‘ഗസ്റ്റ് റോളില്‍’ വന്നു മലയാളിയുടെ മനസ്സ് കീഴടക്കിയ ചില കഥാപാത്രങ്ങള്‍

625

new

ഒരു സിനിമ രണ്ടു അല്ലെങ്കില്‍ രണ്ടര മണിക്കൂര്‍ ഇരുന്നു കാണുമ്പോള്‍ സ്വാഭാവികമായും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുക അതിലെ നായകനും നായികയും പിന്നെ ചില സാഹചര്യങ്ങളില്‍ ചില പ്രത്യേക നടി നടന്മാരും ആയിരിക്കും. എന്നാല്‍ ചില ചിത്രങ്ങളില്‍ ഒന്നോ രണ്ടോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട അഭിനേതാക്കള്‍ നമ്മുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്…

അവരുടെ മുഴു നീള വേഷങ്ങളെക്കാള്‍ ഉപരി നമ്മള്‍ ആരാധിക്കുന്നത് ആ കൊച്ചു ഗസ്റ്റ് റോളുകളെയാകും. മലയാളിയുടെ മനസ്സ് കീഴടക്കിയ ചില ഗസ്റ്റ് റോളുകളെ ഇവിടെ പരിചയപ്പെടാം…

ഭരതന്‍ എസ്ഐ (ആറാം തമ്പുരാന്‍)

സാറേ എന്ന് വിളിക്കടാ…

മോഹന്‍ ലാല്‍ എന്നാ നടന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്. അദ്ദേഹത്തിന്റെ മാസ് വേഷവും സൂപ്പര്‍ ഡയലോഗുകളും ആക്ഷനും ഒക്കെ കൊണ്ട് സമ്പൂര്‍ണമായ ചിത്രത്തില്‍ ഒരൊറ്റ സീനില്‍ വന്നു മറയുന്ന കഥാപാത്രമാണ് ഇന്നസെന്റ്‌ അവതാരിപ്പിച്ച ഭരതന്‍ എസ്ഐ. പക്ഷെ ആ വേഷം ക്ലിക്ക് ആയി. മലയാളി ഇന്നും “ധീരനായ” എസ്ഐയുടെ വേഷം ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കുന്നു…

സുലൈമാന്‍ (വെള്ളാനകളുടെ നാട്)

തരമാശ്ശേരി ചുരം..നമ്മുടെ താമരശ്ശേരി ചുരം…

കുതിരവട്ടം പപ്പു എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്ന ഡയലോഗു ഇതാണ്. വെള്ളാനകളുടെ നാട് എന്നാ മോഹന്‍ ലാല്‍ ചിത്രത്തിലാണ് പപ്പുവിന്റെ ഈ ഹിറ്റ്‌ ദയലോഗ്. ആകെ കൂടി 1൦ മിനിറ്റ് മാത്രമാണ് പപ്പുവിന്റെ സുലൈമാന്‍ എന്ന കഥാപാത്രം രംഗത്ത് വരുന്നത്.

പവനായി (നാടോടികാറ്റ്)

പവനായി അങ്ങനെ ശവമായി

വില്ലന്മാര്‍ കോമഡി ചെയ്യുന്നത് ഇന്ന് ഒരു ഫാഷന്‍ ആണെങ്കിലും, ആ കാലത്ത് ഇത്ര സീരിയസ് ആയി കോമഡി ചെയ്യുന്ന ഒരു പ്രൊഫഷനല്‍ കില്ലരെ മലയാളി കണ്ടിട്ടില്ല. അതായിരുന്നു നാടോടികാറ്റ് എന്നാ ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച പവനായി എന്ന കഥാപാത്രം.  വേഗം വന്നു 2 സിഐഡികളെ കൊന്നിട്ട് തിരിച്ചു പോകാന്‍ വന്ന കില്ലര്‍ തിരിച്ചു ശവമായി പോകുന്ന കാഴ്ച മലയാളി ശെരിക്കും ആസ്വദിച്ചു.

നന്ദഗോപ മാരാര്‍ (മമ്മൂട്ടി)

ദി റോറിങ്ങ് ലയന്‍ ഓഫ് സുപ്രീം കോര്‍ട്ട്…

മോഹന്‍ലാല്‍ ആടി തിമിര്‍ത്ത നരസിംഹം. കഥയില്‍ ട്വിസ്റ്റ്‌ കൊണ്ട് വരുന്ന സുപ്രീം കോര്‍ട്ട് അഭിഭാഷകന്‍ നന്ദ ഗോപ മാരാര്‍. രണ്ടു മൂന്ന് പൊളപ്പന്‍ ഇംഗ്ലീഷ് ഡയലോഗുകള്‍..പിന്നെ അടിപ്പൊളി കോടതി മുറി വിസ്താരം. മലയാളി ഒരിക്കലും മറക്കില്ല ഈ വേഷം…

നിരഞ്ജന്‍ ( മോഹന്‍ ലാല്‍)

അഥിതി വേഷങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ പോലും അഭിനയത്തിന്റെ മൂര്‍ത്തിഭാവമാണ് മോഹന്‍ ലാല്‍. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിച്ച സമ്മര്‍ ഇന്‍ ബെതെലഹേം എന്നാ ചിത്രത്തിലെ കഥ ദിശ മാറുന്നതും കഥയിലേക്ക് വിരല്‍ ചൂണ്ടുന്നതും തൂക്ക് മരം കാത്ത് കിടക്കുന്ന മോഹലാലിന്റെ നിരഞ്ജന്‍ എന്ന കഥാപാത്രമാണ്.

മിന്നല്‍ പ്രതാപന്‍ (സുരേഷ് ഗോപി)

ചിത്രം മനു അങ്കിള്‍. മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ ഈ ചിത്രത്തില്‍ മോഹന്‍ ലാല്‍ ആയി തന്നെ മോഹന്‍ ലാല്‍ വേഷം ഇടുന്നു. അതിന്റെ ഒപ്പം വളരെ ധൈര്യശാലിയായ മണ്ടനായ ഒരു എസ്ഐ ആയി സുരേഷ് ഗോപിയും എത്തുന്നു. ക്ലൈമാക്സ് സീനുകളില്‍ മിന്നല്‍ പ്രതാപന്‍ എന്നാ എസ്ഐയുടെ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ നമ്മളില്‍ ഇന്നും ചിരി ഉണര്‍ത്തുന്നു…