒരു പട്ടിണി ക്കോലം, കുഴപ്പമില്ലാത്ത ഇംഗ്ലീഷ് . ചുരുക്കിപ്പറഞ്ഞാല്‍ ഒറ്റനോട്ടത്തില്‍ ഗള്‍ഫുകാര്‍ ഒക്കെ പറയുന്ന പോലെ ശരിക്കും ഒരു അര്ബാബ് ലുക്ക്

യൂ നോ െ്രെഡവിംഗ് ….? യൂ നോ െ്രെഡവിംഗ് ….? എന്നോടാ ആദ്യം അയാള്‍ ചോദിച്ചത് ….
എനിക്കാദ്യം ഒന്നും മനസ്സിലായില്ല പിന്നെ സംഗതി പിടി കിട്ടി ‘െ്രെഡവിംഗ് ഈസ് ദി കണ്ട്രോള്‍ ആന്‍ഡ് ഒപരശന്‍ ഓഫ് ദി വെഹിക്കിള്‍’ എന്ന് പറയണം എന്നുണ്ടായിരുന്നു പക്ഷെ തല്‍ക്കാലം ‘ഐ നോ’ എന്ന മറുപടിയില്‍ ഒതുക്കി .

Advertisementഎന്തായാലും ഇനി ഇയാളെ ആണ് സഹിക്കേണ്ടത് . കൂട്ടുകാര്‍ പലരും പറയാറുണ്ട് ഒരു ബയോ ഡാറ്റയില്‍ സര്ട്ടിഫിക്കട്ടിനെക്കാള്‍ ആദ്യം വേണ്ടത് ലൈസന്‍സാ അതുണ്ടെങ്കില്‍ പിന്നെ പേടിക്കണ്ട എന്നൊക്കെ. എന്തായാലും അഡ്വാന്‍സ് കൊടുക്കാന്‍ തീരുമാനിച്ചു . പിന്നെ ഒരു പ്രത്യേകത എന്താണെന്നല്ലേ …? ഇത് ഒരു കോണ്ട്രാക്റ്റ് ആണ് അതായത് ഇരുന്നൂട്ടന്പതു ദിനാര്‍. അത് മാത്രം മതി ആ അമൌന്റിനു ലൈസെന്‍സ് വാങ്ങിത്തരും എന്ന് വച്ച് ഇതൊരു തരികിട കളിച്ചു ലൈസെന്‍സ് എടുക്കുന്ന പരിപാടി അല്ല ട്ടോ ….? അതിന്റെ പേരില്‍ ആരും എന്നെ വിളിക്കരുത് എന്നപേക്ഷിക്കുന്നു. മറ്റൊരു കണ്ടിഷന്‍ എന്ന് പറയുന്നത് നമ്മള്‍ അവിടെ പോയി വേണം പഠിക്കാന്‍ അദ്ദേഹം ഇവിടെ വന്നു പിക്ക് ചെയ്യുക ഇല്ല എന്ന് ആദ്യമേ പറഞ്ഞു. ഇതിന്റെ എല്ലാം ബുദ്ടിമുട്ടു പിന്നെയാണ് മനസ്സിലായത് .

അങ്ങനെ ആ സുദിനം വന്നെത്തി അതായത് ഇന്നാണ് ആദ്യത്തെ െ്രെഡവിംഗ് പറഞ്ഞതിലും ഒരു അര മണിക്കൂര്‍ വൈകി ഞാന്‍ അവിടെ എത്തി …. കൃത്യ നിഷ്ഠ അത് ഞാന്‍ കഴിഞ്ഞേ ഉള്ളൂ മറ്റൊരാള്‍. ആദ്യത്തെ ദിവസം തന്നെ അദ്ദേഹം വന്നു എന്നോട് കാറിന്റെ വലതു വശത്ത് കയറാന്‍ പറഞ്ഞു എന്നിട്ട് എന്നോട് ചോദിച്ചു എങ്ങനെയാ നീ കാര്‍ ഓടിക്കുന്നത് …? എന്തൊക്കെ യാ നീ ചെയ്യുക …. ഞാന്‍ പറഞ്ഞു ആദ്യം കാര്‍ നുട്രില്‍ ഇട്ട ശേഷം കാര്‍ സ്റ്റാര്‍ട്ട് ചെയ്യും ക്ലച് അമര്‍ത്തി ഫസ്റ്റ് ഗിയറില്‍ ഇട്ടശേഷം ക്ലച് മെല്ലെ റിലീസ് ചെയ്യും കൂടെ ആക്‌സിലരറെര്‍ അമര്‍ത്തും ഇങ്ങനെ ആണ് എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു അത് നീ ഇത് വരെ െ്രെഡവ് ചെയ്തത് … ഇന്ന് മുതല്‍ അതിനൊരു മാറ്റം വേണം … അതായത് ആദ്യം നീ െ്രെഡവിംഗ് സീറ്റില്‍ ഇരുന്ന ശേഷം സീറ്റ് ബെല്‍റ്റ് ഇടുക ശേഷം സൈഡ് മിറര്‍ മിഡില്‍ മിറര്‍ എന്നിവ റെഡി ആക്കുക … എന്നിങ്ങനെ ഉള്ള ചില നിര്‍ദേശങ്ങള്‍ ….

