ഗാന്ധിജിക്ക് പകരം നാഥുറാം ഗോദ്‌സെ വധിക്കേണ്ടിയിരുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിനെയായിരുന്നെന്ന് ആര്‍എസ്എസ്

  248

  1121321

  ആര്‍എസ്എസ് പ്രസ്താവന വിവാദമാകുന്നു..!

  ഗാന്ധിജിക്ക് പകരം നാഥുറാം ഗോദ്‌സെ വധിക്കേണ്ടിയിരുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിനെയായിരുന്നെന്ന് സൂചിപ്പിക്കുന്ന ലേഖനം വന്നിരിക്കുന്നത്  ആര്‍.എസ്.എസ് ജിഹ്വയായ ‘കേസരി’ വാരികയിലാണ്.

  ആര്‍.എസ്.എസ് നേതാവും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ ബി. ഗോപാലകൃഷ്ണന്‍ എഴുതിയ ‘ആരാണ് ഗാന്ധി ഘാതകര്‍’ എന്ന ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

  ‘വാസ്തവത്തില്‍ ഇന്ത്യാ വിഭജനവും ഗാന്ധിവധവുമടക്കമുള്ള എല്ലാ ദേശീയ ദുരന്തങ്ങള്‍ക്കും കാരണം നെഹ്‌റുവിന്റെ സ്വാര്‍ത്ഥയായിരുന്നു. ഗോദ്‌സെയുടെ വാദങ്ങള്‍ സത്യസന്ധമായി നോക്കി വിഭജനത്തിന് മുമ്പുള്ള ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ ഗോദ്‌സെയുടെ ഉന്നം തെറ്റിപ്പോയോ എന്ന് ചരിത്രവിദ്യാര്‍ഥികള്‍ വിലയിരുത്തിയാല്‍ അത് നിഷേധിക്കാന്‍ കഴിയില്ല. വിഭജനത്തിന് കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു’ ലേഖനത്തില്‍ പറയുന്നു.

  ‘ഇന്ത്യയെ വിഭജിക്കാതിരിക്കാനുള്ള ഗാന്ധിജിയുടെ അവസാനശ്രമവും നെഹ്‌റു പരാജയപ്പെടുത്തി. ഗാന്ധിജിയുടെ പേരും ഖദറും തൊപ്പിയുമാണ് നെഹ്‌റുവിന് വേണ്ടിയിരുന്നത്. ഗാന്ധിജിയെ മാനസികമായി വധിച്ച് അദ്ദേഹത്തിന്റെ വേഷവിധാനങ്ങള്‍ നെഹ്‌റുവും കുടുംബവും കൈക്കലാക്കി.’

  ഗോദ്‌സെ നെഹ്‌റുവിനെക്കാള്‍ എത്രയോ ഭേദമായിരുന്നു. മുന്നില്‍നിന്ന് വണങ്ങിയാണ് ഗോദ്‌സെ നിറയൊഴിച്ചത്. നെഹ്‌റുവിനെപ്പോലെ പിന്നില്‍നിന്ന് കുത്തി മുന്നില്‍ വണങ്ങുകയായിരുന്നില്ല’ ലേഖനത്തില്‍ പറയുന്നു.

  അതേസമയം, ഗാന്ധിജിയെ വധിച്ച ഗോദ്‌സെയുടെ നടപടി ശരിയായിരുന്നെന്നും വരികള്‍ക്കിടയില്‍ ലേഖകന്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു.

  Advertisements