ഗസ്റ്റ് ഹൌസ്
അച്ഛന് നഗരത്തിലാണ്. കമ്പനിയുടെ ഗസ്റ്റ് ഹൌസിന്റെ ചാര്‍ജ്. സ്ക്കൂളില്ലാത്ത ദിവസം അവിടേക്ക് പോകാം. അല്ലാത്ത ദിവസം നാട്ടില്‍ തന്നെ നില്ക്കും. ഏട്ടന് ഭയങ്കര ഉത്സാഹമാണ്. പോയാല്‍ നല്ല ഭക്ഷണം കിട്ടും. വീട്ടിലാണെങ്കില്‍ എന്നും കഞ്ഞി. മാത്രല്ല അവിടെ എ സി ഉണ്ട്. ബാത്ത് ടബ് ഉണ്ട്. മഴ നനയുന്ന പോലെ ഷവറില്‍ കുളിക്കാം.
87 total views
അച്ഛന് നഗരത്തിലാണ്. കമ്പനിയുടെ ഗസ്റ്റ് ഹൌസിന്റെ ചാര്‍ജ്. സ്ക്കൂളില്ലാത്ത ദിവസം അവിടേക്ക് പോകാം. അല്ലാത്ത ദിവസം നാട്ടില്‍ തന്നെ നില്ക്കും. ഏട്ടന് ഭയങ്കര ഉത്സാഹമാണ്. പോയാല്‍ നല്ല ഭക്ഷണം കിട്ടും. വീട്ടിലാണെങ്കില്‍ എന്നും കഞ്ഞി. മാത്രല്ല അവിടെ എ സി ഉണ്ട്. ബാത്ത് ടബ് ഉണ്ട്. മഴ നനയുന്ന പോലെ ഷവറില്‍ കുളിക്കാം. ഇവിടെയാണെങ്കില്‍ കിണറില്‍ നിന്നു വെള്ളം കോരണം. മുറ്റത്ത് നിന്നു കുളിക്കണം. അല്ലെങ്കില്‍ അമ്പല കുളത്തില്‍ പോകണം. ചൂടെടുത്താല്‍ ഇറയത് കിടക്കണം. എന്നാലെ കാറ്റു കിട്ടൂ.
എന്നാലും പോകാന്‍ മടിയാണ്. അമ്മയും ഏട്ടനും പോകും. അപ്പോള്‍ അമ്മമ്മ തനിച്ചാകും.
‘എന്റെ കുട്ടന് പോകണ്ട ‘ അമ്മമ്മ പറയും.
“എനിക്കും ഏട്ടനും പനിയാണ്. ഇക്കുറി നീ പോകണം. ഞാന്‍ ഇവിടെ നിന്നോളാം ” ഒരു ദിവസം അമ്മ പറഞ്ഞു. അങ്ങനെ ഗ്രാമത്തില്‍ നിന്നു നഗരത്തിലേക്ക് ബസ് കയറി.
വലിയ വീട്. മൂന്നു നിലയുണ്ട്. ഗേറ്റ് ഒരു വശത്ത് ചെറുതായി തുറന്നിട്ടുണ്ട്. മുറ്റത്ത് രണ്ടു കാറുകള്‍. നല്ല വലുപ്പം. കറുത്ത നിറത്തില്‍ നീണ്ടു കിടക്കുകയാണ്. ആദ്യമായാണ് ഇത്തരം കാറുകള്‍ അടുത്ത് നിന്നു കാണുന്നത്. റോഡിലൂടെ പോകുന്നത് വല്ലപ്പോഴും കാണാറുണ്ട്. നാട്ടില്‍ ആര്‍ക്കെകിലും അസുഖം വന്നാല്‍ നാരായണേട്ടന്റെ ഫിയറ്റ് വരും. അതാണ് ആകെയുള്ള കാര്‍.
“ഒച്ചയക്കാതെ അകത്തു വാ” അച്ഛനാണ്. പുറകിലൂടെ ചെല്ലാന്‍ ആംഗ്യം കാണിച്ചു. അമ്മ ഭ്ര്ഗവീ നിലയം എന്നാണ് പറയുക. എപ്പോഴും ഇരുട്ട് പിടിച്ചിരിക്കുന്ന പോലെ തോന്നും. വല്ലപ്പോഴും അതിഥികള്‍ വന്നാല്‍ മാത്രമേ അച്ഛന് മുഴുവന്‍ വെളിച്ചവും തെളിക്കൂ. അല്ലാത്ത സമയത്ത് ചുറ്റും ഇരുട്ടാണ്. രാത്രി പേടിയാകും.