െ്രെഡവിംഗ് പഠനം പുരോഗമിക്കുന്നു .. ഹോ ഇനി ഒരിക്കല്‍ കൂടി െ്രെഡവിംഗ് ലൈസെന്‍സ് എടുക്കേണ്ടി വന്നാല്‍ അത് വേണ്ടാ എന്ന് വെക്കുകയേ ചെയ്യൂ … കാരണം അത്രയ്ക്ക് വൃത്തി കേട്ട ടെന്‍ഷന്‍ അടിച്ച ഒരു പണി ….ആല്ലോജിക്കാന്‍ വയ്യ . കാരണം പ്രായം ആയവര്‍ക്കുള്ള ഒരുമാതിരി ഒരു ചൊറിച്ചില്‍ ഇല്ലേ …? ലത് തന്നെ …? അനാവശ്യമായി ദേഷ്യപ്പെടുക, തലയ്ക്കു അടിക്കുക ശരിക്കും ടെന്‍ഷന്‍ അടിക്കാറുള്ള ദിവസങ്ങള്‍ ആയിരുന്നു അത് ..ഇടയ്ക്കു വച്ച് നിര്‍ത്തിയാലോ എന്ന് വരെ ആലോചിച്ചു … ഇടയ്ക്കു തിരിച്ചു നാലെണ്ണം അങ്ങോട്ട് കൊടുത്താലോ എന്നും തോന്നിപ്പോയിട്ടുണ്ട് . ‘ ഗോ സ്‌ട്രെഇറ്റ് … നോ സ്‌ട്രെഇറ്റ് ടേണ്‍ റൈറ്റ് …… നോ റൈറ്റ് …ടേണ്‍ ലെഫ്റ്റ്’ എന്നിങ്ങനെ ഉള്ള അദ്ദേഹത്തിന്റെ സ്‌റ്റൈലില്‍ പഠിപ്പിക്കല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.ഇനി നീ റിവേര്‍സ് പഠിച്ചോ എന്ന് പറഞ്ഞു അദ്ദേഹം അങ്ങ് പോവും പിന്നെ അദ്ദേഹത്തിന്റെ കൂട്ടുകാരുടെ കൂടെ അങ്ങ് കൂടും അതോടെ അന്നത്തെ ക്ലാസ്സ് കഴിയും .

അധിക സമയവും ഇവര്‍ ചെയ്യുന്ന പണി എന്താണെന്നല്ലേ …? ഒരു ഫോണ്‍ ചെയ്യും എന്നിട്ട് നമ്മളെ പഠിപ്പിക്കാതെ അവരെ ഫോണില്‍ വിളിച്ചു പഞ്ചാര അടിക്കും , ഈ പെണ്ണുങ്ങള്‍ക്കൊന്നും ഭാര്താക്കന്മാരില്ലേ …? അതല്ല രക്ഷിതാക്കള്‍ ഇല്ലേ …? അല്ലെങ്കില്‍ ഇയാളുടെ കോലം എന്താ …? ഇത്ര സുന്ദരനായ എനിക്ക് പോലും ഒരു കാമുകിയെ കിട്ടിയിട്ടില്ല ഇതുവരെ. ഇവിടെ ഉള്ളവരുടെ ഒക്കെ സൌന്ദര്യ ബോധം ഇത്രയേ ഉള്ളോ…?

Advertisementആ നീല കളറിലുള്ള ബുക്ക് കാണുമ്പോള്‍ എന്റെ അമ്മോ കാല്‍ മുതല്‍ തല വരെ വല്ലാത്ത ഒരു കലിപ്പ് ആണ് . ലോ പ്രഷര്‍ ഉള്ള ഒരാള്‍ക്ക് അത് ഹൈ പ്രഷര്‍ ആവാന്‍ ഈ ബുക്ക് തന്നെ മതി . ഇനി ജീവിതത്തില്‍ ഒരിക്കല്‍ കൂടി ലൈസെന്‍സ് എടുക്കേണ്ട ഗതി വന്നാല്‍ … ‘അന കല്ലംമാഫി മറതാനി മിന്നാക്’ … എന്നാല്‍ എന്താണെന്ന് എനിക്കറിയില്ല ഞാന്‍ ഉദ്ദേശിച്ചത് ആ പരിപാടി വേണ്ടെന്നു വെക്കുകയേ ഉള്ളൂ എന്ന് .

