Auto
ഗാട്ടിമാന്‍ എക്സ്പ്രസ്: അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ സര്‍വീസിന്റെ വിശേഷങ്ങള്‍.
78 total views

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ എന്ന വിശേഷണവുമായി ആണ് ഗാട്ടിമാന്‍ എക്സ്പ്രസ് ഈ മാസം ഓടിത്തുടങ്ങാന്‍ പോകുന്നത്. ഡല്‍ഹിക്കും ആഗ്രയ്ക്കും ഇടയിലുള്ള 195 കിലോമീറ്റര്‍ ദൂരം വെറും രണ്ടു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ഓടിത്തീര്‍ക്കാന്‍ ഇവന് കഴിയും. പരീക്ഷണ ഓട്ടങ്ങളില്‍ 115 മിനിറ്റുകള്‍കൊണ്ടാണ് ഇത്രയും ദൂരം ഗാട്ടിമാന്‍ എക്സ്പ്രസ് ഇത്രയും ദൂരം ഓടിത്തീര്‍ത്തത്. നിലവില്‍ ഭോപ്പാല്‍ ശതാബ്ദി എക്സ്പ്രസ് ആണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍. ഗാട്ടിമാന്‍ എക്സ്പ്രസിന്റെ വരവോടെ ഡല്‍ഹിയില്‍ നിന്നും ആഗ്രയിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അതിവേഗ ഓട്ടക്കാരനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ :
- ഗാട്ടിമാന്‍ എക്സ്പ്രസിന്റെവേഗത മണിക്കൂറില്‍ 160 കിലോമീറ്റര്ആണ്.
- 5,400 എച്ച്.പി. ഇലക്ട്രിക് എഞ്ചിനും ആധുനിക സൗകര്യങ്ങളോട് കൂടിയ 12 കോച്ചുകളും ഈ ട്രെയിനില്‍ ഉണ്ട്.
- അടിയന്തിര ആവശ്യങ്ങള്‍ക്കായി 2 അഡീഷണല്‍ കോച്ചുകളും എപ്പോളും ലഭ്യമാണ്.
- ശതാബ്ദിയെക്കാള്‍ 25 ശതമാനം അധികമായിരിക്കും ഗാട്ടിമാന്റെ ടിക്കറ്റ് നിരക്ക്. ഒരു വശത്തേയ്ക്ക് എ.സി.ചെയര്‍ കാറില്‍ 690ഉം എക്സിക്യൂട്ടിവ് ക്ലാസില്‍ 1365ഉം ആയിരിക്കും നിരക്ക്.
- ഓരോ സീറ്റിന് പിറകിലും 8 ഇഞ്ച് എല്‍.ഇ.ഡി. ഡിസ്പ്ലേ ഉണ്ടായിരിക്കും.
- ഡല്‍ഹിക്കും ആഗ്രയ്ക്കും ഇടയ്ക്ക് ഗാട്ടിമാന്‍ എക്സ്പ്രസിന് മറ്റു സ്റ്റോപ്പുകളില്ല.
- ഓട്ടോമാറ്റിക് ഫയര്‍ അലാറവും എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റവും ഉള്‍പ്പെടെ അത്യാധുനിക സുരക്ഷാക്രമീകരണങ്ങള്‍ ഈ ട്രെയിനില്‍ ലഭ്യമാണ്.
- ഡല്‍ഹിആഗ്ര റൂട്ടിലെ സര്‍വീസ് വിജയമാണെന്ന് കണ്ടാല്‍ ഇന്ത്യയിലെ മറ്റ് പ്രധാന റൂട്ടുകളിലും ഇതേ സര്‍വിസ് ആരംഭിക്കും.
- എല്ലാ ദിവസവും രാവിലെ 8 മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 9.45 ന് ആഗ്രയില്‍ എത്തും. വൈകുന്നേരം 5.30 ന് തിരിച്ച് ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക്.
79 total views, 1 views today