അടുക്കളയില്‍ ചെന്നപ്പോള്‍ അവിടെ ഒരു ഗ്ലാസ് ചായയും ബിസ്കാറ്റും. എടുത്തു കുടിച്ചു.
“അച്ഛനെവിടെ”
പരതി നോക്കി. പുറത്തേക്കു നോക്കിയപ്പോള്‍ ഗാര്‍ഡനില്‍ എന്തോ വൃത്തിയാക്കുകയാണ് . മെല്ലെ വീണ്ടും അകത്തേക്ക് നടന്നു. മുകളില്‍ എന്തൊകെയോ ആരൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നതു കേള്‍ക്കുന്നുണ്ട്. ഇടനാഴിയിലൂടെ ഹാളില്‍ കയറി. ഒരു വശത്ത് സോഫ സെറ്റ്. പിന്നെ വലിയ കര്ട്ടന് .അതിനപ്പുറം തീന് മേശ. ഒന്ന് ചുറ്റി നടന്നപ്പോള്‍ മൂലയില്‍ ഒരു ടെലിഫോണ്‍ സ്റ്റാന്റ്. അതിനു മുകളില്‍ ഒരു ചുവന്ന ലൈറ്റ്.
അടുത്ത് ചെന്ന് നോക്കി. ഒരു ചെറിയ മുത്തിന്റെ വലുപ്പത്തില്‍ അത് തിളങ്ങിക്കൊണ്ടിരിക്കുന്നു. മെല്ലെ കൈ നീട്ടി അതിന്മേല് വിരലമര്‍ത്തി
” who the fu….?””
മുകളില്‍ നിന്നും ഒരലര്‍ച്ച.ഒറ്റയോട്ടം. കര്ടന്റെ പിന്നില്‍ ഒളിച്ചു.
” ഭാസീ ”
അച്ഛന് തിടുക്കത്തില്‍ അകത്തേക്ക് വന്നു. സ്ടയര്‍ കേസിന്റെ മുകളില്‍ ഒരു മൊട്ടത്തല പ്രത്യക്ഷപെട്ടു.
” ആരാ ഫോണ്‍ കട്ടാക്കിയത്?”
അച്ഛന് അമ്പരക്കുന്നത് കണ്ടു. ചുറ്റും നോക്കിയപ്പോള്‍ കര്ട്ടന് ന്റെ പിറകില്‍ എന്റെ തല കണ്ടു.
“ആരാണത്?’
വീണ്ടും ഒരു അലര്‍ച്ച.
“മോനാണ് ”
“ആര് പറഞ്ഞു അകത്തു കെറ്റാന്‍ ? ”
രണ്ടു നിമിഷം കൂടി അവിടെ നിന്നു മൊട്ടത്തല അപ്രത്യക്ഷമായി.
ചെവി പിടിച്ചു തിരിച്ചു അച്ഛന് ബംഗാള്വിനു പുറത്തുള്ള സെര്‍വന്റ്റ് റൂമില്‍ ചെന്ന് കൊണ്ടാക്കി സന്ധ്യ വരെ അവിടെ ഇരുന്നു. പുറത്തു നിന്നു കാറുകള്‍ മുരളുന്ന ശബ്ദം കേട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന് വന്നു.
“നീ അകത്തുവന്നിരുന്നോ. ഞാന്‍ ഇപ്പോള്‍ വരാം. കടയില്‍ പോണം”
അച്ഛന് പോയി.
അകത്തു ചെന്നപ്പോള്‍ വല്ലാത്ത നിശബ്ദത. “ആരും ഇല്ലേ?” അവിടവിടെ ചില ലൈറ്റ് മാത്രം. പേടി തോന്നി. പുറത്തിറങ്ങാനും ഭയം. സോഫയില്‍ ചെന്നിരുന്നു. മൂലയില്‍ ഒരു കെല്‍ട്രോണ്‍ ടി വി ഇരിക്കുന്നുണ്ട്.. . ഓണ്‍ ചെയ്തു നോക്കി. ചിത്രങ്ങള്‍ ഒന്നുമില്ല. കുറെ കുത്തുകള്‍ മാത്രം.