െ്രെഡവിംഗ് പഠിക്കാന്‍ പോവുന്നത് മിക്കവാറും ബസ്സില്‍ ആയിരിക്കും മനാമ മുതല്‍ ഇസ ടൌണ്‍ വരെ ബസ്സില്‍ ഇരിക്കുമ്പോള്‍ തന്നെ ചിന്തകള്‍ കാട് കയറും. ലക്ഷ്യം ഒന്ന് മാത്രം ലൈസെന്‍സ് ലൈസെന്‍സ് . ഇതിനിടക്ക് തന്നെ െ്രെഡവിംഗ് ഞാന്‍ സൂഷ്മമായി നിരീക്ഷിക്കും എല്ലാ െ്രെഡവര്‍ മാരുടെയും െ്രെഡവിംഗ് ശ്രദ്ദിക്കും പുറത്തേക്കു നോക്കി റോഡും ശരിക്ക് മനസ്സിലാക്കും . ലിസെന്‍സ് ഉള്ളവരോട് ബഹുമാനം കൂടിയ സമയം ആയിരുന്നു അത് , ശ്ശൊ ഇവരെ ഒക്കെ ശരിക്കും സമ്മതിക്കണം ഇത്ര ഒക്കെ റൂള്‍സ് അറിഞ്ഞാണല്ലോ ഇവരൊക്കെ വാഹനം ഓടിക്കുന്നത് …ഇവര്‍ ശരിക്കും ഗ്രേറ്റ് സ് തന്നെ , ഇവരാണ് ശരിക്കും ഭൂമിയിലെ ഭാഗ്യവാന്മാര്‍

ഓരോ ദിവസത്തെയും പഠനം വളരെ ദുഷ്‌കരം തന്നെ , പഠിപ്പിക്കുന്ന ആളുടെ മനസ്സ് വായിക്കാന്‍ എനിക്ക് കഴിയുന്നില്ല . വീട്ടിലെ പല പ്രശ്‌നങ്ങളും അദ്ദേഹം തീര്‍ക്കുന്നത് എന്റെ നേരെ. ഇതിനൊരു പരിഹാരം വേണമല്ലോ …? ഇതിങ്ങനെ വിട്ടാല്‍ ശരി ആവില്ല …? നമുക്കും ഇല്ലേ പ്രശ്‌നങ്ങളും മനസ്സും മനസ്സാക്ഷിയും ഒക്കെ …? ഇവര്‍ക്കൊക്കെ കുതിര കയറാനുള്ളതാണോ നമ്മള്‍ ….? ഇവരൊക്കെ എന്താ മനസ്സിലാക്കിയത് …? രണ്ടും കല്‍പ്പിച്ചു ഞാന്‍ ഒരു കാര്യം തീരുമാനിച്ചു സഹിക്കുക അത് തന്നെ ഏറ്റവും നല്ല പോം വഴി .അല്ലെങ്കില്‍ നമ്മളൊക്കെ ഗാന്ധിജിയുടെ പിന്‍ മുറക്കാര്‍ അല്ലെ …? ഒരു മുഖതടിച്ചപ്പോള്‍ മറ്റേ മുഖം കാണിച്ചു കൊടുത്ത ആള്‍ അല്ലെ …? പിന്നേ എന്റെ പട്ടി കൊടുക്കും മറ്റേ മുഖം ആദ്യം അടിച്ച സ്ഥലത്ത് തന്നെ വേണേല്‍ അടിച്ചോട്ടെ.
അങ്ങനെ പത്താമത്തെ ക്ലാസ് കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്റെ ബുക്ക് വാങ്ങി ഇരുപത്തി രണ്ടോ അതോ പതിനെട്ടോ എന്നോര്‍മയില്ല ഒപ്പിട്ടു തന്നു പറഞ്ഞു പോയി ടെസ്റ്റ് ഡേറ്റ് എടുത്തോളൂ . അത് കേട്ട് ഞാന്‍ ബുക്കും വാങ്ങി ഓടി പോവുന്ന വഴി എന്റെ വാല്ലെറ്റ് എടുത്തു ചെക്ക് ചെയ്തു അയ്യോ കയ്യില്‍ പൈസ ഇല്ലല്ലോ ഇനി എന്ത് ചെയ്യും ….? ഒരു കാര്യം ചെയ്യാം നാളെ എടുക്കാം … അതല്ല അദ്ദേഹത്തോട് വാങ്ങണോ …? ഓ അതൊക്കെ മോശമല്ലേ ….? എന്ത് മോശം അദ്ദേഹം എന്റെ അമ്മായി അപ്പനോ മറ്റോ ആണോ …? ചോദിക്ക തന്നെ . ഞാന്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു ‘സാര്‍ ഐ ഡോണ്ട് ഹാവ് മണീ റൈറ്റ് നോ’

മാഫീ മുഷ്‌കില്‍ ..താല്‍ മിന്നീ … അത് കേട്ട എനിക്ക് സന്തോഷമായി , അദ്ദേഹത്തോട് ഇരുപതു ദിനാര്‍ വാങ്ങി ടെസ്റ്റ് ഡേറ്റ് എടുത്തു. എന്റെ ആദ്യത്തെ െ്രെഡവിംഗ് ടെസ്റ്റ് രണ്ടായിരത്തി എട്ടു ജനുവരി പതിനഞ്ചാം തിയ്യതി . ടെസ്റ്റ് ഡേറ്റ് എടുത്ത ശേഷം രണ്ടു ക്ലാസ്സ് തന്നു മൂന്നാമത്തെ ക്ലാസ്സ് ടെസ്റ്റിന്റെ അന്ന് രാവിലെ തരാം എന്ന് പറഞ്ഞു ടെസ്റ്റിന്റെ ടൈം 11.AM ആണ് അപ്പോള്‍ ഒരു 9.00AMനു അവിടെ എത്തിക്കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ ക്ലാസ്സ് അത് കഴിഞ്ഞു 1 മണിക്കൂര്‍ റിലാക്‌സ് ചെയ്യാം പിന്നെ ടെസ്റ്റ് അങ്ങനെ ആയിരുന്നു പ്ലാന്‍

