ഗാംഗുലിയും സച്ചിനും ദ്രാവിഡും ഇന്ത്യന്‍ ടീം “നോക്കി നടത്തും”

182

sachin

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിവിധ കാര്യങ്ങള്‍ നോക്കി നടത്താന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരെ തന്നെ ബിസിസിഐ നിയമിക്കുന്നു.

ഇനി മുതല്‍  ദ്രാവിഡും സച്ചിനും ഗാംഗുലിയും ഇന്ത്യന്‍ ടീമിന്റെ ചുമതലക്കരായി മാറുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉപദേശകരായി നിയമിതരാകുന്ന ഇവര്‍ വ്യത്യസ്ത ചുമതലകളായിരിക്കും വഹിക്കുക.

സൗരവ് ഗാംഗുലിയെ ഹൈ പെര്‍ഫോമന്‍സ് മാനേജര്‍ തസ്തികയില്‍ നിയമിക്കും. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുകയാണ് ഹൈ പോര്‍ഫോമന്‍സ് മാനേജരുടെ പ്രധാന ദൗത്യം.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ)യുടെ ചുമതല ഏല്‍ക്കും. ഫോം നഷ്ടപ്പെടുന്ന താരങ്ങള്‍ക്ക് സാങ്കേതികവും മാനസികവുമായ പിന്തുണ നല്‍കി അവരെ മടക്കിക്കൊണ്ടുവരാനുള്ള ദൗത്യവും സച്ചിനുണ്ട്.

ടാലന്റ് ഡെവലപ്‌മെന്റ് മാനേജര്‍ ആയിട്ടാകും ദ്രാവിഡിന്റെ നിയമനം. പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ദൗത്യം.