മുകളില്‍ ആരോ നടക്കുന്നത് പോലെ തോന്നി. മെല്ലെ എഴുന്നേറ്റു പടികള്‍ കയറി. ആരുമില്ല. നല്ല ഇരുട്ട്. ചുമരില്‍ കൈ പരതിയപ്പോള്‍ സ്വിട്ചില് തടഞ്ഞു. വെളിച്ചം പരന്നു. മൂന്നു നാലു മുറികള്‍ ഉണ്ട്. എല്ലാം അടച്ചിട്ടിരിക്കുന്നു. നടുവിലായി വീണ്ടും ഒരു സ്ടയര്‍ കേസ്. വീണ്ടും മെല്ലെ മുകളിലേക്ക്. അവിടെ വൃത്താകൃതിയില്‍ ഒരു വലിയ ഹാള്‍. ഇരുട്ടാണ്, നല്ല ഭയം തോന്നി. എങ്കിലും ഉള്ളിലേക്ക് നടന്നു. മുകളിലെ എയര്‍ ഹോളില്‍ നിന്നും കാറ്റ് ഉള്ളിലേക്ക് വന്നു ചൂളം കുത്തുന്നുണ്ട്. ഒന്നും കാണാന്‍ വയ്യ. ഒരു മൂളക്കം പോലെ. തിരിഞ്ഞു നടക്കാന്‍ തുനിഞ്ഞു.
പെട്ടെന്ന് ഹാളില്‍ വെളിച്ചം വന്നു. നടുവിലായി ഒരു മേശ. അതിനോട് ചേര്‍ന്ന് ഒരു കസാല. അതിന്മേലിരുന്നു കാലുകള്‍ മേശമേല്‍ വച്ച് ഒരാള്‍ . അയാള്‍ പതിയെ എഴുന്നേറ്റു. തൊണ്ടയില്‍ വെള്ളം വറ്റി. നീണ്ടു നിന്നപ്പോള്‍ സിനിമയില്‍ കാണുന്ന ജോസ് പ്രകാശിന്റെ മുഖം. ഉയരം. പക്ഷെ ചെറിയ കൂനുണ്ട്. കോട്ടും സൂട്ടും വേഷം. കയ്യില്‍ ഒരു ചുരുട്ട് .
പുകയിലയുടെ മണം ചുറ്റും പറക്കുന്നു. തുമ്മണമെന്നു തോന്നി.
“ഭാസ്കരന്റെ മോനല്ലേ?”
ചിലമ്പിച് ശബ്ദം. ഒട്ടു മോന്തയില്‍ വാ ചേര്‍ത്ത് വച്ച് പറയും പോലെ.
മെല്ലെ തലയാട്ടി.
“എപ്പോള്‍ വന്നു?”
സംശയിച്ചു സംശയിച്ചു മറുപടി പറഞ്ഞു.
“നമ്പ്യാര്‍ ചീത്ത പറഞ്ഞു അല്ലെ?”
മൊട്ട തലയനെ ആകും ഉദേശിച്ചത്. അതിയാള് കേട്ടോ? വീണ്ടും തലയാട്ടി.
അയാള്‍ മേശക്കു ചുറ്റും നടന്നു.
“ഞാന്‍ ആരാണെന്നു അറിയുമോ?”
“ഇല്ല” എങ്ങിനെയോ ശബ്ദം പുറത്തു വന്നു.
ഒട്ടു നേരം നിശബ്ദത. ആയാള്‍ പറഞ്ഞു .
“എന്റെ മോന്റെ വീടാണിത്. ഞാന്‍ കാവല്‍ക്കാരനും.”
“ഇത് ഗസ്റ്റ് ഹൌസല്ലേ?”
അയാള്‍ പൊട്ടിച്ചിരിച്ചു. “അതെ, ഞാനിതു വാടകയ്ക്ക് കൊടുത്തിരിക്കുകയ. ”
അയാള്‍ വീണ്ടും മേശ ചുറ്റി നടന്നു. താഴെ ഏതോ മുറിയില്‍ വെള്ളം വീഴുന്നുണ്ടോ? ചെവിയോര്‍ത്തു. കാറ്റിന്റെ ശബ്ദം മാത്രം.
“വാ” അയാള്‍ വിളിച്ചു.അയാള്‍ നടന്നു അരികിലുള്ള ഒരു വാതില്‍ തുറന്നു. ഹാളിലെ വെളിച്ചം അവിടെ പടര്‍ന്നു കയറി. അകത്തേക്ക് നോക്കി. അവിടെ ഒരു പാട് സാധനങ്ങള്‍. പാവകള്‍, അലങ്കാര വസ്തുക്കള്‍, സ്പടിക പാത്രങ്ങള്‍, വെള്ളി പാത്രങ്ങള്‍, കൌതുക വസ്തുക്കള്‍…… ; പിന്നെയും പിന്നെയും എന്തൊക്കെയോ സാധനങ്ങള്‍ . . മുകളിലേക്ക് നോക്കിയപ്പോള്‍ പല വലുപ്പത്തില്‍ വിമാനങ്ങള്‍ .അതവിടെ തൂക്കി ഇട്ടിരിക്കുന്നു. ആകാശത് കൂടെ പരന്നു പോകുന്ന വിമാനത്തിന്റെ വലുപ്പത്തിലുള്ള ഒന്നില്‍ കണ്ണുടക്കി.