Advertisementനാളെയാണ് ടെസ്റ്റ്, തലേ ദിവസം ഓഫീസില്‍ ചില ഗൂഡാലോജന ഒക്കെ നടന്നിട്ടുണ്ടായിരുന്നു . ഇതൊന്നും അറിയാതെ ടെസ്റ്റിന്റെ ദിവസം ഞാന്‍ ഓഫീസിലേക്ക് കയറി വരുന്നു പഞ്ചു ചെയ്തു റിസപ്ഷ ന്റെ അടുത്ത് ഒരാള്‍ നില്‍ക്കുന്നു അയാള്‍ രാവിലെ തന്നെ ചോക്കലേറ്റു കഴിക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും വിശേഷ സമയത്ത് റിസപ്ഷനില്‍ ചോക്കലേറ്റു കൊടുക്കും വിശേഷം പറയുകയും ചെയ്യും . കാര്യം വിവരിക്കേണ്ട ചുമതല പാകിസ്താനി സയീദിന് ആണ് . എന്നെ കണ്ടതും സയീദ് കൂടെ നില്‍ക്കുന്ന മുരളി ആണെന്ന് തോന്നുന്നു ഉറക്കെ എന്റെ നേരെ കൈ നീട്ടി പറഞ്ഞു ‘Congratulation Mr. Abdul Gafoor…. Congratulation for ur Driving License’ ഞാന്‍ ആദ്യം ഒന്ന് പകച്ചു പോയി …അതിനെനിക്ക് ലിസെന്‍സ് കിട്ടിയിട്ടില്ലല്ലോ …? പിന്നെ ഇത് …? ചമ്മിയ സ്വരത്തില്‍ ഞാന്‍ പറഞ്ഞു ‘താങ്ക്‌സ് മുരളീ സയീദ് ഭായ് ‘ . എന്നിട്ട് സ്വകാര്യമായി സയീദിനോട് ചോദിച്ചു … ‘യെ കോന്‍ ലേകെ ദിയാ’

‘ആപകാ ദോസ്ത് ലിമ്‌നെഷ് ലേകെ ആയാ’ നിഷ്‌കള ന്ഗമായി അദ്ദേഹം പറഞ്ഞപ്പോള്‍ അദ്ദേഹതോടൊരു സഹതാപവും എനിക്കാകെ ഒരു ചമ്മലും തോന്നി . ഐ ടി റൂമില്‍ നിന്നും അടക്കി പ്പിടിച്ച ചിരികളും സംസാരങ്ങളും കേള്‍ക്കുമായിരുന്നു. എനിക്ക് ലൈസെന്‍സ് കിട്ടിയ വിവരം എല്ലാവരും അറിഞ്ഞു . അതും എന്റെ ടെസ്റ്റ് കഴിയുന്നതിനു മുമ്പ് തന്നെ . തല്‍ക്കാലം അത് അങ്ങനെ തന്നെ ഇരിക്കട്ടെ . സെര്‍വര്‍ റൂമില്‍ ഇരുന്നു ഞാന്‍ ചിലതെല്ലാം ആലോചിച്ചു , നീ മിട്ടായി കൊടുത്തു ല്ലേ ….? ശരി ആക്കിതരാം ട്ടോ …? ചെട്ടനില്ലേ ഇവിടെ ….? മക്കള്‍ പേടിക്കണ്ട ട്ടോ …?

എട്ടര മണിക്ക് തന്നെ ഞാന്‍ െ്രെഡവിംഗ് സ്‌കൂളിലേക്ക് തിരിച്ചു .

രാവിലെ 8.45 നു ഞാന്‍ സ്‌കൂളില്‍ എത്തി ഓഫീസില്‍ രാവിലെ നടന്ന കാര്യങ്ങള്‍ ആലോചിച്ചു അവിടെ ഇരുന്നു . 9.15 ആയപ്പോള്‍ ഇന്‍സ്ട്രക്ടര്‍ വന്നു സാധാരണ ടെസ്റ്റ് ചെയ്യുന്ന ഏരിയ വഴി രണ്ടു പ്രാവശ്യം കറക്കി എന്നോട് പറഞ്ഞു … ‘ഡോണ്ട് വറി ഹബീബി ‘ ‘ഗിവ് മി എ കാള്‍ വെന്‍ യൂ ഫിനിഷ്’ എന്നും പറഞ്ഞു അദ്ദേഹം പോയി

ഞാന്‍ നേരെ സ്‌കൂള്‍ കാന്റീനില്‍ കയറി ഒരു ചായയും ബര്‍ഗെരും ഓര്‍ഡര്‍ ചെയ്തു … ഇതിനെന്താ ഒരു ടേസ്റ്റും ഇല്ലത്തെ..? ഞാന്‍ എന്തിനാ ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തത് ….എനിക്കിപ്പോള്‍ വിശപ്പോന്നും തോന്നുന്നില്ലല്ലോ …? ആവശ്യത്തില്‍ കൂടുതല്‍ ടെന്‍ഷന്‍ ഉണ്ട് .. തലയ്ക്കു വല്ലാത്ത കനം ..

ഏകദേശം ഒരു 10 മണി ആയപ്പോഴേക്കും ഞാന്‍ ടെസ്റ്റിനു വിളിക്കുന്ന സ്ഥലത്ത് ഇരിപ്പുറപ്പിച്ചു . പലപ്പോഴായി പലരും പറഞ്ഞു കേട്ട കാര്യങ്ങള്‍ മനസ്സിലൂടെ കടന്നു പോയി .
‘ എന്നെ വെറുതെ തോല്പ്പിച്ചതാ അയാള്‍ , ഞാന്‍ ഒരു മിസ്ടക്കും ചെയ്തിട്ടില്ല’
നാട്ടില്‍ പതിനഞ്ചു വര്ഷം െ്രെഡവ് ചെയ്തു പരിജയ മുള്ള ഒരാള്‍ ഇവിടെ ഏഴാമത്തെ ടെസ്റ്റിലാ ലൈസെന്‍സ് കിട്ടിയത് .
ആദ്യത്തെ റെസ്ടിലോന്നും കൂടുതല്‍ പ്രതീക്ഷിക്കരുത്
മലയാളികളോട് ഇവര്‍ക്ക് നല്ല ദേഷ്യമാ ..
െ്രെഡവിംഗ് തെറ്റിയില്ലെങ്കിലും അവന്മാര്‍ തോല്‍പ്പിക്കും
ആദ്യത്തെ ടെസ്റ്റില്‍ ലൈസെന്‍സ് കിട്ടണം എന്നുള്ള ചിന്ത അഹങ്കാരം ആണ് .
നാട്ടില്‍ െ്രെഡവിംഗ് അറിയുന്നവര്‍ക്ക് ഇവിടെ ലൈസെന്‍സ് കിട്ടാന്‍ ബുദ്ദി മുട്ടാ …

Advertisementതുടങ്ങിയ വാക്കുകള്‍ മനസ്സിലൂടെ കടന്നു പോയി .അതിനിടയില്‍ ലിമ്‌നെഷിന്റെ ഫോണ്‍ കേട്ടാണ് സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നത് ‘എന്താടാ ലൈസെന്‍സ് കിട്ടിയോ….?’ അവന്‍ എനിക്കിട്ട് ഒന്ന് ഊതിയതാ ‘ഇപ്പൊ ശരി ആക്കിതരാം’ എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു .

പല പല പേരുകളും സ്പീക്കറിലൂടെ വിളിച്ചു പറയുന്നു … പലരും എഴുന്നേറ്റു പോവുന്നു. ഏതു നിമിഷവും എന്റെ പേര് വിളിക്കാം കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ വെള്ളത്തിന് ദാഹം തോന്നുന്നു തൊണ്ടയില്‍ ഒരിറ്റു വെള്ളമില്ല കൃത്യം 11.05AM ആയപ്പോഴേക്കും എന്റെ പേരും അന്നൌന്‍സ് ചെയ്തു ‘അബ്ദുല്‍ ഗഫൂര്‍ … കം ടു റൂം നമ്പര്‍ സിക്‌സ് …..’അബ്ദുല്‍ ഗഫൂര്‍ … കം ടു റൂം നമ്പര്‍ സിക്‌സ് ഞാന്‍ ബുക്കും എടുത്തു റൂം നമ്പര്‍ 6 ന്റെ അടുത്ത് കാത്തു നിന്നു. എന്റെ തൊട്ടടുത്ത് ഒരു ബംഗാളി നില്‍ക്കുന്നു അവന്റെ നാലാമത്തെ ടെസ്റ്റ് ആണ് .

ഉടനെ തന്നെ ഒരു ഇന്‍സ്‌പെക്ടര്‍ പുറത്തേക്കു വന്നു, വെളുത് മെലിഞ്ഞ ശരീരം വെള്ള നിറത്തിലുള്ള ഒരു ഷര്‍ട്ടും ബ്ലൂ പാന്റും അതിനോട് ശരിക്കും യോജിക്കുന്ന രീതിയിലുള്ള ഒരു തൊപ്പിയും കറുത്ത ഷൂ വും ധരിച്ചിട്ടുണ്ട് .

എന്നോട് തന്നെ ചോദിച്ചു ‘ ഹൂ ഈസ് അബ്ദുല്‍ ഹഫൂര്‍’ ….?

Advertisement‘ടാട്‌സ് മി സര്‍ ‘ എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു

‘ഓക്കേ കം വിത്ത് മി’

പോവുമ്പോള്‍ ബംഗാളി എന്നോട് പറഞ്ഞു ‘ഇയാളാ എന്നെ തോല്‍പ്പിച്ചത് എന്റെ ആദ്യ ടെസ്റ്റിന് ഇത് നിനക്ക് കിട്ടാന്‍ ഒരു ചാന്‍സും ഇല്ല ‘

അതും കൂടെ കേട്ടപ്പോള്‍ എന്റെ ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയി . അല്ലെങ്കിലും വെറുതെ അല്ല തെണ്ടീ നിന്നെ ഒക്കെ ബന്ഗാളീ ബന്ഗാളീ എന്ന് ആള്‍ക്കാര്‍ വിളിക്കുന്നത് ഇവന്മാര്‍ക്കൊക്കെ അങ്ങനെ തന്നെ വേണം അല്ല പിന്നെ എന്നോട് അപ്പോള്‍ പറയേണ്ടത് അങ്ങനെ ആണോ ..? ബന്ഗാളിയെ ശപിച്ചു ഞാന്‍ പോലീസുകാരന്റെ പുറകില്‍ നടന്നു .