” എന്റെ മോന് പൈലറ്റയിരുന്നു. അവനു വേണ്ടി ഉണ്ടാക്കിയത ഈ വീട്. പക്ഷെ ഇവിടെ താമസിക്കും മുന്‍പേ അവന് പോയി.”
അയാള്‍ മൂലയില്‍ ചെന്ന് ഒരു ഫോട്ടോ എടുത്തു കൊണ്ട് വന്നു. പോടീ തുടച്ചു നേരെ നീട്ടി. വെളുത്ത യൂനിഫ്മില് തൊപ്പി വെച്ച് കാണാന്‍ രസമുള്ള ഒരാള്‍.
“പറക്കാനാ മോഹം. ചെറുപ്പം തൊട്ടേ. നീ കടലാസ് കൊണ്ട് വിമാനം ഉണ്ടാക്കും പോലെ അവനു പറക്കുന്ന വിമാനം വേണമായിരുന്നു. അവനു വേണ്ടി വാങ്ങി കൊടുത്തതാ ഇതൊക്കെ. ”
അയാള്‍ വിമാനങ്ങള്‍ക്ക് നേരെ കൈ ചൂണ്ടി.
” പക്ഷെ ..വിമാനം കത്തുമെന്നു അവന് അറിയാണ്ട് പോയി ”
ഒരു ഞെട്ടലുണ്ടായി. അയാള്‍ കൈ നീട്ടി ഒരു വിമാനം ഊരിയെടുത്തു. ആകാശത് കൂടെ പറന്നു പോകുന്ന വിമാനത്തിന്റെ വലുപ്പമുള്ളത്. .;
അതെന്റെ കൈയ്യില്‍ വച്ച് തന്നിട്ട് പറഞ്ഞു
” നീ ഇതെടുത്തോ. ”
അയാള്‍ വാതില്‍ പൂട്ടി. മുറി മുഴുവന്‍ പൊടി നിറഞ്ഞതായി തോന്നി. താഴെ വീണ്ടും ഒച്ച കേട്ട പോലെ.
” പൊയ്ക്കോ. ഭാസ്കരന് വന്നു.”
അയാള്‍ ചെന്ന് കസാലയില്‍ ഇരുന്നു. പഴയത് പോലെ കല് മേശമേല്‍ എടുത്തു വച്ചു.
വിമാനം നെഞ്ചോട് ചേര്‍ത്ത് ഞാന്‍ താഴേക്കിറങ്ങി. അച്ഛന് താഴെ നിന്നും മുകളിലേക്ക് വരുന്നുണ്ടായിരുന്നു.
“എന്താ കയ്യില്‍? “അച്ഛന് വിമാനം പിടിച്ചു വാങ്ങാന്‍ തുനിഞ്ഞു
” ഇതാരാ തന്നത്? എവിടുന്നാ കിട്ടിയത്?”
” അപ്പോപ്പന് തന്നതാ” മുകളിലേക്ക് കൈ ചൂണ്ടി.
“അപ്പൂപ്പനോ?’
അച്ഛന് എന്റെ കൈ പിടിച്ചു മുകളിലേക്ക് വേഗം കയറി. ഹാളില്‍ കട്ടപ്പിടിച്ച ഇരുട്ട്. “അയാള്‍ ലൈറ്റ് ഒഫക്കിയോ? “ഒരു അമ്പരപ്പ് തോന്നി.
അച്ഛന് ചുമരില്‍ തപ്പി ലൈറ്റ് ഇട്ടു. ശൂന്യമായ മുറി. ചുറ്റും നോക്കി . എവിടെ അയാള്‍ ? എവിടെ അയാള്‍ തുറന്ന മുറി ? വൃത്താകൃതിയില്‍ ഹാള്‍ മാത്രം . മുകളില്‍ എയര്‍ ഹോള്‍സ്.
അച്ഛന് മുഖത്തേക്കും കയ്യിലെ വിമാനതിലെക്കും നോക്കി. താഴെ ഉച്ചത്തില്‍ ടി വി യുടെ ശബ്ദം കേട്ടു. മുറിയില്‍ ചുരുട്ടിന്റെ മണം പരക്കുന്നുണ്ടോ ? എനിക്ക് തല ചുറ്റി.
88 total views, 1 views today