‘ ടേക്ക് ദാറ്റ് കൊറോള്ള’ അങ്ങനെ ചെയ്യാം രാജാവേ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു
െ്രെഡവിംഗ് സീറ്റില്‍ കയറി ഇരുന്നു , എല്ലാവരും മറക്കാറുള്ള കാര്യം തന്നെ ആദ്യം ഓര്‍മ്മിച്ചു … സീറ്റ് ബെല്‍റ്റ് ….. സൈഡ് മിറര്‍ …പിന്നെ മിഡില്‍ മിറര്‍ …. റെഡി ആക്കി

സ്റ്റാര്‍ട്ട് ചെയ്യാന്‍ അദ്ദേഹം പറഞ്ഞു ……

Advertisementകാര്‍ സ്റ്റാര്‍ട്ട് ചെയ്തു ഫസ്റ്റ് ഗിയറില്‍ ഇട്ടു മെല്ലെ മെല്ലെ കാര്‍ ഞാന്‍ അനക്കി …

റോഡ് പോയി ഒരു വേറെ റോഡുമായി ചേരുന്നു …. അവിടെ ഞാന്‍ കാര്‍ സ്‌റ്റോപ്പ് ചെയ്തു …..
വാഹനം വരുന്നില്ല എന്ന് ഉറപ്പിച്ച ശേഷം …. മുന്‌പോട്ടെടുത്തു …..നല്ല രീതിയില്‍ ടെസ്റ്റ് മുന്‍പോട്ടു പോകുന്നു …. ഒരു ചെറിയ അബദ്ദത്തിനു വലിയ വില നല്‍കണം എന്നുള്ളത് കൊണ്ട് എല്ലാ സെക്കണ്ടുകളും വളരെ ശ്രദ്ദിച്ചു മുന്‍പോട്ടു പോയിക്കൊണ്ടിരിക്കുന്നു ….

അടുത്തതായി റിവൈസ് ടെസ്റ്റ് ആണ് ….എനിക്കേറ്റവും ഇഷ്ടപ്പെട്ട ഐറ്റം ആയത് കൊണ്ട് തന്നെ വളരെ കൂള്‍ ആയി അത് പാസ് ആയി ….

അടുത്ത ഐറ്റം എന്ന് പറയുന്നത് …. സ് ലോപ്പ് ആയ സ്ഥലം …. അതും ധൈര്യ സമേതം നേരിട്ടു കുഴപ്പമില്ലാത്ത രീതിയില്‍ കഴിഞ്ഞു … അടുത്ത റൗണ്ട് എബൌട്ട് അവിടന്ന് അദ്ദേഹം ലെഫ്റ്റ് പറഞ്ഞു ….അതും കഴിഞ്ഞു രണ്ടാമത്തെ റൗണ്ട് എബൌട്ട് അവിടന്ന് സ്‌ട്രെറ്റ് പിന്നെ ചെയ്യേണ്ടത് മെയിന്‍ ഹൈ വേ ആണ് ….

Advertisementഹൈ വേ യില്‍ നല്ല തിരക്കുണ്ട് , ആ ലോറി പോയശേഷം മുന്‌പോട്ട് എടുത്തോളൂ …. എന്നദ്ദേഹം പറഞ്ഞു , അദ്ദേഹം പറഞ്ഞ പോലെ ഞാന്‍ വണ്ടി മുന്‌പോട്ടെടുക്കാന്‍ ശ്രമിച്ചു പെട്ടെന്നാണ് അതിനു പുറകെ വരുന്ന കാര്‍ കണ്ടതും അദ്ദേഹം ആഞ്ഞു ബ്രേക്കില്‍ ചവിട്ടി ഉടനെ തന്നെ ഞാന്‍ ക്ലച്ചില്‍ കാല്‍ അമര്‍ത്തി കാര്‍ ഓഫ് ആവാതെ ശ്രദ്ദിച്ചു … ഉടനെ തന്നെ എന്റെ ബുക്കില്‍ അദ്ദേഹം കുത്തി ക്കുറിക്കുന്നത് ഞാന്‍ കണ്ടു . അങ്ങനെ ആദ്യത്തെ ടെസ്റ്റ് ഗുദാ ഗവാ എന്ന് ഞാന്‍ മനസ്സില്‍ കരുതി .

റൗണ്ട് എബൌട്ട് കഴിഞ്ഞു വീണ്ടും അടുത്ത സിഗ്‌നലില്‍ വാഹനം എത്തി തിരിക്കാന്‍ പറഞ്ഞു …. ഗോ ടു 70KM സ്പീഡ് എന്ന് പറഞ്ഞു …. അത് പോലെ എഴുപതു സ്പീഡിലും ഞാന്‍ ഓടിച്ചു

‘ഗോ ടു സ്‌കൂള്‍’ എന്ന് പറഞ്ഞു ..പതുക്കെ ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു ഹാന്‍ഡ് ബ്രേക്ക് ഇട്ടു
ബുക്കില്‍ എന്തൊക്കെയോ കുത്തി ക്കുറിച്ച് അദ്ദേഹം ബുക്ക് അടച്ചു എന്റെ കയ്യില്‍ തന്നു
‘ഗിവ് ദിസ് ബുക്ക് ടു റൂം നമ്പര്‍ 12’

ഓകെ സാര്‍,

Advertisementതാങ്ക് യൂ പറയാന്‍ മനസ്സ് വന്നില്ല

ബുക്കുമായി ഞാന്‍ പന്ത്രണ്ടാം റൂം ലക്ഷ്യമാക്കി നടന്നു, ഒന്ന് തുറന്നു നോക്കണോ …? നോക്കിയാല്‍ അദ്ദേഹം ദേഷ്യ പ്പെടുമോ …? എന്തായിരിക്കും റിസള്‍ട്ട് …? ഇനിയും വരേണ്ടി വരുമോ…?

രണ്ടും കല്‍പ്പിച്ചു ഞാന്‍ ബുക്ക് തുറന്നു നോക്കാന്‍ തീരുമാനിച്ചു

ബുക്ക് തുറന്ന എന്റെ കണ്ണ് തള്ളിപ്പോയി …! എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല …

AdvertisementResult എന്നതിന്റെ അടുത്ത് കാണുന്നു Pass…. ഒന്ന് കൂടെ ഞാന്‍ നോക്കി അതെ പാസ് എന്ന് തന്നെ ആണ് …

എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു , കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല …

അതെ ആദ്യ ടെസ്റ്റില്‍ തന്നെ ഞാന്‍ നേടിയിരിക്കുന്നു. അവിടെ വെച്ച് ഉറക്കെ വിളിച്ചു പറയാന്‍ എന്റെ മനസ്സ് കെഞ്ചി Guys….. i achieved one of my Goal from my first attempt ………

എവിടെ ലിംനേഷ് എവിടെ ആ ബംഗാളി …? കാണിച്ചു തരാം നിങ്ങള്ക്ക്
നീ ചോക്കലേറ്റു വിതരണം ചെയ്യും ല്ലേ …? ഇന്ന് നിന്റെ അന്ത്യമാ നോക്കിക്കോ ..?
മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം …? ലിമ്‌നെഷ് വിതരണം ചെയ്ത ചോക്കലേറ്റു എന്റെ ഹൃദയത്തില്‍ പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു ….

Advertisementഞാന്‍ വളരെ സന്തോഷത്തോടെ പഠിപ്പിച്ച െ്രെഡവറെ (Driving Instructor) വിളിച്ചു … ‘സാര്‍ ഞാന്‍ പാസ്സായി ….ഐ വണ്ണ സീ യൂ ‘
‘ വെയിറ്റ് ഫോര്‍ മീ ആം കമിംഗ് ദേര്‍’
12 ആം നമ്പര്‍ റൂമില്‍ നിന്നും ഒപ്പും സീലും തന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞു അകത്തു പോയി ലൈസെന്‍സ് വാങ്ങിക്കാന്‍ പറഞ്ഞു … ഇപ്പോള്‍ തന്നെ സമയം 12.30PM പോയി വന്നിട്ട് വാങ്ങിക്കാം എന്ന് തീരുമാനിച്ചു, അതിനിടക്ക് മൊയ്തുക്കയെ വിളിച്ചു വരാന്‍ പറഞ്ഞു .

ഇന്‍സ്ട്രക്ടര്‍ വന്നു അദ്ദേഹം കാര്‍ പാര്‍ക്ക് ചെയ്തു ഞാന്‍ ഓടി ചെന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക് കാറില്‍ ഒരു സ്ത്രീ ഇരിക്കുന്നു ഒരു സ്ടുടെന്റ്‌റ് ആണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി എനിക്കും ഇന്‍സ്ട്രക്ടര്‍ ക്കും എന്തെന്നില്ലാത്ത സന്തോഷം സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല , അറബിക് സ്‌റ്റൈലില്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു … ‘ഐ നോ ഹബീബി … ഐ എക്‌സ്‌പെക്ട്‌ടെട് ദിസ് റിസള്‍ട്ട്’ സന്തോഷം അടക്കാന്‍ കഴിയുന്നില്ല മനസ്സില്‍ കുറെ വട്ടം ഉരുവിട്ടു ‘എന്നോട് ക്ഷമിക്കണം’ ഞാന്‍ ഒരു പാട് വട്ടം ശപിചിട്ടുണ്ട് നിങ്ങളെ താങ്കള്‍ എന്നെ ചീത്ത പറഞ്ഞതും എന്നെ ഉപദ്രവിച്ചതും ഈ രിസല്ട്ടിനു വേണ്ടി ആയിരുന്നതെന്ന് ഓര്‍ത്തപ്പോള്‍ സങ്കടം വന്നു . അദ്ദേഹത്തിന്റെ മനസ്സിലെ നന്മയെ ഓര്‍ത്തു ഞാന്‍ ഒരു പാട് ചെറുതായ പോലെ എനിക്ക് തോന്നി. ഒരു ഇരുപതു ദിനാര്‍ മടക്കി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തു ഞാന്‍ അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി യാത്ര തിരിച്ചു.

അതിനിടയില്‍ മോയ്തുക്ക വന്നു, അദ്ദേഹത്തിന്റെ കൂടെ കാറില്‍ കയറി ഞാന്‍ ഓഫീസിലേക്ക് യാത്ര തിരിച്ചു . അദ്ദേഹം എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ ഞാന്‍ ആ ലോകത്തൊന്നും ആയിരുന്നില്ല . ഓഫീസില്‍ പോയിട്ട് ഇനിയും ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട് . ‘എന്താ മൊയ്തുക്കാ കാറിനു ഇത്രയേ സ്പീഡ് ഉള്ളോ …? ഓടിയിട്ടും ഓടിയിട്ടും അങ്ങ് എത്തുന്നില്ല …?’ ഒരു ചിരിയോടു കൂടി അദ്ദേഹം മറുപടി പറഞ്ഞു ‘ഇന്ന് ഞാന്‍ 250 KM/Hr പോയാലും നിനക്ക് സ്പീഡ് തോന്നില്ല .

ഓഫീസില്‍ എത്തിയ ഞാന്‍ ഐ ടി റൂമിലേക്ക് ഓടി ക്കയറി ഒരു ജേതാവിനെപ്പോലെ ഞാന്‍ നെഞ്ചും വിരിച്ചു നിന്നു എന്റെ മുന്‍പില്‍ അതാ നില്‍ക്കുന്നു ലിംനേഷ് , ജീവിതത്തില്‍ എന്നും ഒന്നാം സ്ഥാനം മാത്രം ലഭിക്കാറുള്ള അവന്‍ അതാ സൈക്കിളില്‍ നിന്നും വീണ ചിരിയോടു കൂടി അടുത്തേക്ക് വരുന്നു … ഇന്ന് അവനെ തോല്‍പ്പിച്ചു ഞാന്‍ ഒന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുന്നു എനിക്കിനി മരിച്ചാലും വേണ്ടീല്ല (അത് ചുമ്മാ പറഞ്ഞതാ). ‘കണ്ഗ്രാജുലെഷന്‍ ചേട്ടാ’ സമ്മതിച്ചിരിക്കുന്നു പുറകെ സോജിയും ദീപയും പിന്നെ ഷിബുവേട്ടനും. പിന്നെ ഞാന്‍ അവര്‍ക്ക് കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു .

രാവിലെ കിട്ടിയതിനേക്കാള്‍ അഭിനന്ദനങ്ങള്‍ ടെസ്ടിനു ശേഷമാ കിട്ടിയത് , അതിനു വേറെ ചെലവോന്നും ചെയ്യേണ്ടി വന്നില്ല കേട്ടോ ഞാന്‍ വരുമ്പോഴും ചോക്കലേറ്റു ബാകി ഉണ്ടായിരുന്നു.

ഞങ്ങളുടെ നാട്ടില്‍ പ്രത്യേകിച്ച് മലബാര്‍ ഏരിയയില്‍ സാധാരണ യായി എന്തെങ്കിലും ഫന്‍ക്ഷന്‍ ഉണ്ടെങ്കില്‍ ഭക്ഷണം ഉണ്ടാക്കാന്‍ കുക്കിനെ വിളിക്കാരാനു പതിവ് , പുള്ളിക്കാരന്‍ ഉണ്ടാക്കിയ ഭക്ഷണം നന്നായിട്ടുണ്ടെങ്കില്‍ അദ്ദേഹം എല്ലാവരുടെയും മുമ്പിലൂടെ എന്തെങ്കിലും ഒരു ബുക്ക് വീശി (എല്ലാവരും കാണാന്‍ വേണ്ടി ) നടന്നു കൊണ്ടിരിക്കും അപ്പോള്‍ എല്ലാവരും ചോദിക്കുകയും പറയുകയും ഒക്കെ ചെയ്യും അദ്ദേഹമാ ഭക്ഷണം ഉണ്ടാക്കിയത് എന്ന് , അഥവാ ഭക്ഷണം വേണ്ട നിലവാരത്തില്‍ എത്തിയില്ലെങ്കില്‍ അദ്ദേഹം ആരെയെങ്കിലും ഏല്‍പ്പിച്ചു മുങ്ങുകയാ പതിവ് , അന്ന് ഞാന്‍ പക്ഷെ നെഞ്ചും വിരിച്ചു എല്ലാവരുടെയും മുന്‍പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു

Advertisementഅല്ലെങ്കിലും ഞാന്‍ ലിം നേഷിനെപ്പോലെ ആണോ ….? ഒരിക്കലും അല്ല കാരണം എനിക്ക് ലൈസെന്‍സ് ഉണ്ടല്ലോ …

 164 total views,  1 views today

Advertisement
Entertainment27 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment27 